Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : South Asia

ദ​ക്ഷി​ണേ​ഷ്യ​യി​ലെ മെ​ഡ്‌​ടെ​ക്–​ലൈ​ഫ് സ​യ​ന്‍​സ് കേ​ന്ദ്ര​മാ​യി കേ​ര​ളം മാ​റു​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്

കൊ​​​​ച്ചി: മെ​​​​ഡി​​​​ക്ക​​​​ല്‍ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍, ഡ​​​​യ​​​​ഗ്‌​​​​നോ​​​​സ്റ്റി​​​​ക്‌​​​​സ്, ലൈ​​​​ഫ് സ​​​​യ​​​​ന്‍​സ് നി​​​​ര്‍​മാ​​​​ണ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ കേ​​​​ര​​​​ളം ദ​​​​ക്ഷി​​​​ണേ​​​​ഷ്യ​​​​യി​​​​ല്‍ അ​​​​തി​​​​വേ​​​​ഗം മു​​​​ന്‍​നി​​​​ര​​​​യി​​​​ലെ​​​​ത്തു​​​​ക എ​​​​ന്ന​​​​തു സം​​​​സ്ഥാ​​​​ന​​​ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ല​​​​ക്ഷ്യ​​​​മാ​​​​ണെ​​​​ന്ന് മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ്.

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി താ​​​​ജ് എ​​​​യ​​​​ര്‍​പോ​​​​ര്‍​ട്ട് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ഹോ​​​​ട്ട​​​​ലി​​​​ല്‍ സം​​​​സ്ഥാ​​​​ന വ്യ​​​​വ​​​​സാ​​​​യ വ​​​​കു​​​​പ്പ്, അ​​​​ഗാ​​​​പ്പെ ഡ​​​​യ​​​​ഗ്‌​​​​നോ​​​​സ്റ്റി​​​​ക്‌​​​​സ് ലി​​​​മി​​​​റ്റ​​​​ഡു​​​​മാ​​​​യി ചേ​​​​ര്‍​ന്നു സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഇ​​​​ന്‍​വി​​​​ട്രോ ഡ​​​​യ​​​​ഗ്‌​​​​നോ​​​​സ്റ്റി​​​​ക്‌​​​​സ്, മെ​​​​ഡി​​​​ക്ക​​​​ല്‍ ടെ​​​​ക്‌​​​​നോ​​​​ള​​​​ജി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ നി​​​​ക്ഷേ​​​​പ​​​സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കാ​​​​നു​​​​ള്ള അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര പ്ര​​​​തി​​​​നി​​​​ധി​​​ സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​സം​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി. അ​​​​ഗാ​​​​പ്പെ​​​​യു​​​​ടെ 30-ാം വാ​​​​ര്‍​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു സ​​​​മ്മ​​​​ള​​​​നം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്.

ജ​​​​പ്പാ​​​​ന്‍, അ​​​​മേ​​​​രി​​​​ക്ക, ചൈ​​​​ന ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള മെ​​​​ഡ്‌​​​​ടെ​​​​ക്, ഡ​​​​യ​​​​ഗ്‌​​​​നോ​​​​സ്റ്റി​​​​ക്‌​​​​സ് ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍, നി​​​​ക്ഷേ​​​​പ ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​ര്‍, ഇ​​​​ന്ത്യ​​​​ന്‍ നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ള്‍, ആ​​​​രോ​​​​ഗ്യ​​​ സേ​​​​വ​​​​ന​​​​ദാ​​​​താ​​​​ക്ക​​​​ള്‍, ഗ​​​​വേ​​​​ഷ​​​​ണ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍, ന​​​​യ​​​​രൂ​​​​പീ​​​​ക​​​​ര​​​​ണ വി​​​​ദ​​​​ഗ്ധ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ ച​​​​ര്‍​ച്ച​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

അ​​​​ഡീ​​​​ഷ​​​ണ​​​​ല്‍ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി എ.​​​​പി.​​​​എം. മു​​​​ഹ​​​​മ്മ​​​​ദ് ഹ​​​​നീ​​​​ഷ്, കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഇ​​​​ന്‍​ഡ​​​​സ്ട്രി​​​​യ​​​​ല്‍ ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ സി. ​​​​ബാ​​​​ല​​​​ഗോ​​​​പാ​​​​ല്‍, അ​​​​ഗാ​​​​പ്പെ ഡ​​​​യ​​​​ഗ്‌​​​​നോ​​​​സ്റ്റി​​​​ക്‌​​​​സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ തോ​​​​മ​​​​സ് ജോ​​​​ണ്‍, ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ജോ​​​​സ​​​​ഫ് ജോ​​​​ണ്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up