Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Srinivasan

ശ്രീ​നി​വാ​സ​നെ കാ​ണാ​നാ​യി ജ​യ​റാം എ​ത്താ​തി​രു​ന്ന​ത് ആ ​കാ​ര​ണം കൊ​ണ്ട്; ഉ​ർ​വ​ശി

ന​ട​ൻ ശ്രീ​നി​വാ​സ​നെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ ജ​യ​റാം വ​രാ​തി​രു​ന്ന​ത് ഒ​രു​പാ​ട് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. ജ​യ​റാ​മി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും ഹി​റ്റ് ചി​ത്ര​ങ്ങ​ൾ ന​ൽ​കി​യ​ത് ശ്രീ​നി​വാ​സ​നാ​യി​രു​ന്നു​വെ​ന്നും എ​ന്നി​ട്ട് എ​ന്തു​കൊ​ണ്ട് ജ​യ​റാം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​ല്ല എ​ന്നു​മാ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ൾ.

ഇ​പ്പോ​ഴി​താ ജ​യ​റാം വ​രാ​തെ ഇ​രു​ന്ന​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കു​ക​യാ​ണ് ഉ​ർ​വ​ശി.

ശ്രീ​നി​വാ​സ​ന്‍ മ​രി​ച്ച​പ്പോ​ള്‍ അ​വ​സാ​ന​മാ​യി കാ​ണാ​ന്‍ എ​ത്താ​തി​രു​ന്ന​ത് ത​മി​ഴ് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് തി​ര​ക്കി​ല്‍ ആ​യി​രു​ന്ന​തി​നാ​ലാ​ണെ​ന്നും ജ​യ​റാ​മും ത​നി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഉ​ര്‍​വ​ശി പ​റ​യു​ന്നു.

''ഞാ​നും ജ​യ​റാ​മും പാ​ണ്ഡ്യ​രാ​ജ​ന്‍റെ സി​നി​മ​യി​ല്‍ ഒ​രു ക്രൂ​ഷ്യ​ല്‍ സ്‌​റ്റേ​ജി​ലാ​യി​പ്പോ​യി. വ​ല്ലാ​ത്തെ​രാു കോ​മ്പി​നേ​ഷ​നും വ​ല്ലാ​ത്തൊ​രു സാ​ഹ​ച​ര്യ​വു​മാ​യി​പ്പോ​യി. ഇ​ട്ടി​ട്ട് വ​ന്നാ​ല്‍ ആ ​സി​നി​മ പ​കു​തി​യി​ല്‍ നി​ന്നു പോ​കും.

നി​ന്നു പോ​യാ​ല്‍ സം​വി​ധാ​യ​ക​നേ​യും നി​ര്‍​മാ​താ​വി​നേ​യും വ​ലി​യ ന​ഷ്ട​ത്തി​ലേ​ക്ക് ന​മ്മ​ള്‍ ത​ള്ളി വി​ടു​ന്ന​ത് പോ​ലാ​കും. അ​ങ്ങ​നൊ​രു അ​വ​സ്ഥ​യി​ല്‍ ആ​യി​രു​ന്ന​തി​നാ​ലാ​ണ്. ഇ​ല്ലെ​ങ്കി​ല്‍ ആ​ദ്യം ഓ​ടി എ​ത്തു​ന്ന ആ​ളാ​യി​രു​ന്നേ​നെ ഞാ​ന്‍. പി​ന്നെ അ​ങ്ങ​നെ തെ​ളി​യി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് എ​നി​ക്കു​മ​റി​യാം ശ്രീ​നി​യേ​ട്ട​നു​മ​റി​യാം. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നും അ​റി​യാം.

ജ​യ​റാ​മി​ന് വ​രാ​ന്‍ പ​റ്റാ​ത്ത​തി​ന്‍റെ കാ​ര​ണം എ​നി​ക്ക് വ്യ​ക്ത​മാ​യി​ട്ട് അ​റി​യാം. ഞ​ങ്ങ​ള്‍ ര​ണ്ടു പേ​രും ഒ​രു​പോ​ലൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ആ ​സി​നി​മ​യി​ല്‍ പെ​ട്ടു പോ​യ​താ​ണ്. അ​ല്ലെ​ങ്കി​ല്‍ ജ​യ​റാം വ​രാ​തി​രി​ക്കു​മോ? എ​ത്ര സി​നി​മ​ക​ള്‍ ചെ​യ്ത​വ​രാ​ണ്.''​ഉ​ര്‍​വ​ശി പ​റ​ഞ്ഞു.

