Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Specialized

ഡാ​ൻ​സാ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പി​സ്റ്റ​ളി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​ന​ത്തി​നു നി​ർ​ദ്ദേ​ശം

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ലെ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പി​സ്റ്റ​ൾ ഉ​പ​യോ​ഗ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കാ​ൻ ക്ര​മ​സ​മാ​ധാ​ന വി​ഭാ​ഗം എ​ഡി​ജി​പി പി. ​വി​ജ​യ​ൻ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പൊ​ലി​സു​കാ​ർ​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

ത​ങ്ങ​ളു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ലു​ള്ള എ​ല്ലാ ഡാ​ൻ​സാ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പി​സ്റ്റ​ൾ കാ​ര്യ​ക്ഷ​മ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ അ​ടി​യ​ന്ത​ര പ​രി​ശീ​ല​നം ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശ​ത്തി​ലു​ള്ള​ത്.

ദ്രു​ത​വേ​ഗ​ത്തി​ലു​ള്ള സ്ട്രി​പ്പിംഗ്, അ​സം​ബ്ലിം​ഗ്, ഫ​യ​റിം​ഗ് എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. പ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ക്കാ​നും കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നും മേ​ഖ​ല ഐ​ജി​മാ​ർ​ക്കും റേ​ഞ്ച് ഡി​ഐ​ജി​മാ​ർ​ക്കും എ​ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി.

Latest News

Corehub Up