Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SouthDallas

America

സൗ​ത്ത് ഡാ​ള​സ് ന്യൂ​ലൈ​ഫ് ഫെ​ല്ലോ​ഷി​പ്പ് ച​ർ​ച്ചി​ന്‍റെ ആ​രാ​ധ​നാ യോ​ഗം ഞാ​യ​റാ​ഴ്ച

ഡാ​ള​സ്: സൗ​ത്ത് ഡാ​ള​സ് മേ​ഖ​ല​യി​ലെ ആ​ത്മീ​യ കൂ​ട്ടാ​യ്മ​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ത്ത് ഡാ​ളസ് ന്യൂ ​ലൈ​ഫ് ഫെ​ല്ലോ​ഷി​പ്പ് ആ​രം​ഭി​ക്കു​ന്ന ഞാ​യ​റാ​ഴ്ച ആ​രാ​ധ​നാ യോ​ഗം ഞായറാഴ്ച രാത്രി ഏഴിന് ടെ​ക്സ​സി​ലെ മി​ഡ്‌ലോ​തി​യ​നി​ൽ വ​ച്ച് ന​ട​ക്കും.

"ഞാ​ൻ എ​ന്‍റെ സ​ഭ​യെ പ​ണി​യും; പാ​താ​ള​ഗോ​പു​ര​ങ്ങ​ൾ അ​തി​നെ ജ​യി​ക്കു​ക​യി​ല്ല' (മ​ത്താ​യി 16:18) എ​ന്ന തി​രു​വ​ച​ന​ത്തെ മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​കൂ​ട്ടാ​യ്മ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്കും ആ​ശ​ങ്ക​ക​ൾ​ക്കും ന​ടു​വി​ൽ ത​ക​രാ​ത്ത ഉ​റ​പ്പു​ള്ള പാ​റ​യാ​യ ക്രി​സ്തു​വി​ൽ പ്ര​ത്യാ​ശ ക​ണ്ടെ​ത്തു​വാ​നും ക്രി​സ്തു​വി​ന്‍റെ സ്നേ​ഹ​ത്തി​ലും സ​ത്യ​ത്തി​ലും വ​ള​രു​വാ​നും ഈ ​ആ​ത്മീ​യ കൂ​ട്ടാ​യ്മ സ​ഹാ​യ​ക​മാ​യി​ത്തീ​രും.

പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യും ആ​ഴ​മേ​റി​യ ദൈ​വ​വ​ച​ന പ​ഠ​ന​ത്തി​ലൂ​ടെ​യും വ്യ​ക്തി​ജീ​വി​ത​ങ്ങ​ളി​ലും കു​ടും​ബ​ങ്ങ​ളി​ലും ദൈ​വീ​ക സ​മാ​ധാ​ന​വും ഉ​ൾ​ക്കാ​ഴ്ച​യും പ​ക​രു​ക എ​ന്ന​താ​ണ് ഈ ​ആ​രാ​ധ​ന​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

സൗ​ത്ത് ഡാ​ള​സ് സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ​വും സാ​മൂ​ഹി​ക​വു​മാ​യ വ​ള​ർ​ച്ച​യ്ക്കാ​യി പ്രാ​ർഥ​ന, വി​ശു​ദ്ധ കൂ​ട്ടാ​യ്മ, സേ​വ​നം എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സൗ​ത്ത് ഡാള​സ് ന്യൂ ​ലൈ​ഫ് ഫെ​ല്ലോ​ഷി​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ജീ​വി​ത​ത്തി​ൽ പ്ര​ത്യാ​ശ​യും ആ​ത്മീ​യ ധൈ​ര്യ​വും പ​ക​രു​ന്ന വ​ച​ന​സ​ന്ദേ​ശ​വും കൃ​പ​യു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വയ്ക്കു​വാ​നും പ​ര​സ്പ​രം താ​ങ്ങു​വാ​നു​മു​ള്ള പ്രാ​ർ​ഥ​നാ സ​മ​യ​വും യോ​ഗ​ത്തി​ലു​ണ്ടാ​യി​രി​ക്കും.

ത​ക​ർ​ച്ച​ക​ളി​ൽ ആ​ശ്വാ​സ​വും ദൈ​വീ​ക സാ​ന്നി​ധ്യ​ത്തി​ൽ പു​തി​യ ശ​ക്തി​യും അ​നു​ഭ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ഒ​രു​പോ​ലെ പ​ങ്കെ​ടു​ക്കാ​വു​ന്ന ഈ ​സ​ന്ധ്യാ ആ​രാ​ധ​ന​യി​ലേ​ക്ക് ജാ​തി​മ​ത ഭേ​ദ​മ​ന്യേ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ​ഭാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

തീ​യ​തി: ഞാ​യ​റാ​ഴ്ച, സ​മ​യം: രാത്രി ഏഴ്, സ്ഥ​ലം: 917 Cardinal Dr, Midlothian, TX 76066, United States.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പ്രാ​ർ​ഥ​നാ ആ​വ​ശ്യ​ങ്ങ​ൾ​ക്കും: പാ​സ്റ്റ​ർ തോ​മ​സ് ജോ​ൺ (Pr. Tee Jay): 214 500 8566.

Latest News

Corehub Up