Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpreadKindness

Viral

ആ കെട്ടിപ്പിടുത്തത്തിലുണ്ട് എല്ലാം; വീട്ടുജോലിക്കാരിക്ക് കുടുംബം നൽകിയ സർപ്രൈസ് വൈറലാകുന്നു

സ്നേഹത്തിന്‍റെയും കരുതലിന്‍റെയും മനോഹരമായ ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസ് നിറയ്ക്കുന്നത്. നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായവർക്ക് നൽകുന്ന ചെറിയൊരു പരിഗണന പോലും അവരുടെ ലോകം എത്രത്തോളം സന്തോഷമാക്കുമെന്ന് ഈ ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

സ്വന്തം വീട്ടിലെ സഹായിക്ക് ഒരു പുത്തൻ എയർ കൂളർ സമ്മാനമായി നൽകി അമ്പരപ്പിച്ചിരിക്കുകയാണ് ഒരു കുടുംബം. ഇൻസ്റ്റാഗ്രാലൂടെ പുറത്തുവന്ന ഈ വീഡിയോ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സ്ത്രീയെ അരികിലേക്ക് വിളിച്ച്, അവർക്കായി ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. അവിടെ മനോഹരമായി പൊതിഞ്ഞു വെച്ചിരുന്ന കൂളർ കണ്ടതും അവർ അമ്പരന്നുപോയി.

ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച സമ്മാനം കണ്ടപ്പോൾ സന്തോഷം അടക്കാനാവാതെ അവർ ആ കുടുംബാംഗത്തെ കെട്ടിപ്പിടിച്ച് നന്ദി പറയുന്ന കാഴ്ച ഏറെ ഹൃദ്യമാണ്. സ്വന്തം മക്കളെപ്പോലെ തങ്ങളെയും വളർത്തുമൃഗങ്ങളെയും പരിപാലിക്കുന്ന ആ സ്ത്രീ ഈ സ്നേഹത്തിന് അർഹയാണെന്നാണ് കുടുംബം വീഡിയോയിൽ കുറിച്ചിരിക്കുന്നത്.

വൈറലായ ഈ വീഡിയോയ്ക്ക് താഴെ ഹൃദയസ്പർശിയായ നിരവധി കമന്‍റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആ സ്ത്രീ യാതൊരു മടിയും കൂടാതെ വീട്ടുകാരെ കെട്ടിപ്പിടിക്കുന്നതിൽ നിന്ന് തന്നെ അവർക്ക് അവിടെ ലഭിക്കുന്ന ബഹുമാനവും സ്വാതന്ത്ര്യവും വ്യക്തമാണെന്ന് പലരും അഭിപ്രായപ്പെട്ടു.

ഒരാളെ സന്തോഷിപ്പിക്കാൻ വലിയ കാര്യങ്ങളൊന്നും വേണ്ടെന്നും അല്പം സ്നേഹവും പരിഗണനയും മാത്രം മതിയെന്നും ഈ ദൃശ്യങ്ങൾ വീണ്ടും ഓർമ്മിപ്പിക്കുന്നു. മനുഷ്യത്വത്തിന്‍റെ ഈ നേർക്കാഴ്ച സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

 

Latest News

Corehub Up