Kerala

ടൗ​ണ്‍​ഷി​പ്പ് മേ​ഖ​ല കൃ​ഷി ഭൂ​മി​യാ​ക്കി, സി​നി​മ​യ്ക്ക​പ്പു​റ​മു​ള്ള ബ​ന്ധം, ശ്രീ​നി​യേ​ട്ട​ന്‍ എ​ന്നും ഞ​ങ്ങ​ള്‍​ക്ക് വ​ഴി​കാ​ട്ടി: കൃ​ഷ്ണ​പ്ര​സാ​ദ്

 കൊച്ചി: സി​നി​മ​യേ​ക്കാ​ള്‍ ഉ​പ​രി കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലാ​ണ് ത​നി​ക്ക് ശ്രീ​നി​വാ​സ​ന്‍ പ്ര​ചോ​ദ​ന​മാ​യി​ട്ടു​ള്ള​തെ​ന്ന് ന​ട​ന്‍ കൃ​ഷ്ണ​പ്ര​സാ​ദ്.

ഇ​ന്ന് അ​ന്യം നി​ന്ന് പോ​കു​ന്ന കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് സെ​ലി​ബ്രി​റ്റി​ക​ളാ​യ ത​ങ്ങ​ള്‍​ക്ക് വ​ഴി​കാ​ട്ടി​യാ​കാ​ന്‍ ശ്രീ​നി​യേ​ട്ട​നെ പോ​ലെ ഒ​രാ​ള്‍ മു​ന്നി​ലു​ണ്ടാ​യി എ​ന്ന​ത് അ​ഭി​മാ​ന​ത്തോ​ടു കൂ​ടി​യും അ​തി​ലേ​റെ കൃ​ത​ജ്ഞ​ത​യോ​ടു കൂ​ടി​യും ഓ​ര്‍​ക്കു​ക​യാ​ണെ​ന്ന് കൃ​ഷ്ണ​പ്ര​സാ​ദ് കൊ​ച്ചി ടൗ​ണ്‍ ഹാ​ളി​ല്‍ ശ്രീ​നി​വാ​സ​നെ അ​വ​സാ​ന​മാ​യി ക​ണ്ട ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

"മ​ല​യാ​ള സി​നി​മ​യി​ല്‍ ത​ന്‍റേ​താ​യ കൈ​യോ​പ്പ് പ​തി​പ്പി​ച്ച ശ്രീ​നി​യേ​ട്ട​ന്‍റെ പാ​വ​ന​സ്മ​ര​ണ​ക​ള്‍​ക്ക് മു​ന്നി​ല്‍ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കു​ക​യാ​ണ്. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​താ​ണ്ട് പ​ഞ്ച​വ​ടി​പ്പാ​ലം എ​ന്ന സി​നി​മ തു​ട​ങ്ങി​യ ഒ​രു ബ​ന്ധ​മു​ണ്ട് ഞ​ങ്ങ​ള്‍ ത​മ്മി​ല്‍. പ​ക്ഷെ അ​തി​ന​പ്പു​റ​മാ​യി​ട്ട് എ​നി​ക്ക്, ഒ​രു സി​നി​മാ ന​ട​ന്‍ എ​ന്ന​തി​ന​പ്പു​റം ആ​ത്മ​ബ​ന്ധം എ​ന്ന് പ​റ​യു​ന്ന​ത് ഒ​രു ക​ര്‍​ഷ​ക​ന്‍ എ​ന്ന രീ​തി​യി​ലാ​ണ്. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ എ​നി​ക്ക് ഒ​രു വ​ലി​യ പ്ര​ചോ​ദ​ന​മാ​യി​രു​ന്നു ശ്രീ​നി​യേ​ട്ട​ന്‍.'

