Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SouthernAfrica

Africa

കാ​ത്തി​രി​ക്കു​ന്ന​ത് കൊ​ടും വ​ര​ൾ​ച്ച; ആ​ശ​ങ്ക​യി​ൽ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ

ഹ​രാ​രെ: ആ​ഫ്രി​ക്ക​യെ കാ​ത്തി​രി​ക്കു​ന്ന​ത് കൊ​ടും വ​ര​ൾ​ച്ച​യെ​ന്ന് മു​ന്ന​റി​യി​പ്പ്. 2026 - 27 കാ​ല​യ​ള​വി​ൽ ശ​ക്ത​മാ​യ എ​ൽ​നി​നോ പ്ര​തി​ഭാ​സം ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ മ​ഴ കു​റ​യാ​നും ഉ​യ​ർ​ന്ന താ​പ​നി​ല​യ്ക്കും കാ​ര​ണ​മാ​യേ​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ച​നം.

സിം​ബാ​ബ്‌​വെ, സാം​ബി​യ, മ​ലാ​വി, മൊ​സാം​ബി​ക്, ബോ​ട്‌​സ്വാ​ന, ന​മീ​ബി​യ, അം​ഗോ​ള തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ആ​ശ​ങ്ക കൂ​ടു​ത​ൽ. മ​ഴ കു​റ​ഞ്ഞാ​ൽ കൃ​ഷി​യെ​യും ജ​ല​ല​ഭ്യ​ത​യെ​യും അ​ത് ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും.

ഭ​ക്ഷ്യ​വി​ല വ​ർ​ധ​ന​യ്ക്കും ഭ​ക്ഷ്യ​സു​ര​ക്ഷാ പ്ര​തി​സ​ന്ധി​ക്കും ഇ​ത് വ​ഴി​വ​യ്ക്കും. ഇ​തി​ന​കം കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ​യും ഭ​ക്ഷ്യ​ക്ഷാ​മ​ത്തി​ന്‍റെ​യും ആ​ഘാ​തം നേ​രി​ടു​ന്ന മേ​ഖ​ല​ക​ൾ​ക്ക് പു​തി​യ സാ​ഹ​ച​ര്യം ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ്.

അ​തേ​സ​മ​യം, ആ​ഫ്രി​ക്ക​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ഒ​രേ രീ​തി​യി​ലു​ള്ള കാ​ലാ​വ​സ്ഥാ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

Latest News

Corehub Up