Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. Janna

മരടിലെ വിശുദ്ധ ജാന്നായുടെ പള്ളി കൂദാശ ചെയ്തു

കൊ​​​​ച്ചി: ജീ​​​​വ​​​​ന്‍റെ മ​​​​ധ്യ​​​​സ്ഥ​​​​യാ​​​​യ വി​​​​ശു​​​​ദ്ധ ജാ​​​​ന്നാ​​​​യു​​​​ടെ മ​​​​ര​​​​ടി​​​​ലെ പു​​​​തി​​​​യ പ​​​ള്ളി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി കൂ​​​​ദാ​​​​ശ ചെ​​​​യ്തു.

ഫാ. ​​​​ഡോ. ജോ​​​​സ് പു​​​​തി​​​​യേ​​​​ട​​​​ത്ത്, ഫാ. ​​​​ജോ​​​​സ​​​​ഫ് താ​​​​മ​​​​ര​​​​വെ​​​​ളി, ഫാ. ​​​​ബി​​​​ജു പെ​​​​രു​​​​മാ​​​​യ​​​​ൻ, ഫാ. ​​​​ജ​​​​സ്റ്റി​​​​ൻ കൈ​​​​പ്ര​​​​മ്പാ​​​​ട​​​​ൻ എ​​​​ന്നി​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​രു​​​ന്നു. പ​​​ള്ളി​​​യി​​​ലെ പ്ര​​​​ഥ​​​​മ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്ക് ഫാ. ​​​​ഡോ. ആ​​​​ന്‍റോ ചേ​​​​രാം​​​​തു​​​​രു​​​​ത്തി കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു.

2007ലാ​​​​ണ് മ​​​​ര​​​​ടി​​​​ൽ വി​​​​ശു​​​​ദ്ധ ജാ​​​​ന്നാ​​​​യു​​​​ടെ നാ​​​​മ​​​​ധേ​​​​യ​​​​ത്തി​​​​ൽ ഏ​​​​ഷ്യ​​​​യി​​​​ലെ ആ​​​​ദ്യ പ​​​ള്ളി ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി അ​​​​ന്നു നി​​​​ർ​​​​മി​​​​ച്ച പ​​​ള്ളി​​​ക്കു പ​​​​ക​​​​ര​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ൾ പു​​​​തി​​​​യ പ​​​ള്ളി നി​​​​ർ​​​​മി​​​​ച്ച​​​​ത്.

വി​​​​ശു​​​​ദ്ധ ജാ​​​​ന്നാ​​​​യു​​​​ടെ മാ​​​​ധ്യ​​​​സ്ഥ്യം അ​​​​പേ​​​​ക്ഷി​​​​ച്ച് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് വി​​​​ശ്വാ​​​​സി​​​​ക​​​​ൾ ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ എ​​​​ത്തു​​​​ന്നു​​​​ണ്ട്. എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും പ​​​ള്ളി സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച് പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ന്ന​​​​തി​​​​ന് സൗ​​​​ക​​​​ര്യ​​​മു​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് വി​​​​കാ​​​​രി ഫാ. ​​​​സേ​​​​വി പ​​​​ടി​​​​ക്ക​​​​പ്പ​​​​റ​​​​മ്പി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​ട​​​​വ​​​​ക​​​​യി​​​​ൽ വി​​​​ശു​​​​ദ്ധ​​​​യു​​​​ടെ തി​​​​രു​​​​നാ​​​​ളി​​​​ന് ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം 6.30ന് ​​​​ബി​​​​ഷ​​​​പ് മാ​​​​ർ തോ​​​​മ​​​​സ് ച​​​​ക്യ​​​​ത്ത് കൊ​​​​ടി​​​​യേ​​​​റ്റും.

Latest News

Corehub Up