Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Soft Drink

വേ​​ന​​ൽ​​ക്കാ​​ലം ക​​ടു​​ത്തു;ശീ​​ത​​ള പാ​​നീ​​യ വി​​പ​​ണി​​യി​​ൽ മ​​ത്സ​​രം മു​​റു​​കി

മും​​ബൈ: വേ​​ന​​ൽ​​ക്കാ​​ലം ക​​ടു​​ത്ത​​തോ​​ടെ ശീ​​ത​​ള പാ​​നീ​​യ വി​​പ​​ണി​​യി​​ൽ മ​​ത്സ​​രം മു​​റു​​കി. ബ​​ഹു​​രാ​​ഷ്ട്ര ക​​ന്പ​​നി​​ക​​ളു​​ടെ ശീ​​ത​​ള​​പാ​​നീ​​യ ബ്രാ​​ൻ​​ഡു​​ക​​ൾ​​ക്കു വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തി പു​​തി​​യ ബ്രാ​​ൻ​​ഡു​​ക​​ൾ ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ കൂ​​ടു​​ത​​ൽ സ്വാ​​ധീ​​നം ഉ​​റ​​പ്പി​​ക്കു​​ന്ന​​താ​​ണ് മ​​ത്സ​​രം മു​​റു​​കാ​​ൻ കാ​​ര​​ണം.

ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ ആ​​ക​​ർ​​ഷി​​ക്കാ​​നാ​​യി 10 രൂ​​പ, 20 രൂ​​പ നി​​ര​​ക്കി​​ലു​​ള്ള ചെ​​റി​​യ ബോ​​ട്ടി​​ലു​​ക​​ളാ​​ണ് പു​​തി​​യ ക​​ന്പ​​നി​​ക​​ൾ പ്ര​​ധാ​​ന​​മാ​​യും പു​​റ​​ത്തി​​റ​​ക്കു​​ന്ന​​ത്. ഈ ​​നീ​​ക്ക​​ത്തി​​ലൂ​​ടെ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ ആ​​ക​​ർ​​ഷി​​ക്കു​​ന്ന പു​​തി​​യ ക​​ന്പ​​നി​​ക​​ൾ വി​​പ​​ണി വി​​ഹി​​തം ഉ​​യ​​ർ​​ത്തി​​യ​​താ​​യി ക്രി​​സി​​ൽ റേ​​റ്റിം​​ഗ് റി​​പ്പോ​​ർ​​ട്ട് വ്യ​​ക്ത​​മാ​​ക്കു​​ന്നു.

2024 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ വെ​​റും 2 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്ന ഇ​​ത്ത​​രം പു​​തി​​യ ബ്രാ​​ൻ​​ഡു​​ക​​ളു​​ടെ വി​​പ​​ണിവി​​ഹി​​തം ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം 6-7 ശ​​ത​​മാ​​ന​​മാ​​യി വ​​ർ​​ധി​​ച്ച​​താ​​യി വ്യ​​ക്ത​​മാ​​ക്കു​​ന്നു. മ​​ത്സ​​രം ക​​ടു​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​ന്താ​​രാ​​ഷ്ട്ര ക​​ന്പ​​നി​​ക​​ൾ ത​​ങ്ങ​​ളു​​ടെ മാ​​ർ​​ക്ക​​റ്റിം​​ഗ്, വി​​ത​​ര​​ണ ശൃം​​ഖ​​ല​​ക​​ൾ എ​​ന്നി​​വ ശ​​ക്തി​​പ്പെ​​ടു​​ത്താ​​ൻ വ​​ലി​​യ തു​​ക​​യാ​​ണ് ചെ​​ല​​വി​​ടു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ ര​​ണ്ട് വ​​ർ​​ഷ​​ത്തി​​നി​​ടെ ഉ​​ത്പാ​​ദ​​ന ശേ​​ഷി 30-35 ശ​​ത​​മാ​​നം വ​​രെ ഇ​​വ​​ർ വ​​ർ​​ധി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. ​​വ​​രും വ​​ർ​​ഷ​​ങ്ങ​​ളി​​ൽ കൊ​​ക്ക​​ക്കോ​​ള​​യു​​ടെ ലോ​​ക​​ത്തി​​ലെത​​ന്നെ ഏ​​റ്റ​​വും വ​​ലി​​യ മൂ​​ന്ന് വി​​പ​​ണി​​ക​​ളി​​ലൊ​​ന്നാ​​യി ഇ​​ന്ത്യ മാ​​റു​​മെ​​ന്നാ​​ണ് ക​​ന്പ​​നി​​യു​​ടെ ഗ്ലോ​​ബ​​ൽ പ്ര​​സി​​ഡ​​ന്‍റ് ജോ​​ണ്‍ മ​​ർ​​ഫി പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

