Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Solar Panels

Kasaragod

സോ​ളാ​ര്‍വേ​ലി ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ കാ​സ​ര്‍​ഗോ​ഡ് മു​ന്നി​ല്‍: മ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍


കാ​സ​ര്‍​ഗോ​ഡ്: വ​ന്യ​മൃ​ഗ​ശ​ല്യം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​യാ സോ​ളാ​ര്‍ വേ​ലി ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല ഏ​റെ മു​ന്നി​ലാ​ണെ​ന്നും ഈ ​വ​ര്‍​ഷ​ത്തോ​ടെ സ​മ്പൂ​ര്‍​ണ സോ​ളാ​ര്‍ വേ​ലി​ക​ളാ​ല്‍ സം​ര​ക്ഷി​ത ജി​ല്ല​യാ​ക്കി കാ​സ​ര്‍​ഗോ​ഡി​നെ ഉ​യ​ര്‍​ത്താ​നാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ സ​മി​തി ജി​ല്ലാ​ത​ല യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.


സ്വ​കാ​ര്യ ഭൂ​മി​യി​ല്‍ ഇ​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​യി ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്ക​ണം. ഇ​തി​നാ​യി പ്ര​ശ്ന​ബാ​ധി​ത പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​കൂ​ട്ട​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചു.


ജി​ല്ല​യി​ല്‍ വ​ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡു​ക​ളി​ല്‍ വ​ന്യ​ജീ​വി​ക​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ചും മ​റ്റു​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​നു​ഷ്യ​വാ​സ മേ​ഖ​ല​ക​ളി​ല്‍ ഇ​റ​ങ്ങു​ന്ന പാ​മ്പു​ക​ളെ സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടി താ​ത്കാ​ലി​ക​മാ​യി പാ​ര്‍​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ന​ത്ത​ടി, ബ​ളാ​ല്‍, ഈ​സ്റ്റ് എ​ളേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന സോ​ളാ​ര്‍ തൂ​ക്കു​വേ​ലി​യു​ടെ പ​രി​ച​ര​ണ​ത്തി​ന് ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും 1.80 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.


മാ​ലി​ന്യ​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന സ്ഥ​ല​ത്ത് വ​ന്യ​ജീ​വി​ക​ള്‍ എ​ത്താ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന​ത്തി​നും തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.


ആ​ളു​ക​ള്‍ രാ​വി​ലെ ന​ട​ത്ത​ത്തി​നി​റ​ങ്ങു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രു​ടെ ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2025 മേ​യ് വ​രെ​യു​ള്ള അ​പേ​ക്ഷ​ക​ളി​ല്‍ തു​ക ന​ല്‍​കി​യി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന മു​റ​യ്ക്ക് ന​ല്‍​കു​മെ​ന്ന് യോ​ഗ​ത്തി​ല്‍ ഡി​എ​ഫ്ഒ അ​റി​യി​ച്ചു.


ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കു​ള​ങ്ങാ​ട്ടു​മ​ല ഫോ​റ​സ്റ്റ് മേ​ഖ​ല​യി​ല്‍ മ​ല ഇ​ടി​യു​ന്ന​തി​നാ​ല്‍ അ​ക്കേ​ഷ്യ മ​ര​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ല്‍​പെ​ടു​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ഡി​എ​ഫ്ഒ​യെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍, ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ജോ​സ് മാ​ത്യു, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​വി. ബി​ന്ദു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Latest News

Corehub Up