ഹൂസ്റ്റൺ: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സീനിയേഴ്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ പിക്നിക്-സെപ്റ്റംബർ 12 വ്യാഴാഴ്ച 10 മുതൽ 1 വരെ മിസൗറി സിറ്റിയിലെ കിറ്റീ ഹോളോ പാർക്ക് പവിലിയനിൽ നടന്ന ചടങ്ങിൽ സീനിയർ സിറ്റിസൺസ് പങ്കെടുത്തു.
ആന്റണി തോമസ് സ്വാഗതം അറിയിച്ചു. കോർട്ട് റോയ്സ് എസ് മുഖ്യ സന്ദേശവും ചിരാഗ് ഗൗതം അതിഥി പ്രസംഗവും നടത്തി, നാടൻ പാട്ടുകൾ, ക്വിസ് ചോദ്യം, ഗെയിംസ് എന്നിവയും ഉണ്ടായിരുന്നു. കൂടാതെ ലോക്കൽ കമ്മ്യൂണിറ്റി പ്രൊജക്റ്റുകൾക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരവും ഉണ്ടായിരുന്നു.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ജന്മദിനം ആഘോഷിക്കുന്നവർക്ക് വേണ്ടി കേക്ക് മുറിച്ചു. സെന്റ് ജോർജ്, സെന്റ് മേരീസ്, സെന്റ് തോമസ് ഗ്രൂപ്പുകൾ യഥാക്രമം അവതരിപ്പിച്ച കലാപരിപാടികൾ ഉണ്ടായിരുന്നു. വികാരി ഫാ. ജോൺ പി. തോമസ്, അസിസ്റ്റന്റ് വികാരി ഫാ. ഫിലിപ്പ് ചെറിയാൻ, പ്രോഗ്രാം കോർഡിനേറ്റർമാരായ ചെറിയാൻ തോമസ്, ജോസഫ് മത്തായി (ഉമ്മച്ചൻ), അഡ്വ. റോയി ഫിലിപ്പ്, സെക്രട്ടറി ഷാജി വർഗീസ്, ട്രസ്റ്റി ജോർജ് വർഗീസ്, കോ-ട്രസ്റ്റി ജോർജ്ജ് പോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഉച്ചഭക്ഷണത്തിന് ശേഷം എല്ലാവരും പിരിഞ്ഞു.