Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sovereign

സ്വ​ർ​ണ​വി​ല: ഒ​രാ​ഴ്ച​യ്ക്കി​ടെ പ​വ​നി​ൽ 2,400 രൂ​പ​യു​ടെ ഇ​ടി​വ്

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ പ​​​വ​​​നി​​​ൽ 2, 400 രൂ​​​പ​​​യു​​​ടെ ഇ​​​ടി​​​വ്. ഒ​​​ക്‌ടോബ​​​ർ ഒ​​​മ്പ​​​തി​​​ന് ഗ്രാ​​​മി​​​ന് 13,815 രൂ​​​പ​​​യും പ​​​വ​​​ന് 110, 520 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു സ്വ​​​ർ​​​ണ​​​വി​​​ല.

എ​​​ന്നാ​​​ൽ, 15ന് ​​​ഗ്രാ​​​മി​​​ന് 13,515 രൂ​​​പ​​​യും പ​​​വ​​​ന് 1,08,120 രൂ​​​പ​​​യു​​​മാ​​​യി ഇ​​​ടി​​​ഞ്ഞു. അ​​​താ​​​യ​​​ത് ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ ഗ്രാ​​​മി​​​ന് 300 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 2,400 രൂ​​​പ​​​യു​​​ടെ​​​യും ഇ​​​ടി​​​വാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഏ​​​ക​​​ദേ​​​ശം 2.17 ശ​​​ത​​​മാ​​​നം ഇ​​​ടി​​​വു​​​ണ്ടാ​​​യി. ഇ​​​ന്ന​​​ലെ സ്വ​​​ർ​​​ണ​​​വി​​​ല മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ക​​​യാ​​​ണ്.

ഒ​​​ക്‌ടോ​​​ബ​​​ർ 9ന് ​​​അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​പ​​​ണി​​​യി​​​ൽ സ്വ​​​ർ​​​ണം ട്രോ​​​യ് ഔ​​​ൺ​​​സി​​​ന് ഏ​​​ക​​​ദേ​​​ശം 4,200 ഡോ​​​ള​​​റി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ഒ​​​രു​​​ഘ​​​ട്ട​​​ത്തി​​​ൽ 4,079 ഡോ​​​ള​​​ർ വ​​​രെ കു​​​റ​​​ഞ്ഞി​​​രു​​​ന്നു. ഒ​​​ക്ടോ​​​ബ​​​ർ 16ലെ ​​​വി​​​ല ഏ​​​ക​​​ദേ​​​ശം 4,173 ഡോ​​​ള​​​റി​​​ലാ​​​യി​​​രു​​​ന്നു.

ഒ​​​ക്‌ടോ​​​ബ​​​ർ 9ന് ​​​ഡോ​​​ള​​​റി​​​നെ​​​തി​​​രേ രൂ​​​പ​​​യു​​​ടെ നി​​​ല​​​വാ​​​രം 96.73 ആ​​​യി​​​രു​​​ന്നു. റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​​​ക്കും ഡോ​​​ള​​​ർ ആ​​​വ​​​ശ്യ​​​ക​​​ത നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കും പി​​​ന്നാ​​​ലെ 13നു ​​​രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യ​​​നി​​​ര​​​ക്ക് ഏ​​​ക​​​ദേ​​​ശം 95.28 രൂ​​​പ നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക് ശ​​​ക്തി​​​പ്പെ​​​ട്ടു. 16ലെ ​​​വി​​​പ​​​ണി​​​വി​​​വ​​​ര​​​ങ്ങ​​​ളി​​​ൽ വി​​​നി​​​മ​​​യ​​​നി​​​ര​​​ക്ക് ഏ​​​ക​​​ദേ​​​ശം 94.85 രൂ​​​പ ആ​​​ണ്.

ദി​​​വ​​​സേ​​​ന​​​യു​​​ള്ള നി​​​ര​​​ക്കു​​​ക​​​ളി​​​ൽ വ്യ​​​ത്യാ​​​സ​​​മു​​​ണ്ടാ​​​കാ​​​മെ​​​ങ്കി​​​ലും ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ രൂ​​​പ​​​യി​​​ൽ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ തി​​​രി​​​ച്ചു​​​വ​​​ര​​​വു​​​ണ്ടാ​​​യ​​​താ​​​യി ക​​​ണ​​​ക്കു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ, രൂ​​​പ​​​യു​​​ടെ ഈ ​​​മു​​​ന്നേ​​​റ്റം മാ​​​ത്രം സ്വ​​​ർ​​​ണ​​​വി​​​ല കു​​​റ​​​യു​​​മെ​​​ന്ന് ഉ​​​റ​​​പ്പു​​​ന​​​ൽ​​​കു​​​ന്നി​​​ല്ല. രൂ​​​പ ശ​​​ക്തി​​​പ്പെ​​​ടു​​​ന്ന​​​ത് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​ല​​​വി​​​ലെ സ​​​മ്മ​​​ർ​​​ദം കു​​​റ​​​യ്ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ങ്കി​​​ലും അ​​​ന്താ​​​രാ​​​ഷ്‌​​ട്ര സ്വ​​​ർ​​​ണ​​​വി​​​ല​​​യി​​​ലെ മാ​​​റ്റ​​​വും ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​ല​​​വു​​​ക​​​ളും ആ​​​ഭ്യ​​​ന്ത​​​ര വി​​​പ​​​ണി​​​യെ സ്വാ​​​ധീ​​​നി​​​ക്കും.

