Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Puja

ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​യാ​വ​ണം; ഐ​എ​ൻ​ടി​യു​സി നേ​താ​വ് പൂ​ജ ന​ട​ത്തി

തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച മു​റു​കു​ന്ന​തി​നി​ടെ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കാ​യി പ്ര​ത്യേ​ക പൂ​ജ ന​ട​ത്തി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ. തൃ​ശൂ​ർ ന​ന്തി​പു​ലം കി​ഴ​ക്കേ കു​മ​ര​ഞ്ചി​റ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലാ​ണ് ഐ​എ​ൻ​ടി​യു​സി തൃ​ശൂ​ർ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​നാ​രാ​യ​ണ​ൻ പൂ​ജ​ന​ട​ത്തി​യ​ത്.

ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​യാ​വ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​ന​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നി​ർ​ണാ​യ​ക നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം ഇ​ന്ന് ന​ട​ക്കും. എ​ഐ​സി​സി നി​രീ​ക്ഷ​ക​രാ​യ അ​ജ​യ് മാ​ക്ക​നും മു​കു​ൾ വാ​സ്നി​ക്കും എം​എ​ൽ​എ​മാ​രെ ഒ​റ്റ​യ്ക്കൊ​റ്റ​യ്ക്ക് കാ​ണും.

ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യും ഇ​ന്ന് വൈ​കു​ന്നേ​രം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഞാ​യ​റാ​ഴ്ച​യ്ക്കു​ള്ളി​ൽ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം വ​രു​മെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up