Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SponsorshipProgram

America

നോ​ബ​ൽ ഫ്രെ​യിം​സ് ഫെ​സ്റ്റ് യു​എ​സ്എ; സ്പോ​ൺ​സ​ർ​ഷി​പ്പ് പ്രോ​ഗ്രാം ഷെ​ഫ് ന​ള​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു

ഫ്ലോ​റി​ഡ: നോ​ബ​ൽ ഫ്രെ​യിം​സ് ഫെ​സ്റ്റ് യു​എ​സ്എ സം​ഘ​ടി​പ്പി​ക്കു​ന്ന നോ​ബ​ൽ ഷോ​ർ​ട്ട് ഫി​ലിം​സ് ഫെ​സ്റ്റി​വ​ലി​ന്‍റെ സ്പോ​ൺ​സ​ർ​ഷി​പ്പ് പ്രോ​ഗ്രാ​മി​ന് തു​ട​ക്ക​മാ​യി. ഫ്ലോ​റി​ഡ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 501(സി) ​നോ​ൺ​പ്രോ​ഫി​റ്റ് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പാ​ച​ക വി​ദ​ഗ്ധ​ൻ ഷെ​ഫ് ന​ള​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​വീ​ഡോ​യി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​എ​ഫ്എ​ഫ് ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജി​ബി ചി​റ്റേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. "ഡി​ന്ന​ർ വി​ത്ത് ന​ള​ൻ' എ​ന്ന പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

ഷെ​ഫ് ന​ള​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഒ​രു​ക്കി​യ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ ഏ​റെ ആ​സ്വാ​ദ്യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന് പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ഗോ​ള​ത​ല​ത്തി​ൽ ഹ്ര​സ്വ​ചി​ത്ര മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി നോ​ബ​ൽ ഫ്രെ​യിം​സ് ഫെ​സ്റ്റ് യു​എ​സ്എ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് ഷെ​ഫ് ന​ള​ൻ പ​റ​ഞ്ഞു.

Latest News

Corehub Up