Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : South Indian Chamber

America

സൗ​ത്ത് ഇ​ന്ത്യ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ പ്ര​ഥ​മ ഓ​ണാ​ഘോ​ഷ​വും വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ കി​ക്കോ​ഫും സം​ഘ​ടി​പ്പി​ച്ചു

ഹൂ​സ്റ്റ​ണ്‍: സൗ​ത്ത് ഇ​ന്ത്യ​ന്‍ യുഎ​സ് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹൂ​സ്റ്റ​ണ്‍ മേ​ഖ​ല​യി​ലെ പ്ര​ഥ​മ ഓ​ണാ​ഘോ​ഷ​വും സം​ഘ​ട​ന​യു​ടെ 15-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും വ​ര്‍​ണാ​ഭ​മാ​യി ന​ട​ന്നു. സം​സ്‌​കാ​ര​ത്തി​ന്‍റെയും ബി​സി​ന​സ് കൂ​ട്ടാ​യ്മ​യു​ടെ​യും സ​ന്ദേ​ശം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച ച​ട​ങ്ങി​ല്‍ ഹൂ​സ്റ്റ​ണി​ലെ സാ​മു​ദാ​യി​ക-​വ്യാ​പാ​രി രം​ഗ​ത്തെ പ്ര​മു​ഖ​രും ചേം​ബ​ര്‍ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

മ​ഹാ​ബ​ലി​യെ എ​ഴു​ന്ന​ള്ളി​ച്ച് ആ​ന​യി​ച്ച​തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്. ശ​ശി​ധ​ര​ന്‍ നാ​യ​രാ​ണ് മ​ഹാ​ബ​ലി​യു​ടെ വേ​ഷ​ത്തി​ലെ​ത്തി ഓ​ണ​സ​ന്ദേ​ശം ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് ന​ട​ന്ന ദീ​പം കൊ​ളു​ത്തു​ന്ന ച​ട​ങ്ങി​ല്‍ സ്റ്റാ​ഫോ​ര്‍​ഡ് സി​റ്റി മേ​യ​ര്‍ കെ​ന്‍ മാ​ത്യു, ഫോ​മാ പ്ര​സി​ഡ​ന്റ് ബേ​ബി മ​ണ​ക്കു​ന്നേ​ല്‍, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഹൂ​സ്റ്റ​ണ്‍ പ്ര​സി​ഡ​ന്റ് റോ​യ് മാ​ത്യു, സൗ​ത്ത് ഇ​ന്ത്യ​ന്‍ യു.​എ​സ്. ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ചേം​ബ​ര്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ര്‍​ജ് കാ​ക്ക​നാ​ട്ട് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​നേ​ഹം, സ​മ​ത്വം, പ​ങ്കു​വെ​ക്ക​ല്‍, ഐ​ക്യം തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ള്‍ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലും ബി​സി​ന​സ് രം​ഗ​ത്തും പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ന്ന​താ​ണ് യ​ഥാ​ര്‍​ഥ ഓ​ണ​സ​ന്ദേ​ശ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​ഘ​ട​ന​യു​ടെ 15 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന യാ​ത്ര​യും നേ​ട്ട​ങ്ങ​ളും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ്ര​ത്യേ​ക വാ​ര്‍​ഷി​ക റീ​ല്‍ ച​ട​ങ്ങി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു.

സ്റ്റാ​ഫോ​ര്‍​ഡ് സി​റ്റി മേ​യ​ര്‍ കെ​ന്‍ മാ​ത്യു, മ​ഗ് പ്ര​സി​ഡ​ന്റ് റോ​യ് മാ​ത്യു എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ ഇ​ട​യാ​ടി​യി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഫോ​മാ പ്ര​സി​ഡ​ന്റ് ബേ​ബി മ​ണ​ക്കു​ന്നേ​ല്‍, ജി​ജി ഓ​ലി​യ്ക്ക​ല്‍, ജി​ജു കു​ള​ങ്ങ​ര, ക്യാ​പ്റ്റ​ന്‍ മ​നോ​ജ് പൂ​പ്പാ​റ​യി​ല്‍, ജോ​ണ്‍ ഡ​ബ്ല്യു. വ​ര്‍​ഗീ​സ് (Prompt Mortgage), ഫോ​മാ ആ​ര്‍.​വി.​പി മി​ക്കി തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ ച​ട​ങ്ങി​ല്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. ചേം​ബ​ര്‍ വ​നി​താ ക്ല​ബ്ബ് അ​വ​ത​രി​പ്പി​ച്ച ഫ്യൂ​ഷ​ന്‍ നൃ​ത്ത​ങ്ങ​ളും ക​ണ്ണ​പ്പ​ന്‍, സ​ണ്ണി കാ​രി​യ്ക്ക​ൽ എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള​യും ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മാ​റ്റു​കൂ​ട്ടി.

ചേം​ബ​ര്‍ സെ​ക്ര​ട്ട​റി ബ്രൂ​സ് കൊ​ള​മ്പേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ച്ച​ത്. സ​ണ്ണി കാ​രി​യ്ക്ക​ൽ അ​വ​താ​ര​ക​നാ​യി ച​ട​ങ്ങു​ക​ള്‍ നി​യ​ന്ത്രി​ച്ചു. അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സാം ​സു​രേ​ന്ദ്ര​ന്‍ ച​ട​ങ്ങി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

'Advocate - Benefit - Connect' എ​ന്ന അ​ടി​സ്ഥാ​ന ദൗ​ത്യ​വു​മാ​യി മു​ന്നേ​റു​ന്ന സൗ​ത്ത് ഇ​ന്ത്യ​ന്‍ യു.​എ​സ്. ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ്, വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ക​രു​ത്തു​റ്റ ക​മ്മ്യൂ​ണി​റ്റി-​ബി​സി​ന​സ് പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Latest News

Corehub Up