ഡോ​​​ള​​​റി​​​ന്‍റെ ശ​​​ക്തി, അ​​​മേ​​​രി​​​ക്ക​​​ൻ ബോ​​​ണ്ട് വ​​​രു​​​മാ​​​ന​​​ത്തി​​​ലെ മാ​​​റ്റ​​​ങ്ങ​​​ൾ, പ​​​ണ​​​പ്പെ​​​രു​​​പ്പം, ഫെ​​​ഡി​​​ന്‍റെ പ​​​ലി​​​ശ​​​നി​​​ര​​​ക്ക് സം​​​ബ​​​ന്ധി​​​ച്ച പ്ര​​​തീ​​​ക്ഷ​​​ക​​​ൾ എ​​​ന്നി​​​വ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ മു​​​ന്നേ​​​റ്റ​​​ത്തെ സ്വാ​​​ധീ​​​നി​​​ക്കു​​​ന്നു​​​ണ്ട്. ഈ ​​​മാ​​​സം 27, 28 തീ​​​യ​​​തി​​​ക​​​ളി​​​ലെ ഫെ​​​ഡ് യോ​​​ഗ​​​ത്തി​​​നു മു​​​മ്പു​​​ള്ള പ​​​ണ​​​പ്പെ​​​രു​​​പ്പം, തൊ​​​ഴി​​​ൽ​​​വി​​​പ​​​ണി, സാ​​​മ്പ​​​ത്തി​​​ക​​വ​​​ള​​​ർ​​​ച്ച എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളും ഡി​​​സം​​​ബ​​​റി​​​ലെ ന​​​യ​​​സൂ​​​ച​​​ന​​​ക​​​ളും സ്വ​​​ർ​​​ണ​​​വി​​​പ​​​ണി​​​യു​​​ടെ അ​​​ടു​​​ത്ത നീ​​​ക്ക​​​ങ്ങ​​​ളെ സ്വാ​​​ധീ​​​നി​​​ക്കും.

പ​​​ലി​​​ശ​​​നി​​​ര​​​ക്ക് ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ൽ തു​​​ട​​​രു​​​ക​​​യോ ഡോ​​​ള​​​ർ ശ​​​ക്തി​​​പ്പെ​​​ടു​​​ക​​​യോ ചെ​​​യ്താ​​​ൽ സ്വ​​​ർ​​​ണ​​​ത്തി​​​നു കൂ​​​ടു​​​ത​​​ൽ സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ടാ​​​കാം. മ​​​റു​​​വ​​​ശ​​​ത്ത്, പ​​​ലി​​​ശ​​​നി​​​ര​​​ക്ക് കു​​​റ​​​യു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ ശ​​​ക്തി​​​പ്പെ​​​ടു​​​ക​​​യോ ഭൗ​​​മ​​​രാ​​​ഷ്‌​​ട്രീ​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വം വ​​​ർ​​​ധി​​​ക്കു​​​ക​​​യോ ചെ​​​യ്താ​​​ൽ സ്വ​​​ർ​​​ണ​​​ത്തി​​നു പി​​​ന്തു​​​ണ ല​​​ഭി​​​ക്കാം.

രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യ​​​നി​​​ര​​​ക്ക്, ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല, കേ​​​ന്ദ്ര​​​ബാ​​​ങ്കു​​​ക​​​ളു​​​ടെ സ്വ​​​ർ​​​ണ​​​വാ​​​ങ്ങ​​​ൽ, ആ​​​ഗോ​​​ള നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ സു​​​ര​​​ക്ഷി​​​ത നി​​​ക്ഷേ​​​പ​​​ങ്ങ​​​ളോ​​​ടു​​​ള്ള താ​​ത്​​​പ​​​ര്യം എ​​​ന്നി​​​വ​​​യും നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്. അ​​​തി​​​നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ സ്വ​​​ർ​​​ണ​​​വി​​​ല ഇ​​​നി​​​യും കു​​​റ​​​യു​​​മെ​​​ന്നോ ഉ​​​ട​​​ൻ ഉ​​​യ​​​രു​​​മെ​​​ന്നോ ഉ​​​റ​​​പ്പി​​​ച്ച് പ്ര​​​വ​​​ചി​​​ക്കാ​​​നാ​​​വി​​​ല്ല. ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ലെ മാ​​​റ്റ​​​ങ്ങ​​​ളും രൂ​​​പ​​​യു​​​ടെ മു​​​ന്നേ​​​റ്റം നി​​​ല​​​നി​​​ൽ​​​ക്കു​​​മോ എ​​​ന്ന​​​തും സൂ​​​ക്ഷ്മ​​​മാ​​​യി നി​​​രീ​​​ക്ഷി​​​ക്കേ​​​ണ്ട ഘ​​​ട്ട​​​മാ​​​ണി​​​ത്.

ദീ​​​പാ​​​വ​​​ലി സീ​​​സ​​​ൺ ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ ഇ​​​ന്ത്യ​​​യി​​​ൽ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് കേ​​​ര​​​ള ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് സി​​​ൽ​​​വ​​​ർ മ​​​ർ​​​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. എ​​​സ്. അ​​​ബ്ദു​​​ൽ നാ​​​സ​​​ർ പ​​​റ​​​ഞ്ഞു.

Latest News

Corehub Up