Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SoughtPetition

ശ​ബ​രി​മ​ല ദ​ർ​ശ​നം പോലീസ് ത​ട​ഞ്ഞെ​ന്ന്; ഹ​ർ​ജി​യി​ൽ സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി

കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല ദ​​​​ർ​​​​ശ​​​​നം പോ​​​ലീ​​​സ് ത​​​​ട​​​​ഞ്ഞെ​​​​ന്ന ട്രാ​​​​ൻ​​​​സ്ജെ​​​​ൻ​​​​ഡ​​​​ർ യു​​​​വ​​​​തി​​​​യു​​​​ടെ ഹ​​​​ർ​​​​ജി​​​​യി​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡി​​​​ന്‍റെ​​​​യും വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി.

വ്ര​​​​ത​​​​മെ​​​​ടു​​​​ത്ത് ഇ​​​​രു​​​​മു​​​​ടി​​​​ക്കെ​​​​ട്ടു​​​​മാ​​​​യി ക​​​​ഴി​​​​ഞ്ഞ 20ന് ​​​​പ​​​​മ്പ ഗ​​​​ണ​​​​പ​​​​തികോ​​​​വി​​​​ലി​​​​നു സ​​​​മീ​​​​പ​​​​മെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ത​​​​ന്നെ ത​​​​ട​​​​ഞ്ഞെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി സ​​​​ത്യ​​​​ശ്രീ ശ​​​​ർ​​​​മി​​​​ള റ​​​​ഹ്‌​​​​മ​​​​ത്ത​​​​ലി(48) ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ പി. ​​​​ഗോ​​​​പി​​​​നാ​​​​ഥ്, എ​​​​സ്. മ​​​​നു എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

ജ​​​​നു​​​​വ​​​​രി മൂ​​​​ന്നി​​​​നും ഏ​​​​പ്രി​​​​ൽ 15നും ​​​​താ​​​​ൻ ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ ശ​​​​ബ​​​​രി​​​​മ​​​​ല ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​ണ്. വൈ​​​​ദ്യ​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു ത​​​​യാ​​​​റാ​​​​ണെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചി​​​​ട്ടും വ​​​​ഴ​​​​ങ്ങാ​​​​തി​​​​രു​​​​ന്ന അ​​​​ധി​​​​കൃ​​​​ത​​​​ർ ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ൽ​​​നി​​​​ന്നു​​​​ള്ള മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മ​​​​ട​​​​ക്കി​​​​ അയ​​​​യ്​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​രു​​​​മു​​​​ടി​​​​ക്കെ​​​​ട്ട് ബ​​​​ല​​​​മാ​​​​യി പി​​​​ടി​​​​ച്ചു​​​​വാ​​​​ങ്ങി​​​​വ​​​​ച്ച​​​​ത് വ​​​​ലി​​​​യ മാ​​​​ന​​​​സി​​​​കവി​​​​ഷ​​​​മ​​​​മു​​​​ണ്ടാ​​​​ക്കി​​​​യെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഹ​​​​ർ​​​​ജി സെ​​​​പ്റ്റം​​​​ബ​​​​ർ മൂ​​​​ന്നി​​​​നു പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ മാ​​​​റ്റി.

Latest News

Corehub Up