Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpecialParliamentSession

പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം; കേന്ദ്രനീക്കം അനിശ്ചിതത്വത്തില്‍

ന്യൂ​​​ഡ​​​ല്‍ഹി: മ​​​ണ്ഡ​​​ല പു​​​ന​​​ര്‍നി​​​ര്‍ണ​​​യ ബി​​​ല്ലും വ​​​നി​​​താ​​​സം​​​വ​​​ര​​​ണ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലും പാ​​​സാ​​​ക്കാ​​​ന്‍ സ​​​ഹ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തോ​​​ടെ ഇ​​​രു​​​ബി​​​ല്ലു​​​ക​​​ളും പാ​​​സാ​​​ക്കാ​​​നാ​​​യി 17ന് ​​​പ്ര​​​ത്യേ​​​ക പാ​​​ര്‍ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം വി​​​ളി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​​നീ​​​ക്കം അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​യി.

മ​​​ണ്ഡ​​​ല പു​​​ന​​​ര്‍നി​​​ര്‍ണ​​​യ​​​ ബില്ലും വ​​​നി​​​താ​​​സം​​​വ​​​ര​​​ണ ഭേ​​​ദ​​​ഗ​​​തി​​​യും പാ​​​സാ​​​ക്കാ​​​ന്‍ സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യെ ക​​​ണ്ടു പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു അ​​​ഭ്യ​​​ര്‍ഥി​​​ച്ചെ​​​ങ്കി​​​ലും കോ​​​ണ്‍ഗ്ര​​​സ് വ​​​ഴ​​​ങ്ങി​​​യി​​​ല്ല. വി​​​വാ​​​ദ എ​​​ഫ്‌​​​സി​​​ആ​​​ര്‍എ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​നെ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ര്‍ക്കു​​​മെ​​​ന്നും പാ​​​സാ​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ പ​​​റ​​​ഞ്ഞു.

തൃ​​​ണ​​​മൂ​​​ല്‍ അ​​​ട​​​ക്ക​​​മു​​​ള്ള പാ​​​ര്‍ട്ടി​​​ക​​​ളി​​​ല്‍നി​​​ന്നു എം​​​പി​​​മാ​​​രെ കൂ​​​റു​​​മാ​​​റ്റു​​​ക​​​യും ഇ​​​ന്ത്യാ​​​സ​​​ഖ്യം വി​​​ട്ട ഡി​​​എം​​​കെ​​​യു​​​ടെ പി​​​ന്തു​​​ണ നേ​​​ടാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മ്പോ​​​ഴും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ഭേ​​​ദ​​​ഗ​​​തി​​​ക​​​ള്‍ പാ​​​സാ​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​മാ​​​യ മൂ​​​ന്നി​​​ല്‍ ര​​​ണ്ടു ഭൂ​​​രി​​​പ​​​ക്ഷ പി​​​ന്തു​​​ണ ലോ​​​ക്‌​​​സ​​​ഭ​​​യി​​​ല്‍ ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തി​​​നി​​​ല്ല. 13നാ​​​ണ് നി​​​ല​​​വി​​​ലെ സ​​​മ്മേ​​​ള​​​നം സ​​​മാ​​​പി​​​ക്കു​​​ക.

നീ​​​റ്റ് ചോ​​​ദ്യ​​​പേ​​​പ്പ​​​ര്‍ ചോ​​​ര്‍ച്ച​​​യ്‌​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ച വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കു നേരേയുണ്ടാ യ പോലീ​​​സ് ന​​​ട​​​പ​​​ടി​​​യി​​​ല്‍ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണ​​​മെ​​​ന്നും അ​​​യോ​​​ധ്യ രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ സം​​​ഭാ​​​വ​​​ന​​​ക്കൊ​​​ള്ള​​​യ്‌​​​ക്കെ​​​തി​​​രേ​​​യും പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ തു​​​ട​​​ര്‍ച്ച​​​യാ​​​യ മൂ​​​ന്നാം ആ​​​ഴ്ച​​​യും സ്തം​​​ഭ​​​നം തു​​​ട​​​രു​​​ക​​​യാ​​​ണ്. പ്ര​​​തി​​​പ​​​ക്ഷ ബ​​​ഹ​​​ള​​​ത്തി​​​നി​​​ടെ ലോ​​​ക്‌​​​സ​​​ഭ​​​യി​​​ലും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലും ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ഓ​​​രോ ബി​​​ല്ലു​​​ക​​​ള്‍ ച​​​ര്‍ച്ച​​​കൂ​​​ടാ​​​തെ ഗി​​​ല്ല​​​റ്റി​​​ന്‍ ചെ​​​യ്തു മി​​​നി​​​റ്റു​​​ക​​​ള്‍ കൊ​​​ണ്ടു പാ​​​സാ​​​ക്കി.

