ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് കോളജ് ഓഫ് നഴ്സിംഗിലെ കമ്യൂണിറ്റി ഹെല്‍ത്ത് നഴ്സിംഗ് വിഭാഗവും പീഡിയാട്രിക് നഴ്സിംഗ് വിഭാഗവും ചേര്‍ന്ന് സംസ്ഥാനതല കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. കുറിച്ചി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. സൗമ്യ ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. ജേക്കബ് അത്തിക്കളം അധ്യക്ഷത വഹിച്ചു.
പ്രഫ. ഡോ. ഷൈല ഐപ്പ് വര്‍ഗീസ്, ഡോ. നവീന്‍ എസ്. നായര്‍, പ്രഫ.ഡോ. സവിത, ഡോ. നവീന്‍ എസ്. നായർ, ഡോ. ദീപ ജയിംസ്, ഡോ. റിയ കെ. മാത്യു, ജാന്‍സി തോമസ്, ജസി മാത്യു എന്നിവര്‍ പ്രസംഗിച്ചു.