മങ്കട: മണ്ണാർക്കാട് ദാറുന്നജാത്ത് സ്കൂളിൽ നടന്ന സംസ്ഥാന സ്പെഷൽ സ്കൂൾ പ്രവൃത്തിപരിചയ മേളയിൽ പങ്കെടുത്ത 12 ഇനങ്ങളിലും എ ഗ്രേഡ് നേടി വള്ളിക്കാപറ്റ കേരള സ്കൂൾ ഫോർ ദി ബ്ലൈൻഡ് വിദ്യാർഥികൾ ചരിത്രവിജയം ആവർത്തിച്ചു.
പുൽപ്പായ നിർമാണത്തിൽ ഫാത്തിമ ഫൈഹയും ചൂരൽ കസേര നിർമാണത്തിൽ അംജദും ഒന്നാം സ്ഥാനം നേടി. കുട നിർമാണത്തിൽ ശിവന്യ രണ്ടാം സ്ഥാനവും പ്ലാസ്റ്റിക് കെയ്ൻ നിർമാണത്തിൽ സിയാ ഫാത്തിമ പറമ്പിൽ, ചോക്ക് നിർമാണത്തിൽ മുഹമ്മദ് ഷഹീൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഫസ ഫാത്തിമ (വീവിംഗ്), അനശ്വര സന്തോഷ് (ബീഡ്സ് വർക്ക്), ആയിഷ മിസ്ന (പേപ്പർ ക്രാഫ്റ്റ്), മുഹമ്മദ് സ്വാലിഹ് (കയർ ചവിട്ടി നിർമാണം), അഫ്രിൻ (പാൽ ഉൽപന്ന നിർമാണം), ഫാത്തിമ റിയ (സ്ട്രോ ബോർഡ് വർക്ക്), ചന്തു സുധാകർ (മുളങ്കൊട്ട നിർമാണം) എന്നിവരും എ ഗ്രേഡ് നേടി.