Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sports News

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: ഇ​ന്ത്യ​യെ ആ​റ് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക; ഗ്രൂ​പ്പ് എ​യി​ൽ ഇ​ന്ത്യ ര​ണ്ടാ​മ​ത്

മാഞ്ചസ്റ്റർ: വ​നി​താ ടി20 ​ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി. പാ​കി​സ്താ​നെ​യും നെ​ത​ർ​ല​ൻ​ഡ്സി​നെ​യും തോ​ൽ​പ്പി​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ഇ​റ​ങ്ങി​യ ഇ​ന്ത്യ​യെ ആ​റ് വി​ക്ക​റ്റി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 159 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 4 വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ദ​ക്ഷി​ണാ​ഫ്രി​ക്ക മ​റി​ക​ട​ന്നു. ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗോ​ടെ 81 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ മാ​റി​സ​ന്നെ കാ​പ്പാ​ണ് ഇ​ന്ത്യ​ൻ ബൗ​ളിം​ഗ് നി​ര​യെ ത​ച്ചു​ത​ക​ർ​ത്ത​ത്. 20 റ​ൺ​സ് നേ​ടി​യ ക്യാ​പ്റ്റ​ൻ ലോ​റ വോ​ൾ​വ​ർ​ട്ടും അ​വ​ർ​ക്ക് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

മ​ത്സ​ര​ത്തി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ 7 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 158 റ​ൺ​സെ​ടു​ത്ത​ത്. 31 റ​ൺ​സ് നേ​ടി​യ ഓ​പ്പ​ണ​ർ ഷെ​ഫാ​ലി വ​ർ​മ​യും, 29 റ​ൺ​സെ​ടു​ത്ത ദീ​പ്തി ശ​ർ​മ​യു​മാ​ണ് ഇ​ന്ത്യ​ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്. എ​ന്നാ​ൽ മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റ​ർ​മാ​ർ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ​ക്ക് മേ​ൽ പൂ​ർ​ണ ആ​ധി​പ​ത്യം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​തോ​ൽ​വി​യോ​ടെ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച ഇ​ന്ത്യ നി​ല​വി​ൽ ഗ്രൂ​പ്പ് എ​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. നി​ല​വി​ൽ ഓ​സ്ട്രേ​ലി​യ​യാ​ണ് ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​ത്.

Latest News

Corehub Up