Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sonamarg

Viral

കാ​ഷ്മീ​രി​ലെ കു​ത്തി​യൊ​ഴു​ക്കു​ള്ള ന​ദി​യി​ലേ​ക്ക് കാ​റോ​ടി​ച്ചു​ക​യ​റ്റി; ഒ​ടു​വി​ൽ പൊ​ലി​സ് ര​ക്ഷ​ക​രാ​യി

ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ​സി​നും സോ​ഷ്യ​ൽ മീ​ഡി​യ കാ​ഴ്ച​ക്കാ​ർ​ക്കു​മാ​യി എ​ടു​ത്ത ഒ​രു സാ​ഹ​സം ജ​മ്മു കാ​ഷ്മീ​രി​ലെ സോ​നാ​മാ​ർ​ഗി​ൽ വ​ലി​യൊ​രു അ​പ​ക​ട​ത്തി​ന്‍റെ അ​രി​കി​ലെ​ത്തി​ച്ചു.

പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ സോ​നാ​മാ​ർ​ഗി​ലെ സി​ന്ധ് റി​സോ​ർ​ട്ടി​ന് സ​മീ​പം ഒ​ഴു​കു​ന്ന സി​ന്ധ് ന​ദി​യി​ലേ​ക്കാ​ണ് മ​ഹീ​ന്ദ്ര സ്കോ​ർ​പി​യോ വാ​ഹ​നം ഓ​ടി​ച്ചു​ക​യ​റ്റി​യ​ത്.

റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ദി​യി​ലെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​റി​ന്‍റെ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​വു​ക​യും വാ​ഹ​നം ന​ടു​വി​ൽ കു​ടു​ങ്ങു​ക​യു​മാ​യി​രു​ന്നു.

പ​ർ​വ​ത​നി​ര​ക​ളി​ൽ നി​ന്ന് വ​ൻ ശ​ക്തി​യി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​ത്തി​ൽ കാ​ർ ഏ​തു​നി​മി​ഷ​വും ഒ​ഴു​കി​പ്പോ​കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ​ത​ന്നെ ജ​മ്മു കാ​ഷ്മീ​ർ പൊ​ലി​സും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി മി​ന്ന​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ഒ​ടു​വി​ൽ നാ​ട്ടു​കാ​രു​ടെ​യും പൊ​ലി​സി​ന്‍റെ​യും കൂ​ട്ടാ​യ പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​മാ​യി ക​ര​യ്ക്കെ​ത്തി​ക്കാ​നാ​യി. ഭാ​ഗ്യ​വ​ശാ​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളേ​റ്റി​ല്ല.

പി​ന്നീ​ട് ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് വാ​ഹ​നം വെ​ള്ള​ത്തി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ഹ​ന​മോ​ടി​ച്ച ശ്രീ​ന​ഗ​ർ ന​വ​കാ​ദ​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ബാ​ദ് ഭ​ട്ട്, കൂ​ടെ​യു​ണ്ടാ​യി​രു​ന്ന റി​യാ​സി സ്വ​ദേ​ശി ന​സീ​ർ അ​ഹ​മ്മ​ദ് മു​ഗ​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു.

ന​ദി​യി​ൽ വാ​ഹ​നം ഇ​റ​ക്കി​യു​ള്ള അ​നാ​വ​ശ്യ സാ​ഹ​സി​ക​ത ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണെ​ന്നും സ്വ​ന്തം ജീ​വ​നും പൊ​തു​ജ​ന​സു​ര​ക്ഷ​യ്ക്കും ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up