Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sparkasse Bank

ജർമൻ ബാങ്കിൽനിന്നു കവർന്നത് 945 കോടിയുടെ പണവും സ്വർണവും

ബ​​​​ർ​​​​ലി​​​​ൻ: രാ​​​ജ്യ​​​ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​വ​​​ർ​​​ച്ച​​​യു​​​ടെ ഞെ​​​ട്ട​​​ലി​​​ലാ​​​ണു ജ​​​ർ​​​മ​​​നി. വ​​​​ട​​​​ക്ക​​​​ൻ ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ നോ​​​​ർ​​​​ത്ത് റൈ​​​​ൻ-​​​​വെ​​​​സ്റ്റ്ഫാ​​​​ലി​​​​യ സം​​​​സ്ഥാ​​​​ന​​​​ത്തെ ഗെൽസന്‍കിർഹെന്‍ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ സ്പാ​​​​ർ​​​​കാ​​​​സെ ബാ​​​​ങ്കി​​​​ന്‍റെ ശാ​​​​ഖ​​​​യി​​​​ലാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​ ദി​​​​വ​​​​സം ക​​​​വ​​​​ർ​​​​ച്ച ന​​​​ട​​​​ന്ന​​​​ത്.

ഒന്പതു കോ​​​​ടി യൂ​​​​റോ (ഏ​​​ക​​​ദേ​​​ശം 945 കോ​​​ടി രൂ​​​​പ) വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന പ​​​​ണ​​​​വും സ്വ​​​​ർ​​​​ണ​, വ​​​ജ്ര ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​ണ് ക​​​​വ​​​​ർ​​​​ന്ന​​​​ത്. 3000 സേ​​​​ഫ് ഡെ​​​​പ്പോ​​​​സി​​​​റ്റ് ലോക്കറു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ത്താ​​​​ണ് ക​​​​വ​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​​ത്.

ബാ​​​​ങ്കി​​​​ന്‍റെ അ​​​​ല്പം അ​​​​ക​​​​ലെ​​​​യു​​​​ള്ള പാ​​​​ർ​​​​ക്കിം​​​​ഗ് ഗാ​​​​രേ​​​​ജി​​​​ൽ​​​​നി​​​​ന്നു തു​​​​ര​​​​ങ്കം തീ​​​​ർ​​​​ത്താ​​​​ണ് ക​​​​വ​​​​ർ​​​​ച്ച​​​​ക്കാ​​​​ർ ബാ​​​​ങ്കി​​​​ന്‍റെ നി​​​​ല​​​​വ​​​​റ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. 3,250 ഓ​​​​ളം ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളി​​​​ൽ 95 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും സേ​​​​ഫ് ഡെ​​​​പ്പോ​​​​സി​​​​റ്റ് ലോ​​​​ക്ക​​​​റു​​​​ക​​​​ൾ ക​​​​വ​​​​ർ​​​​ച്ച ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യി ബാ​​​​ങ്ക​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ക്രി​​​​സ്മ​​​​സ് പ്ര​​​​മാ​​​​ണി​​​​ച്ച് ക​​​​ഴി​​​​ഞ്ഞ വ്യാ​​​​ഴാ​​​​ഴ്ച മു​​​​ത​​​​ൽ ബാ​​​​ങ്കി​​​​ന് അ​​​​വ​​​​ധി​​​​യാ​​​​യി​​​​രു​​​​ന്നു. ഈ ​​​​സ​​​​മ​​​​യ​​​​ത്താ​​​​യി​​​​രി​​​​ക്കാം ക​​​​വ​​​​ർ​​​​ച്ച ന​​​​ട​​​​ന്ന​​​​തെ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം. തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യാ​​​​ണു സം​​​​ഭ​​​​വം ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, ശ​​​​നി​​​​യാ​​​​ഴ്ച​​​​യും ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യും രാ​​​​ത്രി​​​​യി​​​​ൽ പാ​​​​ർ​​​​ക്കിം​​​​ഗ് ഗാ​​​​രേ​​​​ജി​​​​ന്‍റെ പ​​​​ടി​​​​ക്കെ​​​​ട്ടി​​​​ൽ നി​​​​ര​​​​വ​​​​ധി പേ​​​​ർ വ​​​​ലി​​​​യ ബാ​​​​ഗു​​​​ക​​​​ളു​​​​മാ​​​​യി പോ​​​​കു​​​​ന്ന​​​​തു ക​​​​ണ്ടു​​​​വെ​​​​ന്ന് ദൃ​​​​ക്‌​​​​സാ​​​​ക്ഷി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞ​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

