Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SouthFlorida

America

സൗ​ത്ത് ഫ്ലോ​റി​ഡ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ൾ ആ​ച​രി​ക്കു​ന്നു‌

സൗ​ത്ത് ഫ്ലോ​റി​ഡ: സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ (3301 N 72ND AVE, HOLLYWOOD, FLORIDA - 33024) എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളും ക​ൺ​വ​ൻ​ഷ​നും ഈ ​മാ​സം എ​ട്ട് വ​രെ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ച​രി​ക്കു​ന്നു.

വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ത്തു​ന്ന നോ​മ്പ് ആ​ച​ര​ണ​ത്തി​ലും പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ളി​ലും പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ദൈ​വ​നാ​മ​ത്തി​ൽ ക്ഷ​ണി​ക്കു​ന്ന​താ​യി വി​കാ​രി ഫാ. ​ഡോ. ജോ​സ​ഫ് വ​ർ​ഗീ​സ് അ​റി​യി​ച്ചു.

സ​ജി സാ​മു​വ​ൽ / ഡെ​ൻ​സി & ഫാ​മി​ലി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ളി​ന്‍റെ സ്പോ​ൺ​സേ​ഴ്സ്.

പെ​രു​ന്നാ​ൾ & ക​ൺ​വ​ൻ​ഷ​ൻ സ​മ​യ​ക്ര​മം

സെ​പ്റ്റം​ബ​ർ ഒ​ന്ന്: വൈ​കു​ന്നേ​രം 5:30ന് ​കൊ​ടി​യേ​റ്റ്, ആ​റി​ന് മാ​താ​വി​നോ​ടു​ള്ള യാ​ച​ന​ക​ളും ഗാ​ന​ങ്ങ​ളും 6.30ന് ​സ​ന്ധ്യാ ന​മ​സ്കാ​ര​വും മ​ധ്യ​സ്ഥ പ്രാ​ർ​ഥന​യും 7.30ന് ​ധ്യാ​നം (ഫാ. ​സ​ന്തോ​ഷ് തോ​മ​സ്), എട്ടിന് ​ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച.

സെ​പ്റ്റം​ബ​ർ രണ്ട് മു​ത​ൽ ആറ് വ​രെ: വൈ​കു​ന്നേ​രം ആറിന് ​മാ​താ​വി​നോ​ടു​ള്ള യാ​ച​ന​ക​ളും ഗാ​ന​ങ്ങ​ളും 6.30ന് ​സ​ന്ധ്യാ ന​മ​സ്കാ​ര​വും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും 7.30ന് ​ധ്യാ​നം (ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ഫാ. ​സ​ന്തോ​ഷ് തോ​മ​സ്), വെ​ള്ളി (ഡോ. ​ജി​മോ​ൾ തോ​മ​സ് ജോ​ർ​ജ്), ശ​നി (ഡീ​ക്ക​ൻ ഡോ. ​സി​ജു ഏ​ലി​യാ​സ്), ഞാ​യ​ർ (ഫാ. ​ഡോ. ജോ​സ​ഫ് വ​ർ​ഗീ​സ്) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. എട്ടിന് ​ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച.

സെ​പ്റ്റം​ബ​ർ ഏഴ് (തി​ങ്ക​ൾ): വൈ​കു​ന്നേ​രം ആറിന് ​സ​ന്ധ്യാ പ്രാ​ർ​ഥ​ന, 6.30ന് ​വി​ശു​ദ്ധ മൂ​ന്നി​മ്മേ​ൽ കു​ർ​ബാ​ന (കാ​ർ​മി​ക​ത്വം: ഫാ. ​ഗീ​വ​ർ​ഗീ​സ് ജേ​ക്ക​ബ് ചാ​ലി​ശേരി, ഫാ. ​ആ​കാ​ശ് പോ​ൾ, ഫാ. ​ഡോ. ജോ​സ​ഫ് വ​ർ​ഗീ​സ്), എട്ടിന് ​പ്ര​ദ​ക്ഷി​ണം, 8:30ന് ​ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​വി​ള​മ്പ്, കൊ​ടി​യി​റ​ക്ക​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വി​കാ​രി - ഫാ. ​ഡോ. ജോ​സ​ഫ് വ​ർ​ഗീ​സ് - 845 242 8899, സെ​ക്ര​ട്ട​റി: നി​ബു പു​ത്തേ​ത്ത് - 954 892 4747, ട്ര​ഷ​റ​ർ: ജി​നോ കു​ര്യാ​ക്കോ​സ് - 954 415 6141.

Latest News

Corehub Up