Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SportsControversy

ഉ​ഷ​യ്ക്ക് ഐ​സ് ഹോ​ക്കി​യു​മാ​യി എ​ന്തു ബ​ന്ധം? നാ​മ​നി​ർ​ദേ​ശ​ത്തി​നെ​തി​രെ പ​രാ​തി​പ്ര​ള​യം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ അ​ധ്യ​ക്ഷ പി.​ടി. ഉ​ഷ​യെ ചു​റ്റി​പ്പ​റ്റി വീ​ണ്ടും വി​വാ​ദം. ഐ​സ് ഹോ​ക്കി അ​സോ​സി​യേ​ഷ​ന്‍റെ കൗ​ൺ​സി​ലി​ലേ​ക്ക് ഉ​ഷ​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്ത​തി​നെ​തി​രെ അ​സോ​സി​യേ​ഷ​നി​ലെ ഒ​രു​വി​ഭാ​ഗം പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി. ഐ​സ് ഹോ​ക്കി​യു​മാ​യി ഉ​ഷ​യ്ക്ക് ബ​ന്ധ​മി​ല്ലെ​ന്നും നാ​മ​നി​ർ​ദേ​ശം റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം. ഇ​തോ​ടെ ഐ​ഒ​എ​യി​ലെ അ​ധി​കാ​ര​പ്പോ​ര് പു​തി​യ ത​ല​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്.

ഐ​ഒ​എ ജ​ന​റ​ൽ കൗ​ൺ​സി​ലി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഉ​ഷ, ഐ​സ് ഹോ​ക്കി അ​സോ​സി​യേ​ഷ​ന്‍റെ വ​നി​താ പ്ര​തി​നി​ധി​യാ​യാ​ണ് വീ​ണ്ടും കൗ​ൺ​സി​ലി​ൽ ഇ​ടം​പി​ടി​ച്ച​ത്. എ​ന്നാ​ൽ ഈ ​നീ​ക്ക​ത്തെ​യാ​ണ് ഐ​സ് ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന അ​ജി​ത് കാ​ക്ക​ർ ചോ​ദ്യം ചെ​യ്തി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സ​ഞ്ജ​യ് കു​മാ​ർ ശ്രീ​വാ​സ്ത​വ​യ്ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ഉ​ഷ​യു​ടെ നാ​മ​നി​ർ​ദേ​ശം ത​ള്ള​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെട്ടു. 

ഐ​ഒ​എ ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം കാ​യി​ക സം​ഘ​ട​ന​ക​ൾ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന പ്ര​തി​നി​ധി​ക​ൾ അ​ത​ത് സം​ഘ​ട​ന​ക​ളി​ൽ അം​ഗ​ങ്ങ​ളാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ന്‍റെ വാ​ദം. ഐ​സ് ഹോ​ക്കി​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത ഉ​ഷ​യെ ഈ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഉ​ഷ​യ്ക്കെ​തി​രെ ആ​കെ നാ​ല് പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ശ​നി​യാ​ഴ്ച​യാ​ണ് നാ​മ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന.

ഇ​തോ​ടൊ​പ്പം പ​രാ​തി​ക​ളും പ​രി​ശോ​ധി​ക്കും. പ​രാ​തി​ക്കാ​രു​മാ​യി സം​സാ​രി​ച്ച​ശേ​ഷം വ​ര​ണാ​ധി​കാ​രി വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. ഉ​ഷ​യു​ടെ ഐ​ഒ​എ കൗ​ൺ​സി​ലി​ലെ തു​ട​ർ​പ്ര​വേ​ശ​ന​ത്തി​ന് ഈ ​പ​രി​ശോ​ധ​ന നി​ർ​ണാ​യ​ക​മാ​കും. ഐ​ഒ​എ ജ​ന​റ​ൽ കൗ​ൺ​സി​ലി​ലേ​ക്കു​ള്ള വ​നി​താ അ​ത്‌​ല​റ്റ് പ്ര​തി​നി​ധി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലെ അ​ധ്യ​ക്ഷ​യാ​യ ഉ​ഷ അ​ഞ്ചാം സ്ഥാ​ന​ത്താ​യി​രു​ന്നു.

നാ​ല് പേ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഇ​തോ​ടെ കൗ​ൺ​സി​ലി​ൽ തി​രി​ച്ചെ​ത്താ​നു​ള്ള നേ​രി​ട്ടു​ള്ള വ​ഴി അ​ട​ഞ്ഞു. ഉ​ഷ​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ പ്ര​ത്യേ​ക പാ​ന​ലു​ണ്ടാ​ക്കി നീ​ക്കം ന​ട​ത്തി​യെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ടു​ക​ളു​ണ്ടാ​യെ​ന്നും അ​വ​ർ നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ ഉ​ഷ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി നേ​രി​ട്ട​തോ​ടെ മ​റ്റൊ​രു കാ​യി​ക ഫെ​ഡ​റേ​ഷ​ന്‍റെ നാ​മ​നി​ർ​ദേ​ശ​ത്തി​ലൂ​ടെ കൗ​ൺ​സി​ലി​ൽ തി​രി​ച്ചെ​ത്താ​നു​ള്ള നീ​ക്ക​മാ​ണ് ഉ​ഷ ന​ട​ത്തി​യ​ത്. മു​ൻ അ​ത്‌​ല​റ്റ് എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ൻ അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന് ഉ​ഷ​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്യാ​മാ​യി​രു​ന്നെ​ങ്കി​ലും ബം​ഗാ​ൾ താ​രം ജ്യോ​തി​ർ​മ​യി സി​ഖ്ദ​റി​നെ​യാ​ണ് അ​വ​ർ വ​നി​താ പ്ര​തി​നി​ധി​യാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. 

Latest News

Corehub Up