Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SriLankaTourism

Video

ശ്രീ​ല​ങ്ക​ൻ തെ​രു​വി​ൽ അ​പ്ര​തീ​ക്ഷി​ത അ​തി​ഥി​യാ​യെ​ത്തി 'ബാ​റ്റ്മാ​ൻ'; വി​ദേ​ശ സ​ഞ്ചാ​രി​യു​ടെ മ​ന​സാ​ന്നി​ധ്യ​ത്തി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​യ്യ​ടി

മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ​ക്കും അ​പൂ​ർ​വ്വ വ​ന്യ​ജീ​വി സ​മ്പ​ത്തി​നും പേ​രു കേ​ട്ട ശ്രീ​ല​ങ്ക​യി​ൽ നി​ന്നു​ള്ള വേ​റി​ട്ടൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

തെ​രു​വി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഒ​രു വി​ദേ​ശ സ​ഞ്ചാ​രി​യു​ടെ ദേ​ഹ​ത്തേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി പ​റ​ന്നു​വ​ന്ന വ​വ്വാ​ൽ ഇ​യാ​ളെ വി​ട്ടു​പോ​കാ​തെ പ​റ്റി​ച്ചേ​ർ​ന്നു നി​ൽ​ക്കു​ന്ന കൗ​തു​ക​ക​ര​മാ​യ കാ​ഴ്ച​യാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

പെ​ട്ടെ​ന്നു​ണ്ടാ​യ ഈ ​സം​ഭ​വ​ത്തി​ൽ ഒ​ട്ടും പ​രി​ഭ്ര​മി​ക്കാ​തെ തി​ക​ഞ്ഞ ശാ​ന്ത​ത​യോ​ടെ സാ​ഹ​ച​ര്യം കൈ​കാ​ര്യം ചെ​യ്ത സ​ഞ്ചാ​രി​യു​ടെ മ​ന​സാ​ന്നി​ധ്യ​മാ​ണ് നെ​റ്റി​സ​ൺ​സി​ന്‍റെ പ്ര​ത്യേ​ക ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത്.

'ശ്രീ​ല​ങ്ക സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ നി​ങ്ങ​ളു​ടെ മേ​ലേ​ക്ക് ബാ​റ്റ്മാ​ൻ പ​റ​ന്നി​റ​ങ്ങു​മ്പോ​ൾ' എ​ന്ന ക​ളി​യാ​ക്കി​ക്കൊ​ണ്ടു​ള്ള അ​ടി​ക്കു​റി​പ്പോ​ടെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലാ​ണ് ഈ ​സം​ഭ​വം ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

വ​ഴി​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വി​ദേ​ശി​യു​ടെ വ​സ്ത്ര​ത്തി​ൽ വ​വ്വാ​ൽ ഉ​റ​ച്ചു​നി​ന്ന​പ്പോ​ൾ, ഭ​യ​ന്നോ​ടാ​നോ ജീ​വി​യെ അ​ക്ര​മാ​സ​ക്ത​മാ​യി ത​ട്ടി​മാ​റ്റാ​നോ മു​തി​രാ​തെ ഇ​യാ​ൾ നി​ശ്ച​ല​നാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ ഇ​യാ​ളെ സ​ഹാ​യി​ക്കാ​നാ​യി അ​ടു​ത്തേ​ക്ക് വ​രു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ര​സ​ക​ര​മാ​യ ഒ​ട്ടേ​റെ ക​മ​ന്‍റു​ക​ളാ​ണ് ഇ​തി​നു താ​ഴെ നി​റ​യു​ന്ന​ത്.

വി​ദേ​ശി കാ​ണി​ച്ച ആ​ത്മ​സം​യ​മ​ന​ത്തെ​യും ക്ഷ​മ​യെ​യും അ​ഭി​ന​ന്ദി​ച്ച ആ​ളു​ക​ൾ, വ​ഴി​തെ​റ്റി വ​ന്ന പാ​വം ജീ​വി​യാ​കാം അ​തെ​ന്നും കു​റി​ച്ചു.

ആ​ന​ക​ളും കു​ര​ങ്ങു​ക​ളു​മൊ​ക്കെ നി​റ​ഞ്ഞ വ​ന്യ​ജീ​വി അ​നു​ഭ​വ​ങ്ങ​ൾ ശ്രീ​ല​ങ്ക​ൻ യാ​ത്ര​ക​ളി​ൽ സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും, വി​നോ​ദ​സ​ഞ്ചാ​രി​യെ തേ​ടി​യെ​ത്തി​യ ഈ ​അ​സാ​ധാ​ര​ണ വ​വ്വാ​ൽ അ​നു​ഭ​വം സ​ഞ്ചാ​രി​ക്കും ക​ണ്ടു​നി​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​ന്നാ​യി മാ​റി.

Latest News

Corehub Up