കോല്‍ക്കത്ത: ഇന്ത്യയുടെ കൗമാര സൂപ്പര്‍ ബാറ്റര്‍ വൈഭവ് സൂര്യവംശിക്ക് ഒപ്പം അച്ഛനമ്മമാരെയും വിദേശ പര്യടനത്തില്‍ ഉള്‍പ്പെടുത്താനുള്ള ബിസിസിഐയുടെ നടപടിയെ സ്വാഗതം ചെയ്ത് സൗരവ് ഗാംഗുലി.
അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി-20 ടീമില്‍ 15കാരനായ വൈഭവ് സൂര്യവംശി ഇടംപിടിച്ചിരുന്നു. കൗമാര താരത്തിനൊപ്പം മാതാപിതാക്കള്‍ക്കും ടീമിനൊപ്പം യാത്ര ചെയ്യാനുള്ള അനുമതി ബിസിസിഐ നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ ദേശീയ സീനിയര്‍ ടീമില്‍ ഇടംനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് വൈഭവ് സൂര്യവംശി. 2026 ഐപിഎല്ലില്‍ 776 റണ്‍സ് അടിച്ചുകൂട്ടിയ വൈഭവായിരുന്നു റണ്‍ വേട്ടയിലെ ഒന്നാമന്.
72 സിക്സിലൂടെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്സ് എന്ന റിക്കാര്‍ഡും രാജസ്ഥാന് റോയല്‍സ് താരമായ വൈഭവ് സൂര്യവംശി സ്വന്തമാക്കി.