Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Son Dies

Kollam

അ​മ്മ മ​രി​ച്ച് ദി​വ​സ​ങ്ങ​ൽ​ക്ക​കം മ​ക​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

അ​ഞ്ച​ല്‍ : മാ​താ​വ് മ​രി​ച്ച് മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ അ​വ​സാ​നി​ക്കും മു​മ്പേ മ​ക​ൻ വാ​ഹ​ന​പ​ക​ട​ത്തി​ൽ മ​രി​ച്ചു. അ​മ്മ മ​രി​ച്ച് 13 മ​ത്തെ ദി​വ​സ​മാ​ണ് മ​ക​ന്‍റെ​മ​ര​ണം.

അ​ഞ്ച​ല്‍ പു​ന​ലൂ​ര്‍ പാ​ത​യി​ല്‍ ചു​ടു​ക​ട്ട ഭാ​ഗ​ത്ത് ഓ​ട്ടോ​റി​ക്ഷ​യും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ല​യ​മ​ണ്‍ ച​ണ്ണ​പ്പേ​ട്ട ഇ​ള​വൂ​ര്‍ കൈ​ത​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ പ്ര​വീ​ണ്‍ സാ​മു​വേ​ല്‍ (38) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ മു​ന്‍​വ​ശം പൂ​ര്‍​ണ്ണ​മാ​യി ത​ക​ര്‍​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്നും നാ​ട്ടു​കാ​ര്‍ ഏ​റെ​പ​ണി​പ്പെ​ട്ടാ​ണ് പ്ര​വീ​ണി​നെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ട് ന​ല്‍​കി. ര​ണ്ടാ​ഴ്ച മു​മ്പ് മാ​താ​വ് മ​രി​ച്ച​തി​ന്‍റെ ദു​ഖം മാ​റും മു​മ്പേ പ്ര​വീ​ണി​ന്‍റെ ജീ​വ​നും വാ​ഹ​ന​പ​ക​ട​ത്തി​ലൂ​ടെ ക​വ​ര്‍​ന്നെ​ടു​ത്ത​ത്തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് ഇ​ള​വൂ​ര്‍ ഗ്രാ​മം. ചി​ഞ്ചു​വാ​ണ് മ​രി​ച്ച പ്ര​വീ​ണി​ന്‍റെ ഭാ​ര്യ.

Latest News

Corehub Up