Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SreeramaPattabhishekam

4200 കോ​ടി​യു​ടെ പു​തി​യ രാ​മാ​യ​ണം എ​ത്തു​മ്പോ​ൾ ഓ​ർ​മ്മ​യി​ലെ​ത്തു​ന്ന പ​ഴ​യ 'ശ്രീ​രാ​മ​പ​ട്ടാ​ഭി​ഷേ​കം'

നി​തേ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്ത ‘രാ​മാ​യ​ണ’ ആ​ദ്യ ഭാ​ഗം രാ​ജ്യ​ത്തു​ട​നീ​ളം ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. ന​മി​ത് മ​ൽ​ഹോ​ത്ര​യും ന​ട​ൻ യ​ഷും ചേ​ർ​ന്ന് നി​ർ​മ്മി​ച്ച ചി​ത്രം ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ചെ​ല​വേ​റി​യ ചി​ത്ര​മാ​ണ്. 4200 കോ​ടി രൂ​പ​യാ​ണ് ര​ണ്ടു ഭാ​ഗ​ങ്ങ​ൾ​ക്കു​മാ​യി നി​ർ​മ്മാ​ണ​ച്ചെ​ല​വ്. സാ​ങ്കേ​തി​ക​ത്തി​ക​വി​ൽ ഇ​ന്ത്യ​ൻ സി​നി​മ​യെ ഹോ​ളി​വു​ഡ് സി​നി​മ​യ്ക്കൊ​പ്പം ഉ​യ​ർ​ത്തി​യ ചി​ത്ര​മെ​ന്ന​താ​ണ് രാ​മാ​യ​ണ​യു​ടെ പ്ര​ധാ​ന നേ​ട്ടം. ലോ​ക​ശ്ര​ദ്ധ നേ​ടി​യ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​യി​ൽ അ​ണി​നി​ര​ന്ന​ത്. പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി അ​ഞ്ചാം ദി​വ​സം 346 കോ​ടി രൂ​പ​യാ​ണ് ഇ​ന്ത്യ​യി​ൽ നി​ന്നു​മാ​ത്രം ചി​ത്രം നേ​ടി​യ​ത്. 663 കോ​ടി​യാ​ണ് ആ​കെ ക​ള​ക്ഷ​ൻ.

ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര ലോ​ക​ത്ത് എ​ല്ലാ ഭാ​ഷ​ക​ളി​ലും പ്ര​ത്യേ​കി​ച്ചും ആ​ദ്യ​കാ​ല​ത്തു ഇ​ഷ്ട​വി​ഷ​യം ആ​യി​രു​ന്നു രാ​മാ​യ​ണം. വി​വി​ധ ആ​ഖ്യാ​ന​ങ്ങ​ളു​ള്ള രാ​മാ​യ​ണ​ത്തി​ലെ ഓ​രോ ഭാ​ഗം പ്ര​ത്യേ​ക​മെ​ടു​ത്ത് ഓ​രോ ചി​ത്ര​ങ്ങ​ളൊ​രു​ക്കി​യി​രു​ന്നു. തെ​ലു​ങ്കി​ലാ​യി​രു​ന്നു കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ൾ. അ​തി​നു​കാ​ര​ണം എ​ൻ.​ടി. രാ​മ​റാ​വു എ​ന്ന ഇ​തി​ഹാ​സ ന​ട​നും. ശ്രീ​രാ​മ, ശ്രീ​കൃ​ഷ്ണ വേ​ഷ​ങ്ങ​ളി​ൽ ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​യി​രു​ന്നു രാ​മ​റാ​വു. തെ​ലു​ങ്ക​രു​ടെ മാ​ത്ര​മ​ല്ല ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ​ത്ത​ന്നെ ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ മ​നു​ഷ്യ​രൂ​പം രാ​മ​റാ​വു ആ​യി​രു​ന്നു.