ഇ​​ന്ത്യ​​യി​​ൽ രു​​ചി എ​​ന്ന​​ത് പ്രാ​​ദേ​​ശി​​ക​​വും സാം​​സ്കാ​​രി​​ക​​വു​​മാ​​യി വ​​ള​​രെ​​യ​​ധി​​കം ബ​​ന്ധ​​പ്പെ​​ട്ടു​​കി​​ട​​ക്കു​​ന്ന ഒ​​ന്നാ​​ണ്. ഒ​​രു സം​​സ്ഥാ​​ന​​ത്ത് വി​​ജ​​യി​​ക്കു​​ന്ന രു​​ചി മ​​റ്റൊ​​രി​​ട​​ത്ത് വി​​ജ​​യി​​ക്ക​​ണ​​മെ​​ന്നി​​ല്ല. ഒ​​രു ത​​ദ്ദേ​​ശീ​​യ ബ്രാ​​ൻ​​ഡ് എ​​ന്ന നി​​ല​​യി​​ൽ, ഇ​​ത്ത​​രം സൂ​​ക്ഷ്മ​​മാ​​യ വ്യ​​ത്യാ​​സ​​ങ്ങ​​ൾ മ​​നസി​​ലാ​​ക്കാ​​ൻ ഞ​​ങ്ങ​​ൾ​​ക്ക് സാ​​ധി​​ക്കു​​ന്നു​​ണ്ട്.

എ​​ന്നാ​​ൽ, പ​​ല​​പ്പോ​​ഴും ബ​​ഹു​​രാ​​ഷ്ട്ര ക​​ന്പ​​നി​​ക​​ൾ​​ക്ക് വ​​ലി​​യ തോ​​തി​​ൽ ഇ​​ത്ത​​രം പ്രാ​​ദേ​​ശി​​ക ത​​നി​​മ​​ക​​ൾ അ​​നു​​ക​​രി​​ക്കാ​​ൻ പ്ര​​യാ​​സ​​മാ​​ണ്, ഫു​​ഡ് ആ​​ൻ​​ഡ് ബി​​വ​​റേ​​ജ​​സ് നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ടി​​എ​​ബി​​പി​​യു​​ടെ സ്ഥാ​​പ​​ക​​ൻ പ്ര​​ഭു ഗാ​​ന്ധി​​കു​​മാ​​ർ പ​​റ​​ഞ്ഞു. കം​​പ, ല​​ഹോ​​റി സീ​​ര തു​​ട​​ങ്ങി​​യ ത​​ദ്ദേ​​ശീ​​യ ബ്രാ​​ൻ​​ഡു​​ക​​ൾ കൊ​​ക്ക​​ക്കോ​​ള, പെ​​പ്സി​​കോ തു​​ട​​ങ്ങി​​യ ആ​​ഗോ​​ള ക​​ന്പ​​നി​​ക​​ൾ​​ക്കു വ​​ലി​​യ വെ​​ല്ലു​​വി​​ളി​​യാ​​ണ് ഉ​​യ​​ർ​​ത്തു​​ന്ന​​ത്.

പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ കാ​​ര​​ണം അ​​സം​​സ്കൃ​​ത എ​​ണ്ണ​​വി​​ല വ​​ർ​​ധി​​ച്ച​​ത് പാ​​ക്കേ​​ജിം​​ഗ് ചെ​​ല​​വ് കൂ​​ട്ടാ​​ൻ കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്. ഇ​​ത് ക​​ന്പ​​നി​​ക​​ളു​​ടെ ലാ​​ഭ​​ക്ഷ​​മ​​ത​​യി​​ൽ 2.5 ശ​​ത​​മാ​​നം വ​​രെ ഇ​​ടി​​വു​​ണ്ടാ​​ക്കി​​യേ​​ക്കാം. എ​​ന്നി​​രു​​ന്നാ​​ലും, രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി സാ​​ന്നി​​ധ്യ​​മു​​ള്ള ബോ​​ട്ടി​​ലി​​ഗ് ക​​ന്പ​​നി​​ക​​ളെ ഇ​​ത് കാ​​ര്യ​​മാ​​യി ബാ​​ധി​​ക്കി​​ല്ല.

രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യു​​ള്ള വി​​ത​​ര​​ണ ശൃം​​ഖ​​ല​​യു​​ം വി​​ല നി​​ശ്ച​​യി​​ക്കാ​​നു​​ള്ള അ​​വ​​രു​​ടെ സ്വാ​​ധീ​​ന​​വും വ​​ലി​​യ തോ​​തി​​ലു​​ള്ള ഉ​​ത്പാ​​ദ​​നം വ​​ഴി ചെ​​ല​​വ് കു​​റ​​യ്ക്കാ​​നു​​ള്ള ക​​ഴി​​വും ഇ​​തി​​നു കാ​​ര​​ണ​​മാ​​ണ്. ഈ ​​സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം വ​​രു​​മാ​​ന​​ത്തി​​ൽ 15 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച ഉ​​ണ്ടാ​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ട് വി​​ല​​യി​​രു​​ത്തു​​ന്നു. ആ​​കെ വി​​ൽ​​പ​​ന​​യു​​ടെ 40 ശ​​ത​​മാ​​ന​​വും വേ​​ന​​ൽ മാ​​സ​​ങ്ങ​​ളി​​ലാ​​ണ് ന​​ട​​ക്കു​​ന്ന​​ത് എ​​ന്ന​​ത് ക​​ന്പ​​നി​​ക​​ൾ​​ക്ക് വ​​ലി​​യ പ്ര​​തീ​​ക്ഷ ന​​ൽ​​കു​​ന്നു.

Latest News

Corehub Up