റാന്നി: പത്തനംതിട്ട റവന്യൂ ജില്ലാ ടിടിഐ, പിപി ടിടിഐ കലോത്സവം റാന്നി എംഎസ് ടിടിഐയില്‍ നടന്നു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന് കലോത്സവം ഉദ്ഘാടനം ചെയ്തു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജൂലി സാബു ഓലിക്കല്‍ അധ്യക്ഷതവഹിച്ചു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ബെന്നി പുത്തന്‍പറമ്പില്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഷീബ മുഹമ്മദ്, റാന്നി ഉപജില്ലാ വിദ്യാഭ്യാസഓഫിസര് രജിത ആര് നായര്‍, സ്കൂള്‍ മാനേജര്‍ കെ.സി. ജേക്കബ് , പിടിഎ പ്രസിഡന്റ് ലെനി ഐക്കാട്, പ്രിന്‍സിപ്പല്‍ ജിയാ ജോസ്, വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായ ആര് .ജ്യോതിഷ്, ബിജു ജി .നായര്‍, കെ.എ. തന്‍സീര്‍, ഹബീബ് കെ.എം, റെജി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
നൂറു പോയിന്റ് നേടി തിരുവല്ലാ സെന്റ് തോമസ് ടിടിഐ ഓവര്‍ഓള്‍ കരസ്ഥമാക്കി. മൈലപ്ര എസ്എച്ച് ടിടിഐ 90 പോയിന്റ് നേടി രണ്ടാം സ്ഥാനം നേടി. മാരാമണ്‍ എഎംഎം ടിടിഐയും , തിരുവല്ല ഡയറ്റും 88 പോയിന്റ് നേടി മൂന്നാം സ്ഥാനം പങ്കിട്ടു. പിപിപി ടിടിഐ വിഭാഗത്തില്‍ മഞ്ഞാടി മാര്‍ത്തോമാ പിപി ടിടിഐ 108 പോയിന്റ് നേടി ജേതാക്കളായി.