ന്യൂഡൽഹി: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി അറസ്റ്റിൽ. ഇന്റർപോളിന്റെ സഹായത്തോടെ സൗദി അറേബ്യയിലെ ജിദ്ദയിൽനിന്നാണ് പ്രതിയെ കണ്ടെത്തിയത്.
മൂന്നുമാസം ഇയാൾ ജിദ്ദ ജയിലിലായിരുന്നു. പ്രതിയെ ഡൽഹിയിലെത്തിച്ചശേഷമാണ് എൻഐഎ അറസ്റ്റ് രേഖപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്നു അറസ്റ്റിലായ മുഹമ്മദ് അലി.
2022 ഏപ്രിൽ 16-നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസൻ കൊല്ലപ്പെട്ടത്.