തി​ര​ശീ​ല​യി​ൽ ദൈ​വ​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു ഈ ​മ​നു​ഷ്യ​ൻ ആ​ന്ധ്ര​യു​ടെ മു​ഖ്യ​മ​ന്ത്രി​വ​രെ​യാ​യി. ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വേ​ഷ​വി​ധാ​ന​ങ്ങ​ളും ഭ്ര​മി​പ്പി​ക്കു​ന്ന കൂ​റ്റ​ൻ സെ​റ്റു​ക​ളും ഇ​ത്ത​രം ചി​ത്ര​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത​യാ​ണ​ല്ലോ. കാ​ലം ക​ഴി​യും​തോ​റും നി​ർ​മ്മാ​ണ​ത്തി​ന് കൂ​ടു​ത​ൽ പ​ണം മു​ട​ക്കു​ക​യും ക​ള​ർ ചി​ത്ര​ങ്ങ​ളും ടെ​ക്‌​നോ​ള​ജി​യും കം​പ്യൂ​ട്ട​റും സി​ജി​യു​മൊ​ക്കെ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്പ്പോ​ൾ രാ​മാ​യ​ണം പോ​ലു​ള്ള ചി​ത്ര​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​യി.

ന​മ്മു​ടെ കൊ​ച്ചു മ​ല​യാ​ള​ത്തി​ലും രാ​മാ​യ​ണം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ധാ​രാ​ളം ചി​ത്ര​ങ്ങ​ൾ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. ഇ​തേ​സ​മ​യം പ​ണ്ടി​റ​ങ്ങി​യ മ​റ്റൊ​രു രാ​മാ​യ​ണ ചി​ത്രം ഓ​ർ​ത്തു​പോ​വു​ക​യാ​ണ്. ‘ശ്രീ​രാ​മ​പ​ട്ടാ​ഭി​ഷേ​കം ‘എ​ന്ന പേ​രി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ബ്ലാ​ക് ആ​ൻ​ഡ് വൈ​റ്റ് ചി​ത്രം. 1960ൽ ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സീ​ത​യാ​ണ് രാ​മാ​യ​ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മി​റ​ങ്ങി​യ ചി​ത്രം. ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് ശ്രീ​രാ​മ​പ​ട്ടാ​ഭി​ഷേ​കം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. നീ​ലാ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പി. ​സു​ബ്ര​ഹ്മ​ണ്യം നി​ർ​മി​ച്ചു, ജി.​കെ. രാ​മു​വാ​ണ് ശ്രീ​രാ​മ​പ​ട്ടാ​ഭി​ഷേ​കം സം​വി​ധാ​നം ചെ​യ്ത​ത്. ന​ട​ൻ വേ​ണു നാ​ഗ​വ​ള്ളി​യു​ടെ പി​താ​വ് നാ​ഗ​വ​ള്ളി ആ​ർ.​എ​സ്. കു​റു​പ്പാ​ണ് തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ര​ചി​ച്ച​ത്. ജി.​കെ. രാ​മു, എം. ​ക​ണ്ണ​പ്പ​ൻ എ​ന്നി​വ​ർ ഛായാ​ഗ്ര​ഹ​ണ​വും എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ച്ചു. ബ്ര​ദ​ർ ല​ക്ഷ്മ​ണ​ൻ സം​ഗീ​ത​മൊ​രു​ക്കി​യ ചി​ത്ര​ത്തി​ൽ ക​മു​ക​റ പു​രു​ഷോ​ത്ത​മ​ൻ, പി. ​സു​ശീ​ല, യേ​ശു​ദാ​സ്, ചി​ക്കി കൃ​ഷ്ണ​വേ​ണി തു​ട​ങ്ങി​യ​വ​ർ ഗാ​ന​മാ​ല​പി​ച്ചു.

