കൊച്ചി: ലഹരിമരുന്ന് കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്നതിന് പുതുതായി സ്ഥാപിക്കാന്‍ നിര്‍ദേശിച്ച എന്‍ഡിപിഎസ് കോടതികള്‍ മൂന്നു മാസത്തിനകം പ്രവര്ത്തനക്ഷമമാക്കണമെന്നു ഹൈക്കോടതി.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം (മഞ്ചേരി) എന്നിവിടങ്ങളില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിനാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഇടപെടല്‍.
കരാര്‍ ജീവനക്കാരെ നിയമിച്ച് ഈ കോടതികളുടെ പ്രവര്‍ത്തനം തുടങ്ങാമെന്ന സര്‍ക്കാര്‍ നിര്‍ദേശം കോടതി തള്ളി. അതീവ രഹസ്യവിവരങ്ങളും സാക്ഷിസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടതിനാല്‍ സ്ഥിരം ജീവനക്കാര്‍ തന്നെ വേണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ ഒഴിവുകളില്‍ ഇതു പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.