Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St.AlphonsaSyroMalabarChurch

Australia and Oceania

ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ തി​രു​നാ​ൾ

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​യു​ടെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ഈ മാസം 24, 25, 26 തീയതികളിലായി ആ​ഘോ​ഷി​ക്കും.

തി​രു​ന്നാ​ളി​നൊ​രു​ക്ക​മാ​യ ഒ​മ്പ​തു ദി​വ​സ​ത്തെ നൊ​വേ​ന 16ന് ആ​രം​ഭി​ക്കും. മ​രി​ച്ചു പോ​യ വി​ശ്വാ​സി​ക​ളെ ഓ​ർ​ത്തു വി. ​കു​ർ​ബാ​ന​യും ഒ​പ്പി​സും 15ന് നടക്കും. 16 മു​ത​ൽ വൈ​കുന്നേരം 5 30ന് ​ആ​രാ​ധ​ന, ജ​പ​മാ​ല, കു​മ്പ​സാ​രം, ആറിന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.

ഓ​രോ ദി​വ​സ​ത്തെ​യും തി​രു​ക​ർ​മ​ങ്ങ​ൾ ഓ​രോ കു​ടും​ബ യൂ​ണി​റ്റും വി​വി​ധ സം​ഘ​ട​ന​ക​ളും നേ​തൃ​ത്വം ന​ൽ​കും. 24ന് നൊ​വേ​ന​യു​ടെ സ​മാ​പ​ന ദി​നം വൈ​കുന്നേരം അ​ഞ്ചി​ന് ഡാ​ർ​വി​ൻ മെ​ത്രാ​ൻ ബി​ഷ​പ് ചാ​ൾ​സ് ഗൗ​ച്ചി തി​രു​നാ​ൾ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞു.

വെ​സ്പ​ര ദി​ന​മാ​യ 25ന് രാ​വി​ലെ ഒമ്പതിന് ​ജ​പ​മാ​ല, 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. മു​ഖ്യ ക​ർ​മി​കൻ ​ഫാ​. ജോ​സ​ഫ് പു​ല്ലാ​ന​പ്പി​ള്ളി​ൽ സിഎംഐ, കു​ർ​ബാ​ന​മ​ധ്യ​യു​ള്ള സ​ന്ദേ​ശം സെ​ന്‍റ് പോ​ൾ​സ് നൈ​റ്റ് ക്ലി​പ്പ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ൺ കേ​ലി​ഹ​ർ ന​ൽ​കും.

വൈ​കുന്നേരം അ​ഞ്ചി​ന് ENKHANIYA 2026, സ​ൺ​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​വും ഇ​ട​വ​ക ദി​ന ആ​ഘോ​ഷ​വും ഡാ​ർ​വി​ൻ രൂ​പ​ത മു​ൻ മെ​ത്രാ​ൻ ബി​ഷ​പ് യൂ​ജി​ൻ ഹ​ർ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ൾ​ട്ടി​ക​ൾ​ച​റ​ൽ മി​നി​സ്റ്റ​ർ ജി​ൻ​സ​ൺ ചാ​ൾ​സ് സ​ന്ദേ​ശം ന​ൽ​കും.

തു​ട​ർ​ന്ന് ഇ​ട​വ​ക ഒ​രു​ക്കു​ന്ന ക​ല വി​രു​ന്നും കു​ര്യ​ൻ കൈ​ന​ക​രി & ടീം ​ഒ​രു​ക്കു​ന്ന ബൈ​ബി​ൾ നാ​ട​ക​വും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ൾ ദി​ന​മാ​യ 26ന് രാ​വി​ലെ 8.45 കു​ട്ടി​ക​ളു​ടെ ദീ​പ​ക്കാ​ഴ്ച​യോ​ടെ ക​ർ​മങ്ങ​ൾ ആ​രം​ഭി​ക്കും.

ഒമ്പതിന് മെ​ൽ​ബ​ൻ സ​ന്തോം ഗ്രോ​വ് ഡ​യ​റ​ക്ട​ർ ഫാ​. വ​ർ​ഗീ​സ് വാ​വോ​ലി​യു​ടെ മു​ഖ്യ ക​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ട് കു​ർ​ബാ​ന, പ്ര​സം​ഗം ,തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം ,കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളു​ടെ ലേ​ലം, കൊ​ടി​യി​റ​ക്ക​ൽ എ​ന്നി​വ ന​ട​ക്കും.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​ന് വേ​ണ്ടി വി​കാ​രി ഫാ​. ജോ​ൺ പു​തു​വ, കൈ​ക്കാ​ര​ന്മാ​രാ​യ സോ​ജ​ൻ ജോ​ർ​ജ്, ഡെ​നെ​ക്സ് ഡേ​വി​ഡ്, ആ​ശ തോ​മ​സ്, തി​രു​നാ​ൾ ക​ൺ​വീ​ന​ർ ബി​ജോ തോ​മ​സ് പ​ട്ടേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

Latest News

Corehub Up