Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SriLankaA

റൈ​സിം​ഗ് സ്റ്റാ​ർ​സ് ഏ​ഷ്യാ ക​പ്പ്; ഇ​ന്ത്യ​യെ വീ​ഴ്ത്തി ല​ങ്ക ഫൈ​ന​ലി​ൽ

ദോ​ഹ: റൈ​സിം​ഗ് സ്റ്റാ​ർ​സ് ഏ​ഷ്യാ ക​പ്പി​ൽ ഇ​ന്ത്യ എ​യെ ത​ക​ർ​ത്ത് ശ്രീ​ല​ങ്ക എ ​ഫൈ​ന​ലി​ൽ. സെ​മി​ഫൈ​ന​ലി​ൽ ഇ​ന്ത്യ​യെ എ​ട്ടു​വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ല​ങ്ക ക​ലാ​ശ​പ്പോ​രി​ന് ‌ടി​ക്ക​റ്റെ​ടു​ത്ത​ത്. സ്കോ​ർ: ഇ​ന്ത്യ 317/8 ശ്രീ​ല​ങ്ക 318/2 (41.3). ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 318 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 8.3 ഓ​വ​ർ ബാ​ക്കി​നി​ൽ​ക്കെ ര​ണ്ട് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ല​ങ്ക മ​റി​ക​ട​ന്നു. 

ല​സി​ത് ക്രൂ​സ്ഫു​ള്ള​യു​ടെ​യും സി​നേ​ത് ജ​യ​വ​ർ​ധ​ന​യു​ടെ​യും ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​ക​ളാ​ണ് ശ്രീ​ല​ങ്ക​യ്ക്ക് അ​നാ​യാ​സ വി​ജ​യം സ​മ്മാ​നി​ച്ച​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ല​സി​ത് ക്രൂ​സ്ഫു​ള്ള​യും സി​നേ​ത് ജ​യ​വ​ർ​ധ​ന​യും ചേ​ർ​ന്ന് 129 പ​ന്തി​ൽ 174 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി. 107 പ​ന്തി​ൽ മൂ​ന്ന് സി​ക്‌​സും 12 ഫോ​റു​മ​ട​ക്കം 116 റ​ൺ​സെ​ടു​ത്ത ല​സി​ത്താ​ണ് ല​ങ്ക​യു​ടെ ടോ​പ് സ്കോ​റ​ർ. 

മ​റു​വ​ശ​ത്ത് 70 പ​ന്തി​ൽ ആ​റ് സി​ക്‌​സും 10 ഫോ​റു​മ​ട​ക്കം 105 റ​ൺ​സു​മാ​യി ജ​യ​വ​ർ​ധ​ന​യും ത​ക​ർ​ത്താ​ടി. 22-ാം ഓ​വ​റി​ൽ ജ​യ​വ​ർ​ധ​ന പു​റ​ത്താ​യെ​ങ്കി​ലും ല​സി​ത് ആ​ക്ര​മ​ണം തു​ട​ർ​ന്നു. ര​ണ്ടാം വി​ക്ക​റ്റി​ൽ നി​ഷാ​ൻ മ​ധു​ഷ്ക​യെ കൂ​ട്ടു​പി​ടി​ച്ച് 83 പ​ന്തി​ൽ 91 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. അ​പ്പോ​ഴേ​ക്കും മ​ത്സ​രം ഇ​ന്ത്യ​യു​ടെ കൈ​വി​ട്ടി​രു​ന്നു. നി​ഷാ​ൻ 56 പ​ന്തി​ൽ 58 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. 

പ​വ​ൻ ര​ത്നാ​യ​കെ 16 പ​ന്തി​ൽ 31 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന് ല​ങ്ക​യു​ടെ വി​ജ​യം വേ​ഗ​ത്തി​ലാ​ക്കി. നേ​ര​ത്തെ ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 317 റ​ൺ​സെ​ടു​ത്ത​ത്. അ​ഭി​ഷേ​ക് ശ​ർ​മ (78), ക്യാ​പ്റ്റ​ൻ തി​ല​ക് വ​ർ​മ (66), ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദ് (54) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​യ്ക്ക് വൈ​ഭ​വ് സൂ​ര്യ​വം​ശി​യും അ​ഭി​ഷേ​ക് ശ​ർ​മ​യും ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ഓ​വ​റി​ൽ ശ​രാ​ശ​രി 10 റ​ൺ​സ് വീ​തം ക​ണ്ടെ​ത്തി​യ സ​ഖ്യം 48 പ​ന്തി​ൽ 80 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. 27 പ​ന്തി​ൽ മൂ​ന്ന് സി​ക്‌​സും നാ​ല് ഫോ​റു​മ​ട​ക്കം 40 റ​ൺ​സെ​ടു​ത്ത വൈ​ഭ​വ് ജ​നി​ത് ലി​യാ​ന​ഗെ​യു​ടെ പ​ന്തി​ൽ പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.

Latest News

Corehub Up