കാഞ്ഞങ്ങാട്: രാജപുരം സെന്റ് പയസ് ടെൻത് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എച്ചിക്കാനം അത്തിക്കോത്തെ ലീലയ്ക്കുവേണ്ടി നിർമിച്ച വീടിന്റെ സമർപ്പണം നടന്നു. കോളജ് ബർസാർ ഫാ. ജോബിൻ പ്ലാച്ചേരിപുറത്ത് ലീലയ്ക്ക് വീടിന്റെ താക്കോൽ കൈമാറി. വിദ്യാർഥികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് വീടൊരുക്കിയത്.
പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. വീട് നിർമാണത്തിനു തുടക്കമിട്ട കാലത്ത് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായിരുന്ന ഡോ. ഇ. പാർവതി, അജോ ജോസ്, മുൻ വോളന്റിയർ സെക്രട്ടറി വിഷ്ണു വത്സൻ, മുൻ നഗരസഭ കൗൺസിലർ അജയകുമാർ നെല്ലിക്കാട്ട് എന്നിവർ പങ്കെടുത്തു.