മ​ല​യാ​ള​ത്തി​ന്‍റെ, പ്ര​ത്യേ​കി​ച്ച് അ​ക്കാ​ല​ത്തെ വ​ള​രെ തു​ച്ഛ​മാ​യ തു​ക​യി​ൽ നി​ർ​മി​ച്ചി​ട്ടും സൃ​ഷ്ടി​യു​ടെ മേ​ന്മ​യി​ൽ ഇ​പ്പോ​ഴും മി​ക​ച്ച​യൊ​ന്നാ​ണ് ശ്രീ​രാ​മ​പ​ട്ടാ​ഭി​ഷേ​കം. അ​ക്കാ​ല​ത്തെ ഏ​റ്റ​വും മി​ക​ച്ച സാ​ങ്കേ​തി​ക​ത്തി​ക​വ് ചി​ത്ര​ത്തി​ന് അ​വ​കാ​ശ​പ്പെ​ടാം. രാ​ക്ഷ​സ​ന്മാ​രു​ടെ അ​ഭ്യാ​സ​ങ്ങ​ളും ഹ​നു​മാ​ന്‍റെ സ​മു​ദ്ര​ലം​ഘ​ന​വും യു​ദ്ധ​വും എ​ല്ലാം ഇ​ന്നും കാ​ണാ​ൻ കൗ​തു​ക​മാ​ണ്. രാ​വ​ണ​ന്‍റെ പ​ത്തു​ത​ല​ക​ൾ സം​സാ​രി​ക്കു​ന്ന​തൊ​ക്കെ ക​ണ്ട് ഇ​ന്നും പ്രേ​ക്ഷ​ക​ർ അ​ദ്‌​ഭു​ത​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ അ​ന്ന് പ്രേ​ക്ഷ​ക​ർ ഞെ​ട്ടി​യി​രി​ക്കും. ചി​ത്ര​ത്തി​ന്‍റെ വ​ലി​യൊ​രു സ​വി​ശേ​ഷ​ത അ​ഭി​നേ​താ​ക്ക​ളാ​യി​രു​ന്നു. തി​ക്കു​റി​ശി സു​കു​മാ​ര​ൻ നാ​യ​രു​ടെ ദ​ശ​ര​ഥ​ൻ, മി​സ് കു​മാ​രി​യു​ടെ കൈ​കേ​യി, കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​രു​ടെ രാ​വ​ണ​ൻ, അ​ടൂ​ർ പ​ങ്ക​ജം മ​ന്ഥ​ര, ജി.​കെ. പി​ള്ള​യു​ടെ വി​ശ്വാ​മി​ത്ര​ൻ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു കാ​സ്റ്റിം​ഗ്.

പെ​ർ​ഫെ​ക്ട് കാ​സ്റ്റിം​ഗി​നു ഉ​ദാ​ഹ​ര​ണം. ഓ​രോ ക​ഥാ​പാ​ത്ര​ത്തി​നും അ​നു​യോ​ജ്യ​രാ​യ അ​ഭി​നേ​താ​ക്ക​ൾ. മ​ണ്ഡോ​ദ​രി​യാ​യി അ​ഭി​യി​ച്ച ന​ടി പു​തു​മു​ഖ​മാ​യി​രു​ന്നു. പി​ന്നീ​ട് മ​ല​യാ​ള സി​നി​മ​യു​ടെ അ​മ്മ മു​ഖം ക​വി​യൂ​ർ പൊ​ന്ന​മ്മ. ലോ​ക​ത്തൊ​രി​ട​ത്തും പി​ന്നീ​ടി​തു​വ​രെ സം​ഭ​വി​ക്കാ​ത്ത അ​ദ്‌​ഭു​തം മ​റ്റൊ​ന്നാ​യി​രു​ന്നു. ശ്രീ​രാ​മ - ല​ക്ഷ​മ​ണ​ന്മാ​രു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ളും ന​ട​ന്മാ​രും. അ​ന്ന​ത്തെ സൂ​പ​ർ​സ്റ്റാ​ർ പ്രേം ​ന​സീ​റും യ​ഥാ​ർ​ഥ സ​ഹോ​ദ​ര​ൻ പ്രേം ​ന​വാ​സു​മാ​യി​രു​ന്നു രാ​മ, ല​ക്ഷ്മ​ണ​ന്മാ​ർ. സ​ങ്ക​ൽ​പ​സ​ന്ദ​ര്യ​മു​ള്ള ന​ട​ന്മാ​ർ, ഇ​ര​ട്ട​ക​ളെ​പ്പോ​ലെ തോ​ന്നി​ക്കു​ന്ന​വ​ർ. അ​തേ​സ​മ​യം ജ​ന​പ്രി​യ​ന​ട​ന്മാ​രും. ഇ​ങ്ങ​നെ​യെ​ല്ലാം ഒ​ത്തി​ണ​ങ്ങി മ​റ്റൊ​രു ശ്രീ​രാ​മ, ല​ക്ഷ്മ​ണ​ന്മാ​ർ ഇ​ന്നി​തു​വ​രെ ഒ​രു ഭാ​ഷ​യി​ലും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​നി​യും അ​ങ്ങ​നെ​യൊ​ന്ന് എ​ളു​പ്പ​വു​മ​ല്ല.

Latest News

Corehub Up