Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spa Sexual Assault Case

സ്പാ ​പീ​ഡ​ന​ക്കേ​സ്; തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: സ്പാ ​പീ​ഡ​ന​ക്കേ​സി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പൊ​ലിസ്. സം​ഭ​വം ന​ട​ന്ന കോ​വ​ള​ത്തെ ഡ്രീം​സ് സ്പാ​യി​ൽ അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ്രീം​സ് സ്പാ, ​ആ​യൂ​ർ കേ​ര​ള സ്പാ ​എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.

ഒ​രേ ദി​വ​സം പ​ത്തി​ല​ധി​കം പേ​ർ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ന്ന​താ​യാ​ണ് പൊ​ലി​സി​ന്‍റെ നി​ഗ​മ​നം. പെ​ൺ​കു​ട്ടി നേ​രി​ട്ട​ത് അ​തി​ക്രൂ​ര​മാ​യ പീ​ഡ​ന​മാ​ണെ​ന്ന് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പെ​ൺ​കു​ട്ടി​യു​ടെ ഇ​ള​യ​മ്മ​യും ഭ​ർ​ത്താ​വും അ​ന്ത​ർ​സം​സ്ഥാ​ന റാ​ക്ക​റ്റു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന സ്പാ ​ന​ട​ത്തി​പ്പു​കാ​ര​ൻ സ​ജി​ത്തി​നും റാ​ക്ക​റ്റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്.

ഈ ​പ​രി​ച​യ​മാ​ണ് പെ​ൺ​കു​ട്ടി​യെ കോ​വ​ള​ത്തേ​ക്ക് എ​ത്തി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ നി​ഗ​മ​നം. ക​മ്മീ​ഷ​ൻ വ്യ​വ​സ്ഥ​യി​ലാ​ണ് ഇ​ള​യ​മ്മ​യും ഭ​ർ​ത്താ​വും പെ​ൺ​കു​ട്ടി​യെ സ്പാ​ക​ളി​ൽ എ​ത്തി​ച്ച് ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യ​തെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. ഓ​രോ ത​വ​ണ​യും ഇ​തി​ന് പ്ര​തി​ഫ​ല​മാ​യി ക​മ്മീ​ഷ​ൻ കൈ​പ്പ​റ്റി​യി​രു​ന്നു​വെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

 

Latest News

Corehub Up