Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spoken Arabic

Middle East and Gulf

ഷി​ഫ​ക്ക് ’സ്പോ​ക്ക​ണ്‍ അ​റ​ബി​ക് മെ​യ്ഡ് ഈ​സി’ സ​മ്മാ​നി​ച്ചു; പു​തി​യ സ്പോ​ക്ക​ണ്‍ അ​റ​ബി​ക് ബാ​ച്ച് ആ​രം​ഭി​ക്കാ​നൊ​രു​ങ്ങി ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര

ദോ​ഹ: സ്പോ​ക്ക​ണ്‍ അ​റ​ബി​ക് പ​ഠ​ന​രം​ഗ​ത്ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​യ ’സ്പോ​ക്ക​ണ്‍ അ​റ​ബി​ക് മെ​യ്ഡ് ഈ​സി’ എ​ന്ന പു​സ്ത​കം വി ​സ​ര്‍​വ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഷി​ഫ​ക്ക് ഗ്ര​ന്ഥ​കാ​ര​ന്‍ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര സ​മ്മാ​നി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മീ​ഡി​യ പ്ല​സ് ഓ​ഫീ​സി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് പു​സ്ത​കം കൈ​മാ​റി​യ​ത്.

സ്പോ​ക്ക​ണ്‍ അ​റ​ബി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ഡ​സ​നി​ലേ​റെ പു​സ്ത​ക​ങ്ങ​ള്‍ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ’സ്പോ​ക്ക​ണ്‍ അ​റ​ബി​ക് മെ​യ്ഡ് ഈ​സി’​ത​നി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട കൃ​തി​ക​ളി​ലൊ​ന്നാ​ണെ​ന്ന് ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​റ​ഞ്ഞു.

ഇം​ഗ്ലീ​ഷി​ല്‍ ത​യ്യാ​റാ​ക്കി​യ ത​ന്റെ ആ​ദ്യ പു​സ്ത​ക​മെ​ന്ന പ്ര​ത്യേ​ക​ത​യ്ക്കൊ​പ്പം, മു​ന്‍ ഇ​ന്ത്യ​ന്‍ രാ​ഷ്ട്ര​പ​തി ഡോ. ​എ.​പി.​ജെ. അ​ബ്ദു​ല്‍ ക​ലാം പ്ര​കാ​ശ​നം ചെ​യ്ത പു​സ്ത​ക​മെ​ന്ന ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​വും ഇ​തി​നു​ണ്ട്. ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗു​ഡ്വേ​ഡ് ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​കം ലോ​ക​ത്തിന്‍റെ​ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് കോ​പ്പി​ക​ള്‍ വി​റ്റ​ഴി​ഞ്ഞി​ട്ടു​ണ്ട്.

2026ല്‍ ​പു​സ്ത​ക​ത്തി​ന്‍റെ പ്ര​സാ​ധ​നാ​വ​കാ​ശം സു​ഹൃ​ത്ത് മു​ജീ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ഡ്യൂ​മാ​ര്‍​ട്ട് പ്ല​സി​ന് കൈ​മാ​റി. കേ​ര​ള​ത്തി​ലും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലും പു​സ്ത​ക​ത്തി​ന് കൂ​ടു​ത​ല്‍ പ്ര​ചാ​ര​വും ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​തീ​രു​മാ​നം.

ഖ​ത്ത​റി​ല്‍ അ​റ​ബി ഭാ​ഷ പ​ഠി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കാ​യി വ​ര്‍​ഷ​ങ്ങ​ളാ​യി ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ന​ട​ത്തി​യി​രു​ന്ന സ്പോ​ക്ക​ണ്‍ അ​റ​ബി​ക് കോ​ഴ്സു​ക​ളു​ടെ പ​ഠ​ന​സാ​മ​ഗ്രി​ക​ളാ​ണ് പി​ന്നീ​ട് ’സ്പോ​ക്ക​ണ്‍ അ​റ​ബി​ക് മെ​യ്ഡ് ഈ​സി’ എ​ന്ന പു​സ്ത​ക​മാ​യി വി​ക​സി​ച്ച​ത്.

അ​റ​ബി ഭാ​ഷ​യു​ടെ അ​ടി​സ്ഥാ​ന​പ​ര​മാ​യ അ​റി​വു​പോ​ലു​മി​ല്ലാ​ത്ത​വ​ര്‍​ക്ക് ദൈ​നം​ദി​ന ജീ​വി​ത​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ആ​ശ​യ​വി​നി​മ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന പാ​ഠ​ങ്ങ​ള്‍ ല​ളി​ത​മാ​യി മ​ന​സി​ലാ​ക്കാ​നും പ്ര​യോ​ഗി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പു​സ്ത​കം ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​റ​ബി സം​സാ​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന തു​ട​ക്ക​ക്കാ​ര്‍​ക്ക് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഭാ​ഷ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള പ്രാ​യോ​ഗി​ക വ​ഴി​കാ​ട്ടി​യാ​ണ് ഈ ​കൃ​തി.

ഖ​ത്ത​റി​ലെ ത​ന്റെ സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ലും സ്പോ​ക്ക​ണ്‍ അ​റ​ബി​ക് കോ​ഴ്സു​ക​ള്‍​ക്ക് സ​വി​ശേ​ഷ​മാ​യ സ്ഥാ​ന​മു​ണ്ടെ​ന്ന് ഡോ. ​അ​മാ​നു​ല്ല പ​റ​ഞ്ഞു. വി​വി​ധ രാ​ജ്യ​ക്കാ​രും വ്യ​ത്യ​സ്ത തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രു​മാ​യ നി​ര​വ​ധി പ​ഠി​താ​ക്ക​ളു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദ​ബ​ന്ധം സ്ഥാ​പി​ക്കാ​ന്‍ ഈ ​കോ​ഴ്സു​ക​ള്‍ സ​ഹാ​യി​ച്ചു. ഭാ​ഷാ​പ​ഠ​നം കേ​വ​ലം വാ​ക്കു​ക​ളും വാ​ക്യ​ങ്ങ​ളും പ​ഠി​ക്കു​ന്ന പ്ര​ക്രി​യ​യ​ല്ലെ​ന്നും മ​നു​ഷ്യ​രെ പ​ര​സ്പ​രം അ​ടു​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക പാ​ലം കൂ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തി​യ സ്പോ​ക്ക​ണ്‍ അ​റ​ബി​ക് ബാ​ച്ചി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍​ക്ക് വാ​ട്സ്ആ​പ്പ് വ​ഴി 55526275 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.

Latest News

Corehub Up