സു​​​​ര​​​​ക്ഷാ കാ​​​​മ​​​​റ​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ ഒ​​​​രു ക​​​​റു​​​​ത്ത ഒ​​​​ഡി ആ​​​​ർ​​​​എ​​​​സ് 6 കാ​​​​ർ പാ​​​​ർ​​​​ക്കിം​​​​ഗ് ഗാ​​​​രേ​​​​ജി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്തേ​​​​ക്ക് പോ​​​​കു​​​​ന്ന​​​​താ​​​​യും അ​​​​തി​​​​നു​​​​ള്ളി​​​​ൽ മു​​​​ഖം​​​​മൂ​​​​ടി ധ​​​​രി​​​​ച്ച ആ​​​​ളു​​​​ക​​​​ളെ​​​​യും കാ​​​​ണാം. ഈ ​​​​കാ​​​​റി​​​​ന്‍റെ ലൈ​​​​സ​​​​ൻ​​​​സ് പ്ലേ​​​​റ്റ് മു​​​​മ്പ് ഹാ​​​​നോ​​​​വ​​​​ർ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് മോ​​​​ഷ്‌​​​​ടി​​​​ക്ക​​​​പ്പെ​​​​ട്ട​​​​താ​​​​ണെ​​​​ന്ന് പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ക​​​​വ​​​​ർ​​​​ച്ചാ​​​​വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞ് നി​​​​ര​​​​വ​​​​ധി നി​​​​ക്ഷേ​​​​പ​​​​ക​​​​രാ​​​​ണ് ബാ​​​​ങ്കി​​​​നു​​​​ മു​​​​ന്നി​​​​ൽ ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി​​​​യ​​​​ത്. ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കാ​​​​യി ഹെ​​​​ൽ​​​​പ്പ്‌​​​​ലൈ​​​​ൻ ന​​​​ന്പ​​​​ർ ആ​​​​രം​​​​ഭി​​​​ച്ചെന്നും ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ക്ലെ​​​​യിം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഉ​​​​ട​​​​ൻ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നും ബാ​​​​ങ്ക​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ക​​​വ​​​ർ​​​ച്ച​​​ക്കാ​​​ർ​​​ക്കാ​​​യി രാ​​​ജ്യ​​​മെ​​​ങ്ങും വ്യാ​​​പ​​​ക അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണു ന​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​ത്.

ഫ്ര​​​​ഞ്ച് ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ പാ​​​​രീ​​​​സി​​​​ലെ ലോ​​​​ക​​​​പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ലൂ​​​​വ്റ് മ്യൂ​​​​സി​​​​യ​​​​ത്തി​​​​ൽ​ ക​​​ഴി​​​ഞ്ഞ ഒ​​​ക്‌​​​ടോ​​​ബ​​​ർ 19ന് ​​​സു​​​​ര​​​​ക്ഷാ​​​​ വേ​​​​ലി​​​​ക്കെ​​​​ട്ടു​​​​ക​​​​ൾ ഭേ​​​​ദി​​​​ച്ച് അ​​​​മൂ​​​​ല്യ ര​​​​ത്‌​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ ക​​​​വ​​​​ർ​​​​ച്ച ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​തി​​​​ന്‍റെ നാ​​​​ണ​​​​ക്കേ​​​​ടും ആ​​​​ഘാ​​​​ത​​​​വും വി​​​​ട്ടു​​​​മാ​​​​റും​​​​മു​​​​ന്പാ​​​​ണ് യൂ​​​​റോ​​​​പ്പി​​​​നെ ഞെ​​​​ട്ടി​​​​ച്ച് ജ​​​​ർ​​​​മ​​​​ൻ ബാ​​​​ങ്കി​​​​ൽ വ​​​​ൻ ക​​​​വ​​​​ർ​​​​ച്ച ന​​​​ട​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up