Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SportsMeetControversy

പുഴു വിവാദം ഫേസ്‌ബുക്ക് ലൈവ് ചെയ്ത അധ്യാപകൻ മുൻ കോൺഗ്രസ് സ്ഥാനാർഥി

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്നു ഫേസ്ബുക്ക് പേജിലൂടെ ലൈവ് വീഡിയോ ചെയ്ത കേസിൽ അറസ്റ്റിലായത് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച അധ്യാപകൻ.

എറണാകുളം പെരുമ്പാവൂർ ക്രാരിയേലി പാറക്കൽ ജിജോ ജെയിംസിനെയാണ് (35) കുന്ദമംഗലം പൊലിസ് അറസ്റ്റ് ചെയ്തത്. 2020ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വേങ്ങൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജിജോ ജെയിംസ് മത്സരിച്ചിരുന്നു.

കായികമേള നടക്കുന്ന സ്ഥലത്ത് സംഘർഷം ഒഴിവാക്കുന്നതിനായി അധ്യാപകനെ ഇന്നലെ തന്നെ പൊലിസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട സംഘാടകർ കാര്യം തിരക്കിയതോടെ വാക്കേറ്റമായി. സംഭവം കൈയാങ്കളിയിലേക്കു നീങ്ങിയതോടെ പൊലിസെത്തി അധ്യാപകനെ കുന്ദമംഗലം സ്റ്റേഷനിലേക്കു മാറ്റുകയും പിന്നീട് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

കുന്ദമംഗലം പൊലിസ് സ്റ്റേഷനിലാണ് ജിജോ ഇപ്പോഴുള്ളത്. ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും എന്നാണ് വിവരം. ജിജോ ജയിംസിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Latest News

Corehub Up