തൃശൂർ: റേഡിയോളജി മേഖലയിലെ നവീന സാങ്കേതികവിദ്യകളും അറിവുകളും പങ്കുവയ്ക്കുന്നതിനായി ജൂബിലി മിഷൻ മെഡിക്കൽ കോളജ് റേഡിയോളജി വിഭാഗം സംഘടിപ്പിച്ച സ്പെക്ട്രം 2026 റേഡിയോളജി പ്രഫഷണൽ ശിൽപശാല ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യപരിചരണരംഗത്ത് റേഡിയോളജി ടെക്നോളജിസ്റ്റുകൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. സിസ്റ്റർ ആരതി സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിജോ മാളിയേക്കൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ, റേഡിയോളജി വിഭാഗം മേധാവി ഡോ. ബിനോജ് എന്നിവരെ ചടങ്ങിൽ അഭിനന്ദിച്ചു.
ഗുണമേ·യുള്ള ഇമേജിംഗ് മുതൽ ഡയഗ്നോസ്റ്റിക് രംഗത്തെ ആർട്ടിഫിഷ്യൽ ഇന്റിലിജൻസ് വരെയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി വിദഗ്ധർ ക്ലാസെടുത്തു. വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള റേഡിയോളജി വിദ്യാർഥികൾ, ഡോക്ടർമാർ, ടെക്നോളജിസ്റ്റുകൾ ഉൾപ്പെടെ 175 പേർ പങ്കെടുത്തു.