അമരാവതി: ആന്ധ്രപ്രദേശ് മുൻ ഉപമുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എ. കാളികൃഷ്ണ ശ്രീനിവാസ് (56) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
അല്ലാ നാനി എന്നറിയപ്പെടുന്ന ശ്രീനിവാസ് മുൻ വൈഎസ്ആർസിപി സർക്കാരിലായിരുന്നു ഉപമുഖ്യമന്ത്രിയായിരുന്നത്.
2024 നിയമസഭാ തെരഞ്ഞെടുപ്പിൽ ഏലൂരു മണ്ഡലത്തിൽ ഇദ്ദേഹം ടിഡിപി സ്ഥാനാർഥിയോടു പരാജയപ്പെട്ടു. തുടർന്ന് ശ്രീനിവാസ് വൈഎസ്ആർസിപി വിട്ട് ടിഡിപിയിൽ ചേർന്നു.