ബാ​​​ങ്കേ​​​ഴ്സ് ബു​​​ക്സ് എ​​​വി​​​ഡ​​​ന്‍സ് ബി​​​ല്‍, 2026 ആ​​​ണ് ലോ​​​ക്സ​​​ഭ ശ​​​ബ്‌​​​ദ​​​വോ​​​ട്ടോ​​​ടെ പാ​​​സാ​​​ക്കി​​​യ​​​ത്. ബാ​​​ങ്കു​​​ക​​​ളു​​​ടെ രേ​​​ഖ​​​ക​​​ളു​​​മാ​​​യി (ബാ​​​ങ്കേ​​​ഴ്സ് ബു​​​ക്സ്) ബ​​​ന്ധ​​​പ്പെ​​​ട്ട തെ​​​ളി​​​വു​​​നി​​​യ​​​മ​​​ങ്ങ​​​ളെ ആ​​​ധു​​​നി​​​ക ഡി​​​ജി​​​റ്റ​​​ല്‍ ബാ​​​ങ്കിം​​​ഗ് രീ​​​തി​​​ക​​​ളു​​​മാ​​​യി യോ​​​ജി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണു നി​​​യ​​​മ​​​മെ​​​ന്ന് ബി​​​ൽ അവത​​​രി​​​പ്പി​​​ച്ച ധ​​​ന​​​മ​​​ന്ത്രി നി​​​ര്‍മ​​​ല സീ​​​താ​​​രാ​​​മ​​​ന്‍ പ​​​റ​​​ഞ്ഞു.

രാ​​​വി​​​ലെ സ​​​ഭ സ​​​മ്മേ​​​ളി​​​ച്ച​​​തു​​​മു​​​ത​​​ല്‍ അ​​​മി​​​ത് ഷാ ​​​എ​​​വി​​​ടെ​​​യെ​​​ന്ന ചോ​​​ദ്യ​​​വു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷം പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​തോ​​​ടെ ഇ​​​രു​​​സ​​​ഭ​​​ക​​​ളും പ​​​തി​​​വു​​​തെ​​​റ്റി​​​ക്കാ​​​തെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടു​​​വ​​​രെ പി​​​രി​​​ഞ്ഞു.

സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​രു​​​ടെ എ​​​ണ്ണം കൂ​​​ട്ടു​​​ന്ന​​​തി​​​നു​​​ള്ള ബി​​​ല്ലി​​​ന്‍റെ ച​​​ര്‍ച്ച​​​യി​​​ല്‍ മു​​​തി​​​ര്‍ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍കൂ​​​ടി​​​യാ​​​യ കോ​​​ണ്‍ഗ്ര​​​സി​​​ലെ വി​​​വേ​​​ക് ത​​​ങ്ക, തൃ​​​ണ​​​മൂ​​​ലി​​​ലെ മേ​​​ന​​​ക ഗു​​​രു​​​സ്വാ​​​മി എ​​​ന്നി​​​വ​​​രു​​​ടെ​​​യ​​​ട​​​ക്കം പ്ര​​​സം​​​ഗം പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കാ​​​തി​​​രു​​​ന്ന​​​തും ഏ​​​റെ​​​നേ​​​രം പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി. ഈ ​​​ബി​​​ല്ല് ലോ​​​ക്‌​​​സ​​​ഭ ചൊ​​​വ്വാ​​​ഴ്ച പാ​​​സാ​​​ക്കി​​​യി​​​രു​​​ന്നു.

Latest News

Corehub Up