'അ​ദ്ദേ​ഹം സാ​മ്പ​ത്തി​ക​മാ​യി എ​ത്ര ഉ​ന്ന​തി​യി​ല്‍ വ​ന്നി​ട്ടും ശ്രീ​നി​യേ​ട്ട​ന്‍ താ​മ​സി​ക്കു​ന്ന പു​ര​യി​ട​ത്തോ​ട് ചേ​ര്‍​ന്നു ത​ന്നെ കാ​ര്‍​ഷി​ക മേ​ഖ​ല അ​ദ്ദേ​ഹം വി​ക​സി​പ്പി​ച്ചെ​ടു​ത്തു. ടൗ​ണ്‍​ഷി​പ്പ് ആ​യ തൃ​പ്പൂ​ണി​ത്തു​റ പോ​ലു​ള്ള സ്ഥ​ല​ത്താ​ണ് അ​ദ്ദേ​ഹം കൃ​ഷി ചെ​യ്ത​ത് എ​ന്നു​ള്ള​ത്, ന​മ്മ​ള്‍ അ​ദ്ദേ​ഹ​ത്തെ ഓ​ര്‍​ക്കു​മ്പോ​ള്‍, അ​ദ്ദേ​ഹ​ത്തി​ന്റെ മ​ന​സി​ന്‍റെ വ​ലി​പ്പം ന​മു​ക്ക് തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കും.'

'തീ​ര്‍​ച്ച​യാ​യും ഇ​ന്ന് അ​ന്യം നി​ന്ന് പോ​കു​ന്ന കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് ഞ​ങ്ങ​ളെ പോ​ലെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ള്‍​ക്ക് ഒ​രു പ്ര​ചോ​ദ​ന​മാ​യി നി​ന്നു​കൊ​ണ്ട്, ഞ​ങ്ങ​ള്‍​ക്കൊ​രു വ​ഴി​കാ​ട്ടി​യാ​കാ​ന്‍ ശ്രീ​നി​യേ​ട്ട​നെ പോ​ലെ ഒ​രാ​ള്‍ ഞ​ങ്ങ​ളു​ടെ മു​ന്നി​ലു​ണ്ടാ​യി എ​ന്ന​ത് അ​ഭി​മാ​ന​ത്തോ​ടു കൂ​ടി​യും അ​തി​ലേ​റെ കൃ​ത​ജ്ഞ​ത​യോ​ടു കൂ​ടി​യും ഞ​ങ്ങ​ള്‍ ഓ​ര്‍​ക്കു​ക​യാ​ണ്. ജീ​വി​ത​ത്തി​ല്‍ ഇ​നി​യും ആ​രെ​ങ്കി​ലു​മൊ​ക്കെ, സെ​ലി​ബ്രി​റ്റി​ക​ള്‍ ഈ ​കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് വ​രു​ന്നു​ണ്ടെ​ങ്കി​ല്‍, അ​തി​ന്‍റെ​യെ​ല്ലാം പ്ര​ചോ​ദ​നം ശ്രീ​നി​യേ​ട്ട​ന്‍ ആ​യി​രി​ക്കും'.-​കൃ​ഷ്ണ പ്ര​സാ​ദ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, എ​റ​ണാ​കു​ളം ക​ണ്ട​നാ​ട്ട് വാ​ങ്ങി​യ സ്ഥ​ല​ത്ത് ശ്രീ​നി​വാ​സ​ന്‍ ജൈ​വ​കൃ​ഷി​ക്കു​ക​യും വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളും നെ​ല്ലും ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ശ്രീ​നി ഫാം​സ് എ​ന്ന പേ​രി​ല്‍ വി​ല്‍​പ​ന​യും ആ​രം​ഭി​ച്ചി​രു​ന്നു. മ​ത്സ്യ​കൃ​ഷി​യും പ​ശു​വ​ള​ര്‍​ത്ത​ലും ശ്രീ​നി​വാ​സ​ന്‍ ന​ട​ത്തി​യി​രു​ന്നു.

 

Latest News

Corehub Up