Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SriLankaTour

ബും​റ​യ്ക്കു പ​ക​രം അ​ഖി​ബ് ടീമിൽ

മും​ബൈ: ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടെ​സ്റ്റ് ടീ​മി​ല്‍​നി​ന്ന് പേ​സ​ര്‍ ജ​സ്പ്രീ​ത് ബും​റ പു​റ​ത്ത്. പ​ക​ര​മാ​യി കാ​ഷ്മീ​രി മീ​ഡി​യം പേ​സ​ര്‍ അ​ഖി​ബ് ന​ബി​യെ ഉ​ള്‍​പ്പെ​ടു​ത്തി.

ഇ​ട​തു കാ​ല്‍​മു​ട്ടി​ന്‍റെ പ​രി​ക്കാ​ണ് ബും​റ​യ്ക്കും ടീം ​ഇ​ന്ത്യ​ക്കും വി​ന​യാ​യ​ത്. അ​ഖി​ബ് ന​ബി ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ എ​ത്തു​ന്ന​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

ഇ​ന്ത്യ​ന്‍ ടെ​സ്റ്റ് ടീ​മി​ലേ​ക്ക് ക്ഷ​ണം ല​ഭി​ക്കു​ന്ന ആ​ദ്യ കാ​ഷ്മീ​ര്‍ സ്വ​ദേ​ശി​യെ​ന്ന നേ​ട്ട​വും 29കാ​ര​നാ​യ അ​ഖി​ബി​നു സ്വ​ന്തം. ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ഭാ​ഗ​മാ​കു​ന്ന മൂ​ന്നാ​മ​ത് കാ​ഷ്മീ​രി സ്വ​ദേ​ശി​യാ​ണ് അ​ഖി​ബ് ന​ബി. ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ 43 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 162 വി​ക്ക​റ്റ് വീ​ഴ്ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​യു​ടെ ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ ര​ണ്ട് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. 15ന് ​ആ​ദ്യ ടെ​സ്റ്റ് അ​ര​ങ്ങേ​റും. ര​ണ്ടാം ടെ​സ്റ്റ് 23നാ​ണ്.

Latest News

Corehub Up