Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. John Of God Special School

കാരുണ്യക്കടലായി സ്‌നേഹോത്സവം

കോ​ട്ട​യം: പ​രി​മി​തി​ക​ളെ മാ​റ്റി​നി​ര്‍ത്തി ഉ​ള്ളി​ലെ ക​ഴി​വു​ക​ളെ പൂ​ക്ക​ളാ​ക്കി മാ​റ്റി അ​വ​ര്‍ ഒ​ത്തുകൂ​ടി​യ​പ്പോ​ള്‍ മ​നം നി​റ​ഞ്ഞ് സ്നേ​ഹോ​ത്സ​വം. ഒ​ടു​വി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ക്കും മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ച​വ​ര്‍ക്കും സ്നേ​ഹ​സ​മ്മാ​ന​വും.

ദീ​പി​ക ബ​ല​സ​ഖ്യ​വും സ്പെ​ഷ​ല്‍ ഒ​ളി​മ്പി​ക്സ് ഭാ​ര​ത് കേ​ര​ള​യും കോ​ട്ട​യം തി​രു​ഹൃ​ദ​യ ന​ഴ്സിം​ഗ് കോ​ള​ജും സം​യു​ക്ത​മാ​യി പാ​മ്പാ​ടി സെ​ന്‍റ് ജോ​ണ്‍ ഓ​ഫ് ഗോ​ഡ് സ്പെ​ഷ​ല്‍ സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച യൂ​ണി​ഫൈ​ഡ് സ്പെ​ഷ​ല്‍ സ്‌​കൂ​ള്‍ ഫെ​സ്റ്റ് വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്താ​ല്‍ ശ്ര​ദ്ധേ​യ​മാ​യി.

തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലെ നാ​ല്‍പ​തോ​ളം സ്പെ​ഷ​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നാ​യി ആ​യി​ര​ത്തി​ല​ധി​കം കു​രു​ന്നു​ക​ള്‍ ഫെ​സ്റ്റി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​യാ​യി മ​റ്റു വി​ദ്യാ​ര്‍ഥി​ക​ള്‍ കൂ​ടി കൈ​കോ​ര്‍ത്ത വീ​ല്‍ ചെ​യ​ര്‍ ഡാ​ന്‍സ്, നാ​ട​ന്‍ പാ​ട്ട്, ക​ര​കൗ​ശ​ല വ​സ്തു നി​ര്‍മാ​ണം, നാ​ടോ​ടിനൃ​ത്തം, സം​ഘ​നൃ​ത്തം, ഫാ​ഷ​ന്‍ ഷോ, ​ചെ​ണ്ട​മേ​ളം, ടാ​ബ്ലോ, പ്ര​സം​ഗം, സി​നി​മാ​റ്റി​ക് ഡാ​ന്‍സ് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ള്‍.

ഫെ​സ്റ്റി​ല്‍ 172 പോ​യി​ന്‍റ് നേ​ടി ഏ​റ്റു​മാ​നൂ​ര്‍ സാ​ന്‍ജോ​സ് വി​ദ്യാ​ല​യ ഒ​ന്നാം സ്ഥാ​ന​വും 92 പോ​യി​ന്‍റ് നേ​ടി പ​ത്ത​നം​തി​ട്ട എം​ജി​എം ബ​ഥ​നി ശാ​ന്തി ഭ​വ​ന്‍ സ്പെ​ഷ​ല്‍ സ്‌​കൂ​ള്‍ ര​ണ്ടാം സ്ഥാ​ന​വും 82 പോ​യി​ന്‍റ് നേ​ടി പാ​ലാ സ്നേ​ഹാ​രാം സ്പെ​ഷ​ല്‍ സ്‌​കൂ​ള്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ഡി​സി​എ​ല്‍ കൊ​ച്ചേ​ട്ട​നും സ്പെ​ഷ​ല്‍ ഒ​ളി​മ്പി​ക്സ് ഭാ​ര​ത് കേ​ര​ള​യു​ടെ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​റോ​യി ക​ണ്ണ​ന്‍ചി​റ സി​എം​ഐ ആ​മു​ഖപ്ര​സം​ഗം ന​ട​ത്തി. ദീ​പി​ക അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഫാ. ​ര​ഞ്ജി​ത്ത് ആ​ലു​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭി​ന്ന​ശേ​ഷി സം​ഘ​ട​ന ചെ​യ​ര്‍മാ​ന്‍ ഫാ. ​റോ​യി വ​ട​ക്കേ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്പെ​ഷ​ല്‍ ഒ​ളിം​പി​ക്സ് ഭാ​ര​ത് നേ​താ​ക്ക​ളാ​യ ജ​യ് ക​പൂ​ര്‍, ശി​വം നൗ​ട്ടി​യാ​ല്‍, പ്ര​ഭാ​ക​ര്‍, ഡോ. ​അ​മീ​ന്‍, സെ​ന്‍റ് ജോ​ണ്‍ ഓ​ഫ് ഗോ​ഡ് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫ്രാ​ന്‍സി​സ് മ​ന്നം​പ​റ​മ്പി​ല്‍, എ​സ്ഒ​ബി കേ​ര​ള പ്രോ​ഗ്രാം മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ റാ​ണി ജോ ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡി​സി​ല്‍ നാ​ഷ​ണ​ല്‍ കോ​- ഒാര്‍ഡി​നേ​റ്റ​ര്‍ വ​ര്‍ഗീ​സ് കൊ​ച്ചു​കു​ന്നേ​ല്‍ സ്വാ​ഗ​ത​വും ഓ​ഫീ​സ് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പി.​എം. ബി​ജു ന​ന്ദി​യും പ​റ​ഞ്ഞു.

പ​രി​പാ​ടി​ക​ള്‍ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല്‍ ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ന്‍ജ​ിനിയ​റി​ഗി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ബി​നു​മോ​ന്‍, സി​നോ ആ​ന്‍റ​ണി, അ​മ്മു, സെ​ന്‍റ് ജോ​ൺ​ ഓ​ഫ് ഗോ​ഡ് പ്രി​ന്‍സി​പ്പ​ല്‍ ദീ​പു ജോ​ണ്‍, തി​രു​ഹൃ​ദ​യ ന​ഴ്സിം​ഗ് സ്‌​കൂ​ള്‍ വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജെ​സി​ലി​ന്‍, ജേ​ക്ക​ബ് സോ​ജ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Latest News

Corehub Up