പ്രേംനസീർ സുഹൃത് സമിതി വനിതാ വിംഗിന്റെ ഈ വർഷത്തെ പ്രേംനസീർ വനിതാരത്ന പുരസ്ക്കാരം ചലച്ചിത്ര താരം സോനാ നായർക്ക് സമർപ്പിക്കുമെന്ന് വനിതാ വിംഗ് ചെയർപേഴ്സൺ ഷംസ് അബ്ദീനും കൺവീനർ ഡോ. ഗീതാ ഷാനവാസും അറിയിച്ചു.
ലോക വനിതാ ദിനമായ മാർച്ച് എട്ടിന് വൈകുന്നേരം തമ്പാനൂർ ഹൈലാൻഡ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പ്രത്യേകം രൂപകൽപന ചെയ്ത പുരസ്ക്കാരവും പ്രശസ്തിപത്രവും സമർപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അറിയിച്ചു.