Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Specifications

സ്മാ​ർ​ട്ട്‌ ഫോ​ൺ ഇ​നി കൂ​ടു​ത​ൽ "സ്വ​കാ​ര്യ​മാ​കും'; ഗാ​ല​ക്‌​സി എ​സ് 26 സീ​രീ​സ് അ​വ​ത​രി​പ്പി​ച്ച് സാം​സം​ഗ്

യാ​ത്ര​ക​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും സ്മാ​ർ​ട്ട്ഫോ​ൺ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്ക​പ്പെ​ടി​ല്ലെ​ന്ന് ആ​ശ​ങ്ക​പ്പെ​ട്ട​വ​ർ​ക്ക് ഇ​താ സ​ന്തോ​ഷ വാ​ർ​ത്ത. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ഇ​ൻ-​ബി​ൽ​റ്റ് പ്രൈ​വ​സി ഡി​സ്പ്ലേ സ​വി​ശേ​ഷ​ത​യോ​ടെ സാം​സം​ഗ് ഗാ​ല​ക്‌​സി എ​സ് 26 സീ​രീ​സ് അ​വ​ത​രി​പ്പി​ച്ചു.

സ്മാ​ർ​ട്ട്‌ ഫോ​ണി​ൽ എ​ഐ അ​നു​ഭ​വം കൂ​ടു​ത​ൽ ല​ളി​ത​വും സ്വാ​ഭാ​വി​ക​വു​മാ​ക്കി​യാ​ണ് ഇ​ന്ന​ലെ വ​രെ സ​സ്പെ​ൻ​സു​ക​ൾ നി​ല​നി​ർ​ത്തി എ​സ് 26 സീ​രീ​സ് അ​വ​ത​രി​പ്പി​ച്ച​ത്. ഡി​സ്പ്ലേ​യി​ൽ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കാ​ൻ ഹാ​ർ​ഡ്‌​വെ​യ​റും സോ​ഫ്റ്റ്‌​വെ​യ​റും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലെ എ​റ്റ​വും മു​ൻ​നി​ര കാ​മ​റ സി​സ്റ്റം, ദൈ​നം​ദി​ന ഉ​പ​യോ​ഗം ല​ളി​ത​മാ​ക്കു​ന്ന ഗാ​ല​ക്സി എ​ഐ ഫീ​ച്ച​റു​ക​ൾ, സ്ലിം ​ഡി​സൈ​ൻ, മെ​ച്ച​പ്പെ​ടു​ത്തി​യ നൈ​റ്റോ​ഗ്ര​ഫി വീ​ഡി​യോ, അ​പ്‌​ഗ്രേ​ഡ് ചെ​യ്ത സൂ​പ്പ​ർ സ്റ്റ​ഡി സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മൂ​ന്നാം ത​ല​മു​റ എ​ഐ സ്മാ​ർ​ട്ട്ഫോ​ണു​ക​ളാ​യ ഗാ​ല​ക്സി എ​സ് 26, എ​സ്26 പ്ല​സ്, എ​സ്26 അ​ൾ​ട്രാ എ​ന്നി​വ സ​ങ്കീ​ർ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബാ​ക്ക്ഗ്രൗ​ണ്ടി​ൽ കൈ​കാ​ര്യം ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള​താ​ണ്. സ്‌​നാ​പ് ഡ്രാ​ഗ​ൺ 8 എ​ലൈ​റ്റ് ജ​ൻ 5 മൊ​ബൈ​ൽ പ്ലാ​റ്റ്ഫോം ഫോ​ർ ഗാ​ല​ക്സി പ്രോ​സ​സ​റാ​ണ് എ​സ്26 അ​ൾ​ട്രാ​യ്ക്ക് ക​രു​ത്ത് ന​ൽ​കു​ന്ന​ത്.

സൂ​പ്പ​ർ ഫ​സ്റ്റ് ചാ​ർ​ജിം​ഗ് 3.0 പി​ന്തു​ണ​യോ​ടെ 30 മി​നി​റ്റി​ൽ 75 ശ​ത​മാ​നം വ​രെ ചാ​ർ​ജ് ല​ഭി​ക്കു​മെ​ന്ന് സാം​സം​ഗ് ഇ​ല​ക്ട്രോ​ണി​ക്സി​ന്‍റെ സി​ഇ​ഒ, പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ് ഹെ​ഡ് ഓ​ഫ് ഡി​വൈ​സ് എ​ക്സ്പീ​രി​യ​ൻ​സ് ടി.​എം. റോ​ഹ് വ്യ​ക്ത​മാ​ക്കി.

1,39,999 രൂ​പ​യാ​ണ് എ​സ്26 അ​ൾ​ട്രാ​യു​ടെ പ്രാ​ര​ഭ വി​ല. ഗാ​ല​ക്സി ബ​ഡ്‌​സ് 4 പ്രൊ, ​ഗാ​ല​ക്സി ബ​ഡ്‌​സ് 4 എ​ന്നി​വ​യും സാം​സം​ഗ് പു​തി​യ​താ​യി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച ഹൈ-​ഫൈ ഓ​ഡി​യോ​യും എ​ർ​ഗ​ണോ​മി​ക് ഡി​സൈ​നു​മാ​ണ് പ്ര​ത്യേ​ക​ത.

