Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Srilanka A Team

ഗ്രൗ​ണ്ടി​ലെ കൈ​യാ​ങ്ക​ളി: വൈ​ഭ​വ് സൂ​ര്യ​വം​ശി​ക്കെ​തി​രെ ന​ട​പ​ടി​യി​ല്ല, ല​ങ്ക​ൻ താ​ര​ത്തി​ന് ക​ന​ത്ത പി​ഴ

ദാം​ബു​ള്ള: ത്രി​രാ​ഷ്ട്ര ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ഇ​ന്ത്യ എ - ​ശ്രീ​ല​ങ്ക എ ​മ​ത്സ​ര​ത്തി​ന് ശേ​ഷം മൈ​താ​ന​ത്തു​ണ്ടാ​യ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളി​ൽ കൗ​മാ​ര താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ടെ​ന്ന് ബി​സി​സി​ഐ തീ​രു​മാ​നം. എ​ന്നാ​ൽ, ത​ർ​ക്ക​ത്തി​ന് കാ​ര​ണ​ക്കാ​ര​നാ​യ ല​ങ്ക​ൻ താ​രം വി​ഷേ​ൻ ഹാ​ലം​ബാ​ഗെ​യ്ക്കെ​തി​രെ ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് ക​ർ​ശ​ന അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച ദാം​ബു​ള്ള​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സൂ​പ്പ​ർ ഓ​വ​റി​ൽ ഇ​ന്ത്യ എ ​തോ​റ്റ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​രു​ടീ​മി​ലെ​യും താ​ര​ങ്ങ​ൾ ത​മ്മി​ൽ കൈ​യാ​ങ്ക​ളി​യി​ലെ​ത്തി​യ​ത്.

15-കാ​ര​നാ​യ വൈ​ഭ​വി​ന് ബി​സി​സി​ഐ കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ബി​സി​സി​ഐ സെ​ക്ര​ട്ട​റി ദേ​വ്ജി​ത് സൈ​ക്കി​യ പൂ​ർ​ണ​മാ​യി ത​ള്ളി. ക​ളി​ക്കാ​ർ ക​ളി​യി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ട്ടെ എ​ന്നാ​ണ് ബോ​ർ​ഡി​ന്‍റെ നി​ല​പാ​ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജൂ​ൺ 9-ലെ ​മ​ത്സ​ര​ത്തി​ലും തി​ങ്ക​ളാ​ഴ്ച​ത്തെ സൂ​പ്പ​ർ ഓ​വ​റി​ലും ഹാ​ലം​ബാ​ഗെ വൈ​ഭ​വി​നെ​തി​രെ പ​രി​ധി​വി​ട്ട സ്ലെ​ഡ്ജി​ങ് ന​ട​ത്തി​യ​താ​ണ് മ​ത്സ​ര​ശേ​ഷം കൈ​യാ​ങ്ക​ളി​ക്ക് കാ​ര​ണ​മാ​യ​ത്.

മാ​ച്ച് റ​ഫ​റി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ല​ങ്ക​ൻ ബോ​ർ​ഡ് സ്വ​ന്തം താ​ര​ത്തി​ന് പി​ഴ​യും ശി​ക്ഷ​യും വി​ധി​ച്ച​ത്. ഇ​തോ​ടൊ​പ്പം മ​റ്റൊ​രു അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​ന് ല​ങ്ക​ൻ സീ​നി​യ​ർ താ​രം നി​രോ​ഷ​ൻ ഡി​ക്‌​വെ​ല്ല​യ്ക്കും പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്.

 

Latest News

Corehub Up