Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. Sebastian

അർത്തുങ്കലിൽ നട തുറന്നു

ചേ​​​ര്‍ത്ത​​​ല: പ്രാ​​​ര്‍ഥ​​​നാ​​​നി​​​ര്‍ഭ​​​ര​​​മാ​​​യ മ​​​ന​​​സു​​​ക​​​ളു​​​മാ​​​യി ഒ​​​രു രാ​​​ത്രി മു​​​ഴു​​​വ​​​ന്‍ കാ​​​ത്തി​​​രു​​​ന്ന വി​​​ശ്വാ​​​സി​​​ക​​​ള്‍ക്കു ദ​​​ര്‍ശ​​​ന​​​പു​​​ണ്യ​​​മേ​​​കി അ​​​ര്‍ത്തു​​​ങ്ക​​​ല്‍ വി​​​ശു​​​ദ്ധ സെ​​​ബ​​​സ്ത്യാ​​​നോ​​​സി​​​ന്‍റെ  തി​​​രു​​​സ്വ​​​രൂ​​​പം ന​​​ട​​​തു​​​റ​​​ന്നു.

വി​​​ശു​​​ദ്ധ​​​ഗ്ര​​​ന്ഥ വാ​​​യ​​​ന​​​യോ​​​ടും മ​​​ല​​​യാ​​​ളം, ല​​​ത്തീ​​​ന്‍ ഭാ​​​ഷ​​​ക​​​ളി​​​ലു​​​​ള്ള ഗാ​​​ന​​​ശു​​​ശ്രൂ​​​ഷ​​​യോ​​​ടും കൂ​​​ടെ പു​​​ല​​​ര്‍ച്ചെ​​​യാ​​​ണു തി​​​രു​​​സ്വ​​​രൂ​​​പം പു​​​റ​​​ത്തെ​​​ടു​​​ത്തു പ​​​ര​​​സ്യ​​​വ​​​ണ​​​ക്ക​​​ത്തി​​​നാ​​​യി തി​​​രു​​​ന​​​ട​​​യി​​​ല്‍ വ​​​ച്ച​​​ത്.       

വി​​​ശു​​​ദ്ധ​​​ന്‍റെ തി​​​രു​​​സ്വ​​​രൂ​​​പം ദ​​​ര്‍ശി​​​ക്കു​​​വാ​​​നും വ​​​ണ​​​ങ്ങു​​​വാ​​​നു​​​മാ​​​യി ഇ​​​ന്ന​​​ലെ രാ​​​ത്രി മു​​​ത​​​ല്‍ വി​​​ശ്വാ​​​സി​​​സ​​​ഹ​​​സ്ര​​​ങ്ങ​​​ള്‍ പ​​​ള്ളി​​​യി​​​ലും മു​​​റ്റ​​​ത്തു​​​മാ​​​യി  കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ​​​ള്ളി​​​യി​​​ല്‍ പ്ര​​​ത്യേ​​​കം സൂ​​​ക്ഷി​​​ച്ച അ​​​റ​​​യി​​​ല്‍ നി​​​ന്നു വ​​​ര്‍ഷ​​​ത്തി​​​ല്‍ ഒ​​​രി​​​ക്ക​​​ല്‍ മാ​​​ത്ര​​​മാ​​​ണ് അ​​​ത്ഭു​​​ത തി​​​രു​​​സ്വ​​​രൂ​​​പം പു​​​റ​​​ത്തെ​​​ടു​​​ക്കു​​​ന്ന​​​ത്. ബ​​​സി​​​ലി​​​ക്ക റെ​​​ക്ട​​​ര്‍ ഫാ.​​​യേ​​​ശു​​​ദാ​​​സ് കാ​​​ട്ടു​​​ങ്ക​​​ല്‍ത്ത​​​യ്യി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു തി​​​രു​​​സ്വ​​​രൂ​​​പം പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്.  പ്ര​​​ധാ​​​ന​​​തി​​​രു​​​നാ​​​ള്‍ദി​​​നം 20 നാ​​​ണ്. കൃ​​​ത​​​ജ്ഞ​​​താ​​​ദി​​​ന​​​ത്തോ​​​ടെ 27ന് ​​​തി​​​രു​​​നാ​​​ള്‍ സ​​​മാ​​​പി​​​ക്കും. 

Latest News

Corehub Up