പാലാ: സെന്റ് തോമസ് ഓട്ടോണമസ് കോളജിലെ എന്‍എസ്എസ്, എന്‍സിസി നേവല്‍, ആര്‍മി യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ദേശീയ യോഗ മെഡലിസ്റ്റ് ഭാഗ്യലക്ഷ്മി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ടോജി തോമസ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ഡോ. അനീഷ് സിറിയക്, ഡോ. ആന്റോ മാത്യു, ക്യാപ്റ്റന്‍ ടോജോ ജോസഫ്, ജയിന് ടോമി, പി.എം. ബാസ്റ്റിന്, ജോണ്‍ സജി എന്നിവര്‍ പ്രസംഗിച്ചു.
ഭാഗ്യലക്ഷ്മി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ യോഗയുടെ ശാസ്ത്രീയമായ ഗുണങ്ങളെക്കുറിച്ച് ക്ലാസും തുടര്‍ന്ന് യോഗ പരിശീലനവും നല്കി.
കോളജിലെ അധ്യാപകരുടെയും എന്‍സിസി കേഡറ്റുകളുടെയും എന്‍എസ്എസ് അംഗങ്ങളുടെയും 400ലധികം വിദ്യാര്‍ഥികളുടെയും സജീവമായ പങ്കാളിത്തം ശ്രദ്ധേയമായി.