Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Voting Machine

മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക വോട്ടിംഗ് യന്ത്രം: ഹര്‍ജി തള്ളി

കൊ​​ച്ചി: മാ​​ന​​സി​​ക വെ​​ല്ലു​​വി​​ളി നേ​​രി​​ടു​​ന്ന​​വ​​രു​​ടെ​​യ​​ട​​ക്കം വോ​​ട്ട് പ്ര​​ത്യേ​​ക വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ത്തി​​ല്‍ രേ​​ഖ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ടു​​ന്ന ഹ​​ര്‍ജി ഹൈ​​ക്കോ​​ട​​തി ത​​ള്ളി.

മാ​​ന​​സി​​ക വെ​​ല്ലു​​വി​​ളി നേ​​രി​​ടു​​ന്ന​​വ​​രും രാ​​ജ്യ​​ത്തെ പൗ​​ര​​ന്മാ​​രാ​​ണെ​​ന്നു കോ​​ട​​തി ചൂ​​ണ്ടി​​ക്കാ‌​​ട്ടി. പാ​​ലാ മ​​രി​​യാ സ​​ദ​​ന​​ത്തി​​ലെ അ​​ന്തേ​​വാ​​സി​​ക​​ളു​​ടെ വോ​​ട്ട് ചാ​​ല​​ഞ്ച് വോ​​ട്ടാ​​യി മാ​​റ്റി​​വ​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് പ്ര​​ദേ​​ശ​​വാ​​സി​​ക​​ളാ​​യ ജോ​​മോ​​ന്‍ ജേ​​ക്ക​​ബ്, തോ​​മ​​സ് പ​​ള്ളി​​യി​​ല്‍ എ​​ന്നി​​വ​​ര്‍ ന​​ല്‍കി​​യ ഹ​​ര്‍ജി​​യാ​​ണ് ജ​​സ്റ്റീ​​സ് പി.​​വി.​​ കു​​ഞ്ഞി​​കൃ​​ഷ്ണ​​ന്‍ പ​​രി​​ഗ​​ണി​​ച്ച​​ത്.

പാ​​ലാ ന​​ഗ​​ര​​സ​​ഭ ഏ​​ഴാം ഡി​​വി​​ഷ​​നി​​ലെ മ​​രി​​യ സ​​ദ​​ന​​ത്തി​​ലെ 60 അ​​ന്തേ​​വാ​​സി​​ക​​ളു​​ടെ പേ​​ര് ഒ​​രേ വീ​​ട്ടു​​ന​​മ്പ​​റി​​ല്‍ ക​​ര​​ട് വോ​​ട്ട​​ര്‍ പ​​ട്ടി​​ക​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു. പേ​​ര് നീ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഹ​​ര്‍ജി​​ക്കാ​​ര്‍ നേരത്തേ മു​​നി​​സി​​പ്പാ​​ലി​​റ്റി ഇ​​ല​​ക്ഷ​​ന്‍ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ഓ​​ഫീ​​സ​​ര്‍ക്ക് പ​​രാ​​തി ന​​ല്‍കി​​യി​​രു​​ന്നു.

അ​​ധി​​കൃ​​ത​​ര്‍ അ​​ന്തി​​മ പ​​ട്ടി​​ക​​യി​​ല്‍ മ​​റ്റു​​ള്ള​​വ​​രെ നി​​ല​​നി​​ര്‍ത്തി. തു​​ട​​ര്‍ന്നാ​​ണ് വോ​​ട്ട് പ്ര​​ത്യേ​​കം രേ​​ഖ​​പ്പെ​​ടു​​ത്തി സേ​​ഫ് ക​​സ്റ്റ​​ഡി​​യി​​ല്‍ സൂ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. എ​​ന്നാ​​ല്‍, തെ​​ളി​​വി​​ന്‍റെ ക​​ണി​​ക​​പോ​​ലു​​മി​​ല്ലാ​​തെ​​യും മ​​രി​​യ​​സ​​ദ​​ന​​ത്തി​​ന്‍റെ പ്ര​​തി​​നി​​ധി​​ക​​ളെ ക​​ക്ഷി ചേ​​ര്‍ക്കാ​​തെ​​യും ന​​ല്‍കി​​യ ഹ​​ര്‍ജി, അ​​ന്തേ​​വാ​​സി​​ക​​ള്‍ക്ക് അ​​പ​​മാ​​ന​​മു​​ണ്ടാ​​ക്കു​​ന്ന​​താ​​ണെ​​ന്ന് കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി.

മ​​നോ​​നി​​ല തെ​​റ്റി​​യ​​വ​​രെ​​ന്ന് കോ​​ട​​തി സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ​​വ​​രെ വോ​​ട്ട​​ര്‍പ​​ട്ടി​​ക​​യി​​ല്‍ ചേ​​ര്‍ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന് കേ​​ര​​ള മു​​നി​​സി​​പ്പാ​​ലി​​റ്റി ആ​​ക്ടി​​ല്‍ വ്യ​​വ​​സ്ഥ​​യു​​ണ്ടെ​​ങ്കി​​ലും എ​​തി​​ര്‍ക​​ക്ഷി​​ക​​ളെ കേ​​ള്‍ക്കു​​ക പോ​​ലും ചെ​​യ്യാ​​തെ ഇ​​തു വി​​ല​​യി​​രു​​ത്തു​​ന്ന​​ത് ഉ​​ചി​​ത​​മ​​ല്ല. മാ​​ന​​സി​​ക രോ​​ഗം ഒ​​രു പാ​​പ​​മ​​ല്ല. ആ​​ര്‍ക്കും സം​​ഭ​​വി​​ക്കാ​​വു​​ന്ന​​താ​​ണി​​ത്.

അ​​ങ്ങ​​നെ മു​​ദ്രകു​​ത്തു​​ന്ന​​തോ​​ടെ അ​​വ​​ര്‍ അ​​ന്ത​​സ് ന​​ഷ്ട​​പ്പെ​​ട്ട് സ​​മൂ​​ഹ​​ത്തി​​ല്‍ ഒ​​റ്റ​​പ്പ​​ടു​​ന്ന അ​​വ​​സ്ഥ​​യു​​ണ്ടാ​​കും.
വൈ​​കാ​​രി​​ക​​മാ​​യി ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​ന്ന​​തി​​ന് പു​​റ​​മെ വി​​വേ​​ച​​ന​​വും നേ​​രി​​ടും.​​ മു​​ഖ്യ​​ധാ​​ര​​യി​​ലെ​​ത്തി​​ക്കു​​ക​​യാ​​ണ് വേ​​ണ്ട​​തെ​​ന്നും കോ​​ട​​തി പ​​റ​​ഞ്ഞു.

Latest News

Corehub Up