Tech

200 എംപി കാമറ, 7000 എംഎഎച്ച് ബാറ്ററി; റിയല്‍മി ജിടി 8 പ്രോ വിപണിയിലേക്ക്

റി​യ​ല്‍​മി ജി​ടി 8 പ്രോ ​പ്രീ​മി​യം സ്മാ​ര്‍​ട്ട്ഫോ​ണ്‍ ന​വം​ബ​ര്‍ 20ന് ​ഇ​ന്ത്യ​യി​ല്‍ ലോ​ഞ്ച് ചെ​യ്യും. ബാ​റ്റ​റി​യും കാ​മ​റയു​മാ​ണ് ഫോ​ണി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ള്‍. ഫോ​ണി​ന്‍റെ വി​ല സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഇ​തു​വ​രെ ക​മ്പ​നി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

പ്ര​ത്യേ​ക​ത​ക​ള്‍

  • 2കെ ​റെ​സ​ല്യൂ​ഷ​നോ​ടെ 6.79 ഇ​ഞ്ച് അ​മോ​ല്‍​ഡ് ഡി​സ്പ്ലേ
  • 144ഹെ​ഡ്‌​സ് റി​ഫ്ര​ഷ് റേ​റ്റ്
  • 7,000 നി​റ്റ്‌​സ് പീ​ക്ക് ബ്രൈ​റ്റ്ന​സ്
  • സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ജെ​ന്‍ 5 ഫ്ലാ​ഗ്ഷി​പ്പ് ചി​പ്സെ​റ്റ്
  • യു​എ​ഫ്എ​സ് 4.1 സ്റ്റോ​റേ​ജ്
  • ഐ​ഒ​എ​സ് പി​ന്തു​ണ​യ്ക്കു​ന്ന 50എം​പി വൈ​ഡ് ആം​ഗി​ള്‍ ലെ​ന്‍​സും 50എം​പി അ​ള്‍​ട്രാ​വൈ​ഡ് സെ​ന്‍​സ​റും 3എ​ക്‌​സ് ഒ​പ്റ്റി​ക്ക​ല്‍ സൂം ​പി​ന്തു​ണ​യ്ക്കു​ന്ന 200എം​പി പെ​രി​സ്‌​കോ​പ്പ് ടെ​ലി​ഫോ​ട്ടോ ലെ​ന്‍​സും ചേ​ര്‍​ന്ന​താ​ണ് റി​യ​ര്‍ കാ​മ​റ.
  • സെ​ല്‍​ഫി​ക​ള്‍​ക്കും വീ​ഡി​യോ കോ​ളു​ക​ള്‍​ക്കു​മാ​യി 32എം​പി കാ​മ​റ
  • 7000 എം​എ​എ​ച്ച് ടൈ​റ്റാ​ന്‍ ബാ​റ്റ​റി
  • 120 വാ​ട്സ് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ്
  • ജ​ല​ത്തി​ലും പൊ​ടി​യി​ലും നി​ന്നു​ള്ള പ്ര​തി​രോ​ധ​ത്തി​ന് ഐ​പി69 റേ​റ്റിം​ഗ്
  • വേ​പ്പ​ര്‍ ചേം​ബ​ര്‍ കൂ​ളിം​ഗ് സം​വി​ധാ​നം
  • ഡെ​യ​റി വൈ​റ്റ്, അ​ര്‍​ബ​ന്‍ ബ്ലൂ ​നി​റ​ങ്ങ​ളി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഫോ​ണി​നു 50,000 രൂ​പ​യോ​ള​മാ​യി​രി​ക്കും വി​ല​യെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ട്.

Tech

50എംപി ട്രിപ്പിള്‍ കാമറയുമായി ഐക്യു 15

ചൈ​നീ​സ് സ്മാ​ര്‍​ട്ട്ഫോ​ണ്‍ ഐ​ക്യു 15 ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത് 50എം​പി ട്രി​പ്പി​ള്‍ കാ​മ​റ​യു​മാ​യി. ഐ​ക്യു 15ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ള്‍ ആ​മ​സോ​ണ്‍ മൈ​ക്രോ​സൈ​റ്റി​ലൂ​ടെ ക​മ്പ​നി പു​റ​ത്തു​വി​ട്ടു.

ന​വം​ബ​ര്‍ 26ന് ​ഫോ​ണ്‍ ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ക്കും.

