Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Soundarya

ക​ഠി​നാ​ധ്വാ​നം​കൊ​ണ്ട് സ്വ​ന്തം വ​ഴി​വെ​ട്ടി വ​ന്ന​യാ​ൾ; ര​ജ​നീ​കാ​ന്ത് ആ​ത്മ​ക​ഥ​യെ​ഴു​തു​ന്നു​വെ​ന്ന് സ്ഥി​രീ​ക​രി​ച്ച് മ​ക​ൾ സൗ​ന്ദ​ര്യ

ര​ജ​നീ​കാ​ന്ത് ​ആ​ത്മ​ക​ഥ​യെ​ഴു​തു​ന്നു​വെ​ന്ന് സ്ഥി​രീ​ക​രി​ച്ച് മ​ക​ൾ സൗ​ന്ദ​ര്യ. ക​ഷ്ട​പ്പാ​ടു​ക​ളി​ൽ നി​ന്ന് ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ത​ന്‍റേ​താ​യ സ്ഥാ​നം ഉ​റ​പ്പി​ക്കാ​നാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര പു​സ്ത​ക​ത്തി​ൽ വി​വ​രി​ക്കു​മെ​ന്ന് സൗ​ന്ദ​ര്യ പ​റ​ഞ്ഞു.

ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​ച​ര​ണ​ത്തി​നി​ടെ സം​സാ​രി​ക്ക​വേ​യാ​ണ് അ​വ​ർ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ക​ഠി​നാ​ധ്വാ​നം​കൊ​ണ്ട് സ്വ​ന്തം വ​ഴി​വെ​ട്ടി​യ​യാ​ൾ എ​ന്നാ​ണ് സൗ​ന്ദ​ര്യ ര​ജ​നീ​കാ​ന്തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. ആ​ളു​ക​ൾ​ക്ക് അ​റി​യാ​ൻ ആ​കാം​ക്ഷ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട വ​ഴി​ത്തി​രി​വു​ക​ൾ പു​സ്ത​കം വി​വ​രി​ക്കും. ഇ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ലെ അ​ധി​ക​മാ​രും അ​റി​യാ​ത്ത ഘ​ട്ട​ങ്ങ​ളി​ലേ​ക്കു​ള്ള വെ​ളി​ച്ചം വീ​ശു​മെ​ന്നും അ​വ​ർ സൂ​ചി​പ്പി​ച്ചു.

ര​ജ​നീ​കാ​ന്തി​ന്‍റെ ജീ​വി​ത​ത്തെ​യും അ​ഭി​ന​യ​ത്തെ​യും കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ വി​വ​ര​ണ​മാ​യി​രി​ക്കും ഈ ​പു​സ്ത​ക​മെ​ന്ന് സൗ​ന്ദ​ര്യ വി​ശേ​ഷി​പ്പി​ച്ചു.

"ഈ ​ആ​ത്മ​ക​ഥ അ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര​യെ​ക്കു​റി​ച്ചും ഓ​രോ വേ​ഷ​ത്തി​നും ജീ​വി​ത​ത്തി​നും വേ​ണ്ടി അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​യ​ത്ന​ത്തെ​ക്കു​റി​ച്ചും ഉ​ൾ​ക്കാ​ഴ്ച ന​ൽ​കും. ഇ​ത് ലോ​ക​മെ​മ്പാ​ടും ച​ർ​ച്ച​യാ​കും, സൗ​ന്ദ​ര്യ കൂ​ട്ടി​ച്ചേ​ർ​ത്തു.

ര​ജ​നി​യു​ടെ ആ​ത്മ​ക​ഥ​യെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ൻ ലോ​കേ​ഷ് ക​ന​ക​രാ​ജ് പ​റ​ഞ്ഞി​രു​ന്നു. കൂ​ലി​യു​ടെ ചി​ത്രീ​ക​ര​ണ ഇ​ട​വേ​ള​ക​ളി​ൽ ര​ജ​നീ​കാ​ന്ത് എ​ല്ലാ​ദി​വ​സ​വും എ​ഴു​താ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ലോ​കേ​ഷ് അ​ന്ന് പ​റ​ഞ്ഞ​ത്.

Latest News

Corehub Up