പത്തനംതിട്ട: തിരുവല്ല സ്പാ പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. കിരൺ, സജിൻ, പ്രഷോഭ് ഉൾപ്പെടെ മൂന്ന് പേർ ഇപ്പോഴും ഒളിവിലാണെന്നും ഇതിൽ രണ്ട് പേർ ബംഗളൂരുവിലേക്ക് കടന്നതായി സൂചന ലഭിച്ചെന്നും അന്വേഷണ സംഘം പറഞ്ഞു.
ഗുണ്ടാപിരിവ് നൽകാത്തതിനായിരുന്നു സ്പാ ജീവനക്കാരിയെ കാപ്പാ പ്രതി മരണ സുബിൻ അതിക്രൂര പീഡനത്തിന് ഇരയാക്കിയത്. മരണ സുബിന് പുറമെ ബെർലിൻ ദാസ് എന്ന പ്രതിയെയും മുൻപ് പിടികൂടിയിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ വരുൺ കുമാറിനെ ആലുവയിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു.
എതിർ ബിസിനസ് ഗ്രൂപ്പ് നൽകിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും ഉയർന്നിരുന്നു. ഇതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.