സ​വി​ശേ​ഷ​ത​ക​ള്‍

  • 6.85 ഇ​ഞ്ച് സാം​സം​ഗ് 2കെ ​എം14 ലീ​ഡ് ഒ​എ​ല്‍​ഇ​ഡി ഡി​സ്പ്ലെ
  • 144 ഹെ​ര്‍​ട്സ് റി​ഫ്ര​ഷ് റേ​റ്റും 2,600 നി​റ്റ്സ് പീ​ക്ക് ബ്രൈ​റ്റ്ന​സും
  • ഡോ​ള്‍​ബി വി​ഷ​ന്‍ എ​ച്ച്ഡി​ആ​ര്‍ സി​സ്റ്റം
  • ആ​ന്‍​ഡ്രോ​യ്ഡ് 16 അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഒ​റി​ജി​ന്‍ ഒ​എ​സ് 6 ഇ​ന്‍റ​ര്‍​ഫേ​സ്
  • സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ജെ​ന്‍ 5 ചി​പ്സെ​റ്റ്
  • 16 ജി​ബി വ​രെ റാ​മും 1 ടി​ബി വ​രെ സ്‌​റ്റോ​റേ​ജും
  • 50 എം​പി​യു​ടെ പ്ര​ധാ​ന കാ​മ​റ​യ്ക്കൊ​പ്പം 50എം​പി പെ​രി​സ്‌​കോ​പ് ടെ​ലി​ഫോ​ട്ടോ കാ​മ​റ, 50എം​പി അ​ള്‍​ട്രാ-​വൈ​ഡ് ആം​ഗി​ള്‍ കാ​മ​റ, സെ​ല്‍​ഫി​ക്കാ​യി 32എം​പി​യു​ടെ കാ​മ​റ
  • 100 വാ​ട്സ് വ​യേ​ര്‍​ഡ് ചാ​ര്‍​ജിം​ഗും 40 വാ​ട്സ് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗും
  • 7,000 എം​എ​എ​ച്ചി​ന്‍റെ ബാ​റ്റ​റി
  • പൊ​ടി​ക്കും ജ​ല​ത്തി​നു​മെ​തി​രേ ഐ​പി68, ഐ​പി69 റേ​റ്റിം​ഗ്

Tech

വ​ണ്‍​പ്ല​സ് 15 ഇ​ങ്ങെ​ത്താ​റാ​യി; വി​ല?

ചൈ​നീ​സ് ഫ്ലാ​ഗ്ഷി​പ്പ് സ്മാ​ര്‍​ട്ട്ഫോ​ണ്‍ മോ​ഡ​ലാ​യ വ​ണ്‍​പ്ല​സ് 15ന്‍റെ വി​ല ചോ​ര്‍​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. വ​ണ്‍​പ്ല​സ് 15ന്‍റെ അ​ടി​സ്ഥാ​ന 12ജി​ബി റാം, 256​ജി​ബി സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റി​ന് ഇ​ന്ത്യ​യി​ല്‍ 72,999 രൂ​പ​യാ​കു​മെ​ന്നാ​ണ് ഓ​ണ്‍​ലൈ​നി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, 16ജി​ബി റാം, 512​ജി​ബി സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റിന് 76,999 രൂ​പ​യാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. എ​ങ്കി​ലും വ​ണ്‍​പ്ല​സ് 15 സ്മാ​ര്‍​ട്ട്ഫോ​ണ്‍ വേ​രി​യ​ന്‍റു​ക​ള്‍​ക്ക് ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ എ​ത്ര രൂ​പ​യാ​കു​മെ​ന്ന് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല.

വ​ണ്‍​പ്ല​സ് 15-നൊ​പ്പം, 2677 രൂ​പ വി​ല​യു​ള്ള വ​ണ്‍​പ്ല​സ് നോ​ര്‍​ഡ് ഇ​യ​ര്‍​ബ​ഡ്സ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്നും ഇ​വ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു.

വ​ണ്‍​പ്ല​സ് 15ന്‍റെ പ്ര​ധാ​ന ഫീ​ച്ച​റു​ക​ള്‍ ക​മ്പ​നി ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു. ന​വം​ബ​ര്‍ 13ന് ​ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി എ​ട്ട് മു​ത​ല്‍ വ​ണ്‍​പ്ല​സ് 15 വാ​ങ്ങാ​നാ​കും.

സ​വി​ശേ​ഷ​ത​ക​ള്‍

  • 165 ഹെ​ര്‍​ട്സ് റി​ഫ്ര​ഷ് റേ​റ്റ് വ​രു​ന്ന 6.78 ഇ​ഞ്ച് ഡി​സ്പ്ലെ
  • സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ജെ​ന്‍ 5 ചി​പ്സെ​റ്റ്
  • ആ​ന്‍​ഡ്രോ​യ്ഡ് 16 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഓ​ക്സി​ജ​ന്‍ ഒ​എ​സ് 16
  • 50 മെ​ഗാ​പി​ക്സ​ലി​ന്‍റെ ട്രി​പ്പി​ള്‍ കാ​മ​റ
  • 120 വാ​ട്സ് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ്
  • 7300 എം​എ​എ​ച്ചി​ന്‍റെ ബാ​റ്റ​റി
  • ഐ​പി66, ഐ​പി68, ഐ​പി69, ഐ​പി69​കെ റേ​റ്റിം​ഗു​ക​ള്‍

Latest News

Corehub Up