Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St.JohnsOrthodoxChurch

America

സെ​ന്‍റ് ജോ​ൺ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​എ​ബി പൗ​ലോ​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

 

ന്യൂ​യോ​ർ​ക്ക്: ഓ​റ​ഞ്ച്ബ​ർ​ഗ് സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ദീ​ർ​ഘ​കാ​ലം വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച റ​വ. ഫാ. ​എ​ബി പൗ​ലോ​സി​നും കു​ടും​ബ​ത്തി​നും ഇ​ട​വ​കാം​ഗ​ങ്ങ​ൾ സ്നേ​ഹ​നി​ർ​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

2020 ഡി​സം​ബ​ർ ഒന്ന് മു​ത​ൽ 2026 സെ​പ്റ്റം​ബ​ർ 28 വ​രെ സെന്‍റ് ജോ​ൺ​സ് ഇ​ട​വ​ക​യു​ടെ വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ഫാ. ​എ​ബി പൗ​ലോ​സ് ഇ​പ്പോ​ൾ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ബെ​ൻ​സേ​ലം സെന്‍റ് ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റ വി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റി​രി​ക്കു​ക​യാ​ണ്.

ഇ​ട​വ​ക സെ​ക്ര​ട്ട​റി ബി​ജോ തോ​മ​സ് സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി. ന​ല്ല ഇ​ട​യ​നെ​ക്കു​റി​ച്ചു​ള്ള സു​വി​ശേ​ഷ​സ​ന്ദേ​ശ​വു​മാ​യി അ​ച്ച​ന്‍റെ ശു​ശ്രൂ​ഷാ​കാ​ല​ത്തെ ബ​ന്ധ​പ്പെ​ടു​ത്തി സം​സാ​രി​ച്ച അ​ദ്ദേ​ഹം, ഇ​ട​യ​ന്‍റെ ശ​ബ്ദം ആ​ടു​ക​ൾ തി​രി​ച്ച​റി​യു​ന്ന​തു​പോ​ലെ ഫാ. ​എ​ബി പൗ​ലോ​സി​ന്‍റെ ആ​ത്മീ​യ​നേ​തൃ​ത്വ​വും സ്നേ​ഹ​പൂ​ർ​വ​മാ​യ സ​മീ​പ​ന​വും ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്ക് സു​പ​രി​ചി​ത​മാ​യി​രു​ന്നു​വെ​ന്ന് അ​നു​സ്മ​രി​ച്ചു.

പ്രാ​ർഥ​ന​യി​ലും ഉ​പ​വാ​സ​ത്തി​ലു​മു​ള്ള വി​ശ്വാ​സം, വി​ശ്വ​സ്ത​ത, മ​നു​ഷ്യ​പ്ര​യ​ത്ന​ത്തോ​ടൊ​പ്പം ദൈ​വാ​നു​ഗ്ര​ഹ​ത്തി​ലു​ള്ള ആ​ശ്ര​യം എ​ന്നി​വ അ​ച്ച​ന്‍റെ ജീ​വി​ത​ത്തി​ലും ശു​ശ്രൂ​ഷ​യി​ലും പ്ര​ക​ട​മാ​യി​രു​ന്ന പ്ര​ധാ​ന മൂ​ല്യ​ങ്ങ​ളാ​ണെ​ന്ന് ബി​ജോ തോ​മ​സ് പ​റ​ഞ്ഞു.

അ​ച്ച​ന്റെ ശു​ശ്രൂ​ഷ​യി​ൽ പി​ന്തു​ണ​യാ​യി നി​ന്ന ഭാ​ര്യ അ​നി​ത പൗ​ലോ​സി​നും മ​ക്ക​ളാ​യ എ​ലി​സ​ബ​ത്ത്, ജോ​ഷ്വ, റെ​ബേ​ക്ക എ​ന്നി​വ​ർ​ക്കും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. സെ​ന്‍റ് ജോ​ൺ​സ് ദേ​വാ​ല​യം എ​ന്നും അ​വ​രു​ടെ സ്വ​ന്തം ഭ​വ​ന​മാ​യി​രി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

പു​തി​യ വി​കാ​രി റ​വ. ഫാ. ​ബേ​സി​ൽ മ​ണ്ണാ​ത്തി​ക്കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ൺ​ഡേ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​യി ര​ണ്ടു​വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യും വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്ത അ​നി​ത പൗ​ലോ​സി​നെ സ​ൺ​ഡേ സ്കൂ​ൾ പ്ര​തി​നി​ധി​ക​ളാ​യ നി​ജി വ​ർ​ഗീ​സ്, ഷി​ജി വി​നോ​ദ്, സ്നേ​ഹ സോ​ജി എ​ന്നി​വ​ർ ആ​ദ​രി​ച്ചു.

മ​ർ​ത്ത​മ​റി​യം വ​നി​താ​സ​മാ​ജം സെ​ക്ര​ട്ട​റി സൂ​ര്യ വെ​ട്ട​ത്ത്, ഭ​ദ്രാ​സ​ന വ​നി​താ​സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഒ​മ്പ​തു വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ച ഫാ. ​എ​ബി പൗ​ലോ​സിന്‍റെ സേ​വ​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​നു​സ്മ​രി​ച്ചു. മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം സ​ക്ക​റി​യ വ​ർ​ഗീ​സ് അ​ച്ച​ന്‍റെ ഭ​ര​ണ​നൈ​പു​ണ്യ​ത്തെ​യും സ​മ​ർ​പ്പി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ശൈ​ലി​യെ​യും പ്ര​ശം​സി​ച്ചു.

 

Latest News

Corehub Up