Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sreejith

ശ്രീ​ജി​ത്തി​ന് ഡി​ജി​പി പ​ദ​വി: ഹൈ​ക്കോ​ട​തി​ക്ക് എ​ന്തു തീ​രു​മാ​ന​വും എ​ടു​ക്കാ​മെ​ന്നു മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്. ശ്രീ​​​ജി​​​ത്തി​​നു ഡി​​​ജി​​​പി​​​യാ​​​യി സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ൽ​​​കി​​​യ​​​തി​​​ൽ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​ക്ക് എ​​​ന്തു തീ​​​രു​​​മാ​​​നം വേ​​​ണ​​​മെ​​​ങ്കി​​​ലും എ​​​ടു​​​ക്കാ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

സ​​​ർ​​​ക്കാ​​​റി​​​നു മു​​​ന്നി​​​ൽ ഒ​​​രു ഒ​​​ഴി​​​വ് വ​​​രു​​​ന്പോ​​​ൾ ചെ​​​യ്യേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക്ര​​​മം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണു ചെ​​​യ്ത​​​ത്. സ​​​ർ​​​ക്കാ​​​റി​​​ന് മു​​​ന്നി​​​ലെ​​​ത്തി​​​യ ഫ​​​യ​​​ലി​​​ൽ ശ്രീ​​​ജി​​​ത്തി​​​നെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സ് കേ​​​സി​​​ല്ല. വി​​​ജി​​​ല​​​ൻ​​​സ് കേ​​​സ് വ​​​ന്നേ​​​ക്കും എ​​​ന്ന് പ​​​റ​​​ഞ്ഞ് ഒ​​​രാ​​​ളു​​​ടെ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം എ​​​ന്തി​​​നു ത​​​ട​​​യ​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ചോ​​​ദി​​​ച്ചു.

പ്ര​​​ഥ​​​മ​​​ദൃ​​​ഷ്ട്യാ ഗു​​​രു​​​ത​​​ര​​​മാ​​​യ തെ​​​റ്റ് ചെ​​​യ്ത​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​തു​​​കൊ​​​ണ്ടാ​​ണു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ബി​​​ജെ​​​പി കൗ​​​ണ്‍​സി​​​ല​​​ർ സു​​​ഗ​​​ത​​​ന് അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി എ​​​ഴു​​​തി​​​യ ത​​​ദ്ദേ​​​ശ വ​​​കു​​​പ്പ് അ​​​ണ്ട​​​ർ​​​സെ​​​ക്ര​​​ട്ട​​​റി​​​യെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​ത്. മ​​​ന്ത്രി കൊ​​​ടു​​​ത്ത​​​ത​​​ല്ല, നി​​​ർ​​​ദേ​​​ശം.

ബോ​​​ധ​​​പൂ​​​ർ​​​വം ഒ​​​രാ​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​ൻ വേ​​​ണ്ടി ചെ​​​യ്ത​​​താ​​​യി പ്ര​​​ഥ​​​ദൃ​​​ഷ്ട്യാ മ​​​ന​​​സി​​​ലാ​​​യ​​​തി​​​നാ​​​ലാ​​​ണു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച ശേ​​​ഷം തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കും.

ബി​​​ജെ​​​പി​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി റി​​​പ്പോ​​​ർ​​​ട്ട് കൊ​​​ടു​​​ത്ത​​​യാ​​​ളെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്താ​​​ൽ അ​​​വ​​​ർ അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യെ പി​​​ന്തു​​​ണ​​യ്​​​ക്കു​​​മെ​​​ന്ന​​​ത് സ്വാ​​​ഭാ​​​വി​​​ക​​​മാ​​​ണ​​​ല്ലോ​​യെ​​​ന്ന്, ബി​​​ജെ​​​പി പ്ര​​​തി​​​ഷേ​​​ധ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. പോ​​​സ്റ്റി​​​ല്ലാ​​​ത്ത സ​​​മ​​​യ​​​ത്ത്

നിയമിച്ചതുകൊണ്ടായി​​​രി​​​ക്കും 13 കെ​​​എ​​​എ​​​സു​​​കാ​​​ർ ത​​​സ്തി​​​ക​​​യി​​​ല്ലാ​​​തെ ഇ​​​രി​​​ക്കാ​​​ൻ കാ​​​ര​​​ണം. അ​​​വ​​​രെ വ​​​ഴി​​​യാ​​​ധാ​​​ര​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല​​​ല്ലോ എ​​​ന്നും ഒ​​​രു​​​പാ